പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

|

ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏററവും വലിയ പ്രശ്‌നം ഫോണിലെ ബാറ്ററി തന്നെയാണ്. ഫോണ്‍ സവിശേഷത കൂടിയതിനാല്‍ ബാറ്ററി ശേഷി കുറഞ്ഞു തുടങ്ങി. പ്രത്യേകിച്ചും ദുര യാത്ര ചെയ്യുമ്പോള്‍.

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇനി പേപാല്‍ വഴി പണം അടയ്ക്കാം!ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇനി പേപാല്‍ വഴി പണം അടയ്ക്കാം!

ഇങ്ങനെയുളള സാഹചര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ എത്തിയിരിക്കുന്നത് പവര്‍ ബാങ്ക് തന്നെയാണ്. ദൂരെ യാത്ര ചെയ്യുമ്പോള്‍ ഇത് നിങ്ങളെ ഏറെ സഹായിക്കുന്നു.

പല കമ്പനികളും ഇപ്പോള്‍ പവര്‍ ബാങ്ക് നിര്‍മ്മിക്കുന്നുണ്ട്. എന്നാള്‍ എത്രയൊക്കെ നല്ല കമ്പനികള്‍ ആയാലും പവര്‍ പാങ്ക് വാങ്ങുമ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.

പാസ് ത്രൂ ചാര്‍ജ്ജിങ്ങ്

പാസ് ത്രൂ ചാര്‍ജ്ജിങ്ങ്

പാസ് ത്രൂ ചാര്‍ജ്ജിങ്ങ് എന്നാല്‍ ആദ്യം പവര്‍ ബാങ്ക് ചാര്‍ജ്ജിങ്ങില്‍ ഇടുന്നു, അതിനൊപ്പം തന്നം പവര്‍ ബാങ്കില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നു എന്നു കരുതുക. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യം ഫോണ്‍ ചാര്‍ജ്ജ് ആവുകയും ശേഷം പവര്‍ ബാങ്ക് ചാര്‍ജ്ജ് ആവുകയും ചെയ്യുന്നു. ഈ ടെക്‌നോളജിയെയാണ് പാസ് ത്രൂ ചാര്‍ജ്ജിങ്ങ് എന്നു പറയുന്നത്. എന്നാല്‍ ഈ ടെക്‌നോളജി ചില പവര്‍ ബാങ്ക് കമ്പനികളില്‍ മാത്രമേ ഉളളൂ. പവര്‍ ബാങ്ക് വാങ്ങുന്നതിനു മുന്നോടിയായി അതിന്റെ ആംപിയര്‍ കൗണ്ട് എത്രയാണെന്ന് അറിയുന്നത് വളരെ പ്രധാനമാണ്. ചാര്‍ജ്ജില്‍ നിന്നും ഉപകരണത്തിലേക്ക് നല്‍കപ്പെടുന്ന കറണ്ടാണ് ആംപിയര്‍ കറണ്ട്. ഫോണ്‍ ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില്‍ അതിന് അനുസരിച്ചുളള പവര്‍ ബാങ്കാണ് വേണ്ടത്.

പവര്‍ ബാങ്കിന്റെ ശേഷി

പവര്‍ ബാങ്കിന്റെ ശേഷി

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ ശേഷി. മില്ലിആംപ് (എംഎഎച്ച്) എന്ന അളവാണ് ഇതിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. കൂടുതല്‍ എംഎഎച്ച് ഉളള പവര്‍ ബാങ്ക് വാങ്ങുന്നതാണ് വളരെ നല്ലത്. 250എംഎഎച്ച് മുതല്‍ തുടങ്ങുന്ന പവര്‍ ബാങ്കുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ എംഎഎച്ചുളള പവര്‍ ബാങ്ക് വേണം തിരഞ്ഞെടുക്കാന്‍. ഏറ്റവും നല്ല പവര്‍ ബാങ്കുകള്‍ക്കു പോലും 75% മുതല്‍ 90% വരെ മാത്രമേ കാര്യക്ഷമത ലഭിക്കുകയുളളൂ. പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ഇതും ശ്രദ്ധിക്കുക. ഇതു കൂടാതെ പവര്‍ ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജും ഫോണിന്റെ ഇന്‍പുട്ട് വോള്‍ട്ടേജും തമ്മില്‍ താരതമ്യം ചെയ്യുക. ഫോണിന്റെ ചാര്‍ജ്ജിങ്ങ് സ്പീഡും നോക്കുക.

വീണ്ടും സെല്‍ഫി ഗെയിമുമായി ഓപ്പോ!വീണ്ടും സെല്‍ഫി ഗെയിമുമായി ഓപ്പോ!

ഒരു പവര്‍ ബാങ്കില്‍ എന്തൊക്കെ ചാര്‍ജ്ജ് ചെയ്യാം?

ഒരു പവര്‍ ബാങ്കില്‍ എന്തൊക്കെ ചാര്‍ജ്ജ് ചെയ്യാം?

ഒരു മികച്ച പവര്‍ ബാങ്കില്‍ ഒരേ സമയം വിവിധ ഉപകണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം. പല പവര്‍ ബാങ്കുകളും ഇപ്പോള്‍ യുഎസ്ബി കേബിളിലൂടെയാണ് വരുന്നത്. കേബിള്‍ പവര്‍ ബാങ്കില്‍ തന്നെ മടക്കി സൂക്ഷിക്കാവുന്ന തരം പവര്‍ ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്‍ ബാങ്കുകളാണ് വാങ്ങുന്നതെങ്കില്‍ കേബിള്‍ നഷ്ടപ്പെടാനുളള സാധ്യത ഏറെയാണ്.

ഔട്ട്പുട്ട് പോര്‍ട്ട്

ഔട്ട്പുട്ട് പോര്‍ട്ട്

ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന പവര്‍ ബാങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എപ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന പവര്‍ ബാങ്കുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ചില പവര്‍ ബാങ്കില്‍ നാല് പോര്‍ട്ട് ഉണ്ടെങ്കില്‍ അതില്‍ രണ്ടെണ്ണം ഫാസ്റ്റ് ചാര്‍ജ്ജ് പിന്തുണയ്ക്കുന്നതായിരിക്കും.

പവര്‍ ബാങ്ക് സുരക്ഷ

പവര്‍ ബാങ്ക് സുരക്ഷ

പവര്‍ ബാങ്കിന്റെ സുരക്ഷ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. രാത്രി മുഴുവനായി പവര്‍ ബാങ്ക് ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കരുത്. സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതു പോലെ പവര്‍ ബാങ്ക് ബാറ്ററിയും പൊട്ടിത്തെറിക്കാന്‍ ഇടവരുന്നു. അതിനാല്‍ ഒരു പവര്‍ ബാങ്ക് തിരഞ്ഞെടു്കകുമ്പോള്‍ ലിഥിയം-പോളിമര്‍ ബാറ്ററി തന്നെ തിരഞ്ഞെടുക്കണം.

Best Mobiles in India

English summary
A Power Bank is a mobile charger can be charged in advance for later phones, tablets or laptops to recharge. A Power Bank is a handy gadget that you can charge your electric devices without a power socket.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X