നിങ്ങളുടെ ലാപ്‌ടോപ്പ് നിരന്തരമായി ഷട്ട്ഡൗണ്‍ ആകുന്നതിനുളള കാരണങ്ങള്‍?

Written By:

കമ്പ്യൂട്ടറും ലാപ്‌ടോപ്പും സ്ഥിരം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. നിങ്ങളുടെ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ അത്യാവശ്യ കാര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ഓഫ് ആകുകയാണെങ്കില്‍ എന്ത് സംഭവിച്ചു എന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിച്ചോ? നേടൂ ഈ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍!

 നിങ്ങളുടെ ലാപ്‌ടോപ്പ് നിരന്തരമായി ഷട്ട്ഡൗണ്‍ ആകുന്നതിനുളള കാരണങ്ങള്‍?

എന്നിരുന്നാലും കമ്പ്യൂട്ടറില്‍ പല ബില്‍ട്ട്ഇന്‍ ടെക്‌നോളജി ഉണ്ടായിരിക്കുന്നതിനാല്‍ അത്ര പെട്ടന്നു അതിലെ കണ്ടന്റുകള്‍ക്ക് ഒന്നും തന്നെ സംഭവിക്കാറില്ല. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നേരത്തെ പറഞ്ഞതു പോലെ ഷോക്കായേക്കാം..

നിങ്ങളുടെ കമ്പ്യൂട്ടര്‍ പെട്ടന്ന് ഓഫാകുന്നതിനുളള ചില കാരണങ്ങള്‍ ഇവിടെ പറയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അമിത ചൂട്

കമ്പ്യൂട്ടറിലെ ഏറ്റവും വലിയ പ്രശ്‌നമാണ് അതിലെ അമിത ചൂട്. നിങ്ങളുടെ സിസ്റ്റത്തിന്റെ ഉളളിലെ ഫാന്‍ ആണ് പൊടികളെ പുറം തളളുന്നത്. എന്നാല്‍ പൊടികള്‍ സിസ്റ്റത്തിനുളളില്‍ അടിഞ്ഞു കൂടിയാല്‍ അത് ചൂടാകാനുളള സാധ്യത ഏറെയാണ്. അതിനാല്‍ ഇടയ്ക്ക് സിസ്റ്റത്തിലെ ഫാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഹാര്‍ഡ്‌വയര്‍ പരാജയം

തുടര്‍ച്ചായായി സിസ്റ്റം ഷട്ട്ഡൗണ്‍ ആകാനുളള മറ്റൊരു കാരണമാണ് ഹാര്‍ഡ്‌വയര്‍ പരാജയം. ഈ പറയുന്ന ഘട്ടങ്ങളില്‍ ഹാര്‍ഡ്‌വയര്‍ പരിശോധിക്കുക: റാം, സിപിയു, മതര്‍ബോര്‍ഡ്, പവര്‍ സപ്ലേ, വീഡിയോ കാര്‍ഡ് എന്നിങ്ങനെ. കൂടാതെ നിങ്ങള്‍ ഈ അടുത്തിടെ ചേര്‍ത്തിട്ടുളള ഏതെങ്കിലും ഹാര്‍ഡ്‌വയര്‍ ഉണ്ടെങ്കിലും അത് നീക്കം ചെയ്തു നോക്കുക.

ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ എളുപ്പം കാണുന്നത്‌ എങ്ങനെ തടയാം

ബാറ്ററി

നിങ്ങള്‍ അധിക കാലമായി ഉപയോഗിക്കുന്ന ലാപ്‌ടോപ്പ് ആണെങ്കില്‍ തുടര്‍ച്ചയായി ഷട്ട്ഡൗണ്‍ ആകുന്നത് അതിന്റെ ബാറ്ററിക്ക് തകരാറു സംഭവിക്കുമ്പോഴാണ്. അതിനാല്‍ ഇടയ്ക്ക് ബാറ്ററി മാറ്റുന്നതും ഈ പ്രശ്‌നത്തിനു പരിഹാരം ആകും.

തെറ്റായ ചാര്‍ജ്ജര്‍

സാധാരയായി ഗയിമര്‍മാര്‍ക്ക് ഉയര്‍ന്ന വോള്‍ട്ടേജ് ശേഷിയുളള ചാര്‍ജ്ജറുകളാണ് കൂടുതലും ആവശ്യപ്പെടുന്നത്. അതായത് 100w മുതല്‍ 240w വരെ. എന്നാല്‍ അവരില്‍ അധികം പേരും ഇത് മനസ്സിലാക്കാതെ 90w ഉപയോഗിക്കും. ഗയിമുകള്‍ അത്തരം വസ്തുതകളില്‍ ഒന്നാണ്, അതിന് വലിയ വൈദ്യുതി ഉപയോഗവും ആവശ്യമാണ്.

വയറസ്

നിങ്ങളുടെ കമ്പ്യൂട്ടറിനെ ഷട്ട്ഡൗണ്‍ ചെയ്യുന്നതിനുളള മറ്റൊരു അപൂര്‍വ്വ സംഗതിയാണ് വൈറസ്. ചില കമ്പ്യൂട്ടര്‍ വൈറസ് നിങ്ങളുടെ സിസ്റ്റത്തിനെ ഷട്ട്ഡൗണ്‍ ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് വൈറസ്സില്‍ നിന്നും സംരക്ഷണം നേടണം എങ്കിന്‍ മികച്ച ആന്റിവൈറസ് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When our computer or laptop suddenly get shuts down without any prompt, we get a panic attack, that too, if we are in the middle of something important.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot