എന്താണ് എന്‍ എഫ് സി ? ഫോണില്‍ എങ്ങനെ ഈ സൗകര്യം ഉപയോഗിക്കാം ?

Posted By: Staff

എന്താണ് എന്‍ എഫ് സി ? ഫോണില്‍ എങ്ങനെ ഈ സൗകര്യം ഉപയോഗിക്കാം ?

മൊബൈല്‍ ഫോണുകളിലെ എന്‍ എഫ് സി എന്ന ഫീച്ചറിനെ പറ്റി കേട്ടിട്ടില്ലേ..ടോപ്‌ 5  എന്‍ എഫ് സി ഫോണുകള്‍ പരിചയപ്പെട്ടില്ലേ. ഇനി ഈ   എന്‍ എഫ് സി എന്താണെന്ന് അറിയാത്തവര്‍ക്ക് അതിനെക്കുറിച്ച്  പറഞ്ഞു തരാം.

ഏകദേശം ഒരു വര്‍ഷം മുന്‍പ് നോക്കിയാ അവരുടെ സിംബിയന്‍ ഫോണില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചിരുന്നു. എന്‍ എഫ് സി  ഒരു വയര്‍ലെസ് സംവിധാനമാണ്. ഇതില്‍ 106 മുതല്‍ 424 വരെ കെ ബി / സെക്കണ്ട് എന്ന തോതില്‍  ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നതിന്റെ ചുരുക്ക രൂപമാണ് എന്‍ എഫ് സി. എന്‍ എഫ് സി ഉപയോഗിച്ച് നിങ്ങള്ക്ക് നിങ്ങളുടെ ഫോട്ടോ, കോണ്ടാക്റ്റ്, ഫയലുകള്‍ തുടങ്ങിയവയൊക്കെ ഷെയര്‍ ചെയ്യാന്‍ സാധിയ്ക്കും. അത് കൊണ്ട്  പലരും ഇതിനെ ബ്ലൂടൂത്ത് പോലെ എന്തോ എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടും രണ്ടാണ്. ഉപയോഗവും വളരെ വ്യത്യസ്തമാണ്. നിങ്ങള്‍ ഒരു കടയില്‍ വച്ച് ഏതെങ്കിലും  സാധനം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ എന്‍ എഫ് സി ഉപയോഗിച്ച് ആ സാധനത്തിന്റെ ബാര്‍ കോഡ് സ്കാന്‍ ചെയ്ത് ഇന്റര്‍നെറ്റില്‍ അതിനേക്കുറിച്ചുള്ള സകല വിവരങ്ങളും തിരഞ്ഞു കണ്ടുപിടിക്കാന്‍ സാധിയ്ക്കും.

എന്‍ എഫ് സി ടെക്‌നോളജിയുള്ള ടോപ് 5 സ്മാര്‍ട്ട്‌ഫോണുകള്‍

എവിടെയെല്ലാം എന്‍ എഫ് സി ഉപയോഗിക്കാം ?

  • മൊബൈല്‍ പേമെന്റ് നടത്തുമ്പോള്‍.

  • താങ്കളുടെ കാറില്‍ എന്‍ എഫ് സി ഫീച്ചര്‍ ഉണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിച്ച് താങ്കള്‍ക്ക് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാനും, ഡോര്‍ തുറക്കാനും സാധിക്കും.

  • ക്യു ആര്‍ ബാര്‍ കോഡ് റീഡ് ചെയ്യാന്‍ ഉപയോഗിക്കാം.

  • ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എന്‍ എഫ് സി ഉപയോഗിക്കാം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot