നിങ്ങളുടെ കാലശേഷം ഫേസ്ബുക്ക് അക്കൗണ്ട് എന്ത് ചെയ്യും?

|

സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ഇപ്പോള്‍ 10 കോടി അംഗളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ എണ്ണായിരത്തിലധികം പേരെങ്കിലും ദിവസം മരണപ്പെടുന്നു. അതോടെ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലും അനാധമാവുകയാണ്.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!

നിങ്ങളുടെ കാലശേഷം ഫേസ്ബുക്ക് അക്കൗണ്ട് എന്ത് ചെയ്യും?

ഫോസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ അരഡസനിലേറെ കൂട്ടായ്മകളുടെ അംഗസ്വമുളളവരാണ് ഒട്ടനേകം പേരും. നമ്മള്‍ മരിച്ചാല്‍ ഫേസ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ?

റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

ഫേസ്ബുക്ക് അംഗങ്ങള്‍

ഫേസ്ബുക്ക് അംഗങ്ങള്‍

ഫേസ്ബുക്കില്‍ മാത്രമായി 160 ലേറെ കോടി അംഗങ്ങളുണ്ട്. ഇവരില്‍ ദിവസേന മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ മരിച്ചവര്‍ക്കു മാത്രമേ പാസ്‌വേഡ് അറിയൂ, അതിനാല്‍ മറ്റാര്‍ക്കും അത് നശിപ്പിക്കാനാകില്ല.

ഫ്രൊഫൈല്‍ അവശേഷിക്കുമോ?

ഫ്രൊഫൈല്‍ അവശേഷിക്കുമോ?

ഫേസ്ബുക്ക് ഉളളടിത്തോളം കാലം ആ പ്രൊഫൈല്‍ അവശേഷിക്കും. ഒരോ നിമിഷവും ഫേസ്ബുക്കില്‍ കാണുന്ന ഉറ്റവരുടെ ഫോട്ടോകള്‍ കണ്ട് സങ്കടമാകാനേ കഴിയൂ.

പരിഹാരം

പരിഹാരം

എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി ലെഗസി കോണ്ടാക്റ്റ് (Legacy Contact) എന്നൊരു പ്രത്യേക പദ്ധതിക്ക് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം തന്നെ രൂപം നല്‍കിയിട്ടുണ്ട്. അതായത് ഫേസ്ബുക്കില്‍ പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാന്‍ കഴിയും ഇതില്‍.

എങ്ങനെ ചെയ്യാം?

എങ്ങനെ ചെയ്യാം?

ഫേസ്ബുക്ക് അംഗമായ ഏതെങ്കിലും ഒരാളെ നിങ്ങളുടെ ഫ്രൊഫൈലിലെ ലെഗസി കോണ്ടാക്ടായി നിശ്ചയിക്കാം. നിങ്ങള്‍ മരിച്ചാല്‍ ലെഗസി കോണ്ടാക്ടിന് പരേതന്റെ പ്രൊഫൈല്‍ ഫോട്ടോകള്‍ മാറ്റാനും പുതിയ മെസേജുകള്‍ ഇടാനും സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ നിങ്ങള്‍ മരിച്ച കാര്യവും വലിയ അക്ഷരത്തില്‍ തെളിഞ്ഞു വരും.

ഫ്രൊഫൈല്‍ നശിപ്പിക്കാം

ഫ്രൊഫൈല്‍ നശിപ്പിക്കാം

പരേതന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫ്രൊഫൈല്‍ നശിപ്പിക്കാം.

ലഗസി കോണ്ടാക്ടിനു കഴിയില്ല

ലഗസി കോണ്ടാക്ടിനു കഴിയില്ല

ഒരിക്കലും നിങ്ങള്‍ അയച്ച പഴയ മെസേജുകള്‍ എന്നും വായിക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ ലെഗസി കോണ്ടാക്ടിനു കഴിയില്ല.

 ട്വിറ്ററില്‍ എങ്ങനെ?

ട്വിറ്ററില്‍ എങ്ങനെ?

മരിച്ചയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്യാന്‍ അയാളുടെ അടുത്ത ബന്ധു ട്വിറ്ററില്‍ അതിനായി അപേക്ഷ നല്‍കണം. കൂടതെ ബന്ധുവിന്റേയും വിലാസം തെളിയിക്കുന്ന രേഖ, ആള്‍ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന മരണസര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വയ്ക്കണം.

ലിങ്കിടിനില്‍ എന്തു ചെയ്യണം?

ലിങ്കിടിനില്‍ എന്തു ചെയ്യണം?

ഇതിനായി അടുത്ത ബന്ധു തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. പരേതന്‍ അവസാനമായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുളള വിവരങ്ങള്‍, മരിച്ചയാളുടെ ഈമെയില്‍ അഡ്രസ്സ്, ചരമവാര്‍ത്ത വന്ന പത്രം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ലിങ്കിടിന്‍ അ മരണം അംഗീകരിക്കു.

മരണത്തിനു ശേഷവു ഇതിലെല്ലാം സജീവമായിരിക്കാം, എങ്ങനെ?

മരണത്തിനു ശേഷവു ഇതിലെല്ലാം സജീവമായിരിക്കാം, എങ്ങനെ?

അതിനാണ് 'ഡെഡ് സോഷ്യല്‍' എന്ന സംവിധാനം. ഈ വെബ്‌സൈറ്റില്‍ കയറി കുറച്ചു വിവരങ്ങളും പാസ്‌വേഡും നല്‍കിയാല്‍ മതി. പിന്നെ നിങ്ങള്‍ മരിച്ചു കഴിഞ്ഞാലും നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രസര്‍ത്തിച്ചു കൊളളും.

ഹുവായി P9 സാംസങ്ങ് ഗാലക്‌സി 7നുമായി ഏറ്റുമുട്ടുന്നു!ഹുവായി P9 സാംസങ്ങ് ഗാലക്‌സി 7നുമായി ഏറ്റുമുട്ടുന്നു!

Best Mobiles in India

English summary
According to a 2014 Pew Research Center study, a little more than half of all Internet users age 65 and older have profiles on social networking sites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X