എന്താണ് '400 Bad Request Error'? അത് എങ്ങനെ പരിഹരിക്കാം?

By Gizbot Bureau
|

നിങ്ങളുടെ എന്തെങ്കിലും ഒരു സംശയം വെബ്‌സൈറ്റ് സര്‍വ്വറിലേക്ക് തെറ്റായി അയക്കുമ്പോള്‍ "400 ബാഡ് റിക്വസ്റ്റ് എറര്‍" സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രശ്‌നം വെബ്‌സൈറ്റിനു തന്നെയാണ്.

എന്താണ് '400 Bad Request Error'? അത് എങ്ങനെ പരിഹരിക്കാം?

മിക്ക സമയത്തും ഈ പ്രശ്‌നം നിങ്ങള്‍ക്കു തന്നെ പരിഹരിക്കാനാകും. രണ്ടു കാരണങ്ങള്‍ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഒന്ന് നിങ്ങള്‍ തെറ്റായ വെബ്‌സൈറ്റ് എന്റര്‍ ചെയ്യുമ്പോഴോ അല്ലെങ്കില്‍ നിങ്ങളുടെ ബ്രൗസര്‍ കാഷെ പ്രശ്‌നങ്ങങ്ങള്‍ ഉണ്ടാക്കുമ്പോഴോ ആണ്.

400 ബാഡ് റിക്വസ്റ്റ് എറര്‍ പരിഹാരിക്കാനായി കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ നല്‍കാം.

400 ബാഡ് റിക്വസ്റ്റ് എറര്‍ എന്താണ്?

400 ബാഡ് റിക്വസ്റ്റ് എറര്‍ എന്താണ്?

സെര്‍വറിന് ഒരു അഭ്യര്‍ത്ഥന മനസ്സിലാക്കാന്‍ കഴിയാത്തപ്പോഴാണ് 400 ബാഡ് റിക്വസ്റ്റ് എറര്‍ സംഭവിക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അത് ആ എറര്‍ വിശദീകരിക്കുന്നതിന് വെബ് സെര്‍വ്വര്‍ ഉപയോഗിക്കുന്ന ഒരു HTTP സ്റ്റാറ്റസ് കോഡാണ്‌. നിങ്ങളുടെ അഭ്യര്‍ത്ഥനയില്‍ ചെറിയൊരു പിശക് സംഭവിച്ചാല്‍ കൂടിയും 400 ബാഡ് റിക്വസ്റ്റ് എറര്‍ സംഭവിക്കാം. ശരിയായി ക്രമീകരിച്ചിട്ടില്ലാത്ത ചില സെര്‍വറുകള്‍ ചില സാഹചര്യങ്ങളില്‍ കൂടുതല്‍ സഹായകരമായ പിശകുകള്‍ക്കു പകരം 400 പിശകുകള്‍ കാണിക്കുന്നു.

വ്യത്യസ്ഥ വെബ്‌സൈറ്റുകളില്‍ കാണിക്കുന്ന 400 പിശകുകള്‍

വ്യത്യസ്ഥ വെബ്‌സൈറ്റുകളില്‍ കാണിക്കുന്ന 400 പിശകുകള്‍

. 400 ബാഡ് റിക്വസ്റ്റ്

. ബാഡ് റിക്വസ്റ്റ്: ഇന്‍വാലീഡ് യുആര്‍എല്‍

. HTTP എറര്‍ 400: അഭ്യര്‍ത്ഥന ഹോസ്റ്റ് നാമം അസാധുവാണ്

. ബാഡ് റിക്വസ്റ്റ്: എറര്‍ 400

. HTTP എറര്‍ 400: ബാഡ് റിക്വസ്റ്റ്

1. പേജ് റീഫ്രഷ് ചെയ്യുക
 

1. പേജ് റീഫ്രഷ് ചെയ്യുക

പേജ് റീഫ്രഷ് ചെയ്യുന്നത് ഇതിന് ചെറിയൊരു പരിഹാരമാണ്. ഇതൊരു താത്കാലിക പിശക് ആയതിനാല്‍ ഒരു ചെറിയ റീഫ്രഷിലൂടെ പലപ്പോഴും ഇത് പരിഹരിക്കാനാകും. നിങ്ങള്‍ക്ക് റീഫ്രഷ് ചെയ്യാനായി F2 കീ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അഡ്രസ് ബാറില്‍ റീഫ്രഷ് ബട്ടണ്‍ നല്‍കുകയോ ചെയ്യാം. പെട്ടന്ന് ഇത് പരിഹരിച്ചില്ലെങ്കിലും കുറച്ച് നിമിഷം എടുത്ത് ഇത് പരിഹരിക്കാം.

 2. അഡ്രസ് ബാറില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

2. അഡ്രസ് ബാറില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

മിക്കപ്പോഴും 400 എറര്‍ സംഭവിക്കുന്നത് URL നിങ്ങള്‍ തെറ്റായി ടൈപ്പ് ചെയ്യുമ്പോഴാണ്. അതിനാല്‍ വെബ്‌സൈറ്റ് തെറ്റായി ടൈപ്പ് ചെയ്യാതെ വളരെ ഏറെ ശ്രദ്ധിക്കുക. കൂടാതെ URL ലെ പ്രത്യേക ചിഹ്നങ്ങളും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

3. ഒരു തിരയല്‍ നടത്തുക

3. ഒരു തിരയല്‍ നടത്തുക

നിങ്ങള്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന URL വിവരണാത്മകമാണ്. വെബ്‌സൈറ്റ് തിരയാനായി നിങ്ങള്‍ക്ക് കീവേഡുകള്‍ ഉപയോഗിക്കാം.

4. നിങ്ങളുടെ ബ്രൗസര്‍ കുക്കികളും കാഷെയും ക്ലിയര്‍ ചെയ്യുക

4. നിങ്ങളുടെ ബ്രൗസര്‍ കുക്കികളും കാഷെയും ക്ലിയര്‍ ചെയ്യുക

നിങ്ങള്‍ ഉപയോഗിക്കുന്ന നിരവിധി വെബ്‌സൈറ്റുകളായ ഗൂഗിള്‍,യൂട്യൂബ് എന്നിവ 400 എയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, കാരണം മിക്കപ്പോഴും അവര്‍ വായിക്കുന്ന കുക്കികള്‍ കറപ്‌റ്റോ അല്ലെങ്കില്‍ പഴയതോ ആയിരിക്കും. ചില ബ്രൗസര്‍ എക്‌സ്റ്റന്‍ഷനുകളും നിങ്ങളുടെ കുക്കികള്‍ മാറ്റുകയും

400 എറര്‍ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ തുറക്കാന്‍ ശ്രമിക്കുന്ന പേജിന്റെ കറപ്റ്റ് വേര്‍ഷനാണ് നിങ്ങളുടെ കാഷെ ചെയ്തിരിക്കുന്നത്. ഈ സാധ്യത പരീക്ഷിച്ചു നോക്കുന്നതിന് നിങ്ങളുടെ ബ്രൗസര്‍ കാഷെയും കുക്കികളും നീക്കം ചെയ്യേണ്ടതാണ്. എന്നാല്‍ കാഷെ മായ്ക്കുന്നത് നിങ്ങളുടെ ബ്രൗസിംഗ് അനുഭവത്തെ ഏറെ ബാധിക്കുന്നതാണ്.

നിങ്ങളുടെ DNS ഫ്‌ളഷ് ചെയ്യുക

പിശകുകള്‍ ഉണ്ടാക്കുന്ന DNS റെക്കോര്‍ഡുകളെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യാന്‍ ഇടയുണ്ട്. ഒരു ലളിതമായ ഫ്‌ളഷിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ചേക്കാം. ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇതിലൂടെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല.

 5. ഫയലിന്റെ വലുപ്പം പരിശോധിക്കുക

5. ഫയലിന്റെ വലുപ്പം പരിശോധിക്കുക

നിങ്ങള്‍ ഒരു ഫയല്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സമയം 400 എറര്‍ സംഭവിക്കുകയാണെങ്കില്‍, ഫയല്‍ വളരെ വലുതാണ് എന്ന് മനസ്സിലാക്കുക. ഈ പ്രശ്‌നം ഉറപ്പാക്കാനായി ചെറിയ ഫയല്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുക.

6. മറ്റു വെബ്‌സൈറ്റുകള്‍ പരിശ്രമിക്കുക

6. മറ്റു വെബ്‌സൈറ്റുകള്‍ പരിശ്രമിക്കുക

നിങ്ങള്‍ ഒരു വെബ്‌സൈറ്റില്‍ 400 എറര്‍ കാണുകയാണെങ്കില്‍ ഇത് ശരിയാണോ എന്നറിയാന്‍ മറ്റു വെബ്‌സൈറ്റുകളും തുറന്നു ശ്രമിക്കുക. ഈ പ്രശ്‌നം തുടരുകയാണെങ്കില്‍ ഇത് നിങ്ങളുടെ കമ്പ്യൂട്ടറിന്റേയോ അല്ലെങ്കില്‍ വെബ്‌സൈറ്റിന്റേയോ പ്രശ്‌നമാകാം.

7. നിങ്ങളുടെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും പുനരാരംഭിക്കുക

7. നിങ്ങളുടെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും പുനരാരംഭിക്കുക

സര്‍വര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളായ റൂട്ടര്‍, മോഡം എന്നിവ പുനരാരംഭിക്കുന്നത് നല്ലൊരു പരിഹാരമാണ്.

8. വെബ്‌സൈറ്റിനെ ബന്ധപ്പെടുക

8. വെബ്‌സൈറ്റിനെ ബന്ധപ്പെടുക

ഈ മേല്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തിട്ടും പ്രതിവിധി കണ്ടില്ലെങ്കില്‍ വെബ്‌സൈറ്റില്‍ തന്നെ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകും. അതിനാല്‍ 'Contact us page' ലൂടേയോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴിയോ വെബ്‌സൈറ്റിലേക്ക് നേരിട്ട് ബന്ധപ്പെടുന്നതാണ് ഉചിതമായ മാര്‍ഗ്ഗം.

ഐഫോണിൽ പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് എത്തി!ഐഫോണിൽ പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് എത്തി!

Best Mobiles in India

Read more about:
English summary
What is a 400 Bad Request Error and How Can I Fix It?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X