ഗൂഗിള്‍ മാപ്പിന്റെ ടൈം ലൈന്‍ ഉപയോഗിക്കുന്നത് എങ്ങനെ?

Posted By: Archana V

ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ എന്നിവ ഉള്‍പ്പടെ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗൂഗിള്‍ പിന്തുടരുന്നുണ്ട്. ഗൂഗിള്‍ മാപ്‌സില്‍ ' yor timeline ' എന്നൊരു ഓപ്ഷന്‍ ഉണ്ട്.ഉപയോക്താക്കള്‍ക്ക് അവര്‍ എവിടെ , എപ്പോള്‍ പോയി എന്നറിയാന്‍ ഇത് സഹായിക്കും.

ഗൂഗിള്‍ മാപ്പിന്റെ ടൈം ലൈന്‍ ഉപയോഗിക്കുന്നത്  എങ്ങനെ?

ഉപയോക്താക്കള്‍ക്ക് അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഏത് ദിവസമായിരുന്നു, ഗതാഗത മാര്‍ഗം എന്തായിരുന്നു എന്നിവ ഉള്‍പ്പടെ അറിയാന്‍ ടൈംലൈന്‍ സഹായിക്കും.എന്നാല്‍ ഇങ്ങനെ ടൈംലൈന്‍ കാണുന്നതിന് നിങ്ങളുടെ ഡിവൈസിലെ ലൊക്കേഷനും ലൊക്കേഷന്‍ ഹിസ്റ്ററിയും ഓണ്‍ ആയിരിക്കണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൊക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍

സ്‌റ്റെപ് 1: ഇടത് മുകള്‍ വശത്തായി കാണുന്ന മെനുവില്‍ ക്ലിക് ചെയ്ത് ടൈം ലൈന്‍ സെലക്ട് ചെയ്യുക.

സ്റ്റെപ് 2: സെറ്റിങ്‌സിലെ More എന്നതില്‍ ക്ലിക് ചെയ്യുക

സ്റ്റെപ് 3: ലൊക്കേഷനും , ലൊക്കേഷന്‍ ഹിസ്റ്ററിയും ഓണ്‍ ആണന്ന് ഉറപ്പു വരുത്തുക, അല്ല എങ്കില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ചെയ്യുക

യാത്ര ചെയ്തത് എവിടെയാണ് എന്ന് കാണുന്നതിന്

സ്‌റ്റെപ് 1: ജിമാപ്പില്‍ പോവുക

സ്‌റ്റെപ് 2: ഇടത് മുകളിലായുള്ള മെനുവില്‍ ക്ലിക് ചെയ്ത് ടൈംലൈന്‍ സെലക്ട് ചെയ്യുക

സ്റ്റെപ് 3: ഏതെങ്കിലും പ്രത്യേക ദിവസമോ മാസമോ കാണുന്നതിന് Show calender എന്നതില്‍ ക്ലിക് ചെയ്ത് ഇടത് വശത്തേക്കോ വലത് വശത്തേക്കോ സൈ്വപ്പ് ചെയ്ത് ആവശ്യമുള്ള ദിവസം ക്ലിക് ചെയ്യുക.

സ്ഥലത്തില്‍ മാറ്റം വരുത്തുക, ദിവസം ഡിലീറ്റ് ചെയ്യുക, ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക എന്നിങ്ങനെ പലതരത്തില്‍ നിങ്ങളുടെ ടൈം ലൈന്‍ നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യുകയും ചെയ്യാം.

ഫ്‌ളിപ്കാര്‍ട്ട് ബില്ല്യന്‍ ക്യാപ്ച്ചര്‍ + സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 15ന് ഇന്ത്യയില്‍!

സന്ദര്‍ശിച്ച സ്ഥലത്തില്‍ മാറ്റം വരുത്തുന്നതിന്

സ്റ്റെപ് 1:ജിമാപ്പില്‍ പോവുക

സ്‌റ്റെപ് 2:ഇടത് മുകള്‍ വശത്തായുള്ള മെനുവില്‍ ക്ലിക് ചെയ്ത് ടൈംലൈന്‍ സെലക്ട് ചെയ്യുക

സ്റ്റെപ് 3:എഡിറ്റില്‍ ക്ലിക് ചെയ്ത് യഥാര്‍ത്ഥ സ്ഥലം ടാപ്പ് ചെയ്യുക. ടൈമില്‍ ടാപ്പ് ചെയ്ത് സമയത്തിലും മാറ്റം വരുത്താം

ഒരു ദിവസം ഡിലീറ്റ് ചെയ്യുന്നതിന്

സ്റ്റെപ് 1:ജിമാപ്പില്‍ പോവുക


സ്‌റ്റെപ് 2:
മുകളില്‍ ഇടത് വശത്തായുള്ള മെനുവില്‍ ക്ലിക് ചെയ്ത് ടൈം ലൈന്‍ സെലക്ട് ചെയ്യുക

സ്റ്റെപ് 3:'show calendar' എന്നതില്‍ ക്ലിക് ചെയ്ത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട ദിവസം സെലക്ട് ചെയ്യുക


സ്‌റ്റെപ് 4 :More ല്‍ ക്ലിക് ചെയ്ത് ദിവസം ഡിലീറ്റ് ചെയ്യുക

ലൊക്കേഷനും ലൊക്കേഷന്‍ ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാന്‍

സ്റ്റെപ് 1:ജിമാപ്പില്‍ പോവുക

സ്റ്റെപ് 2:ഇടത് വശത്ത് മുകളിലായി കാണുന്ന മെനുവില്‍ ക്ലിക് ചെയ്ത് ടൈം ലൈന്‍ സെലക്ട് ചെയ്യുക

സ്റ്റെപ് 3:സെറ്റിങ്‌സില്‍ പോയി ലൊക്കേഷന്‍ സെറ്റിങ്‌സിലേക്ക് എത്തുക

സ്‌റ്റെപ് 4:ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ ചിലത് മാത്രം ഡിലീറ്റ് ചെയ്യുന്നതിന് ഡിലീറ്റ് ലൊക്കേഷന്‍ ഹിസ്റ്ററി റേഞ്ചില്‍ ക്ലിക് ചെയ്യുക

സ്റ്റെപ് 5:പൂര്‍ണമായി ഡിലീറ്റ് ചെയ്യുന്നതിന് ഡിലീറ്റ് ഓള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's a known fact that Google tracks each and every activity of ours including the browsing history, places we've been and much more. Check out on how to see Google Timeline.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot