കുട്ടികളിലെ ആന്‍ഡ്രോയിഡ് ഉപകരണം മാതാപിതാക്കള്‍ക്ക് എങ്ങനെ നിയന്ത്രിക്കാം?

Posted By: Samuel P Mohan

കുട്ടികളിലെ ആന്‍ഡ്രോയിഡ് ഉപകരണം നിയന്ത്രിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് ഈ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച ഒരു ആപ്പാണ് ഫാമിലി ലിങ്ക്. ഇത് മുതില്‍ന്നവരുടെ അക്കൗണ്ട് പോലെയാണ്. കുട്ടികള്‍ ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാന്‍ കൂടുതല്‍ അടിസ്ഥാന നിയമങ്ങളാണുളളത്.

കുട്ടികളിലെ ആന്‍ഡ്രോയിഡ് ഉപകരണം മാതാപിതാക്കള്‍ക്ക് എങ്ങനെ നിയന്ത്രിക്ക

4.4 അല്ലെങ്കില്‍ അതിനു മുകളില്‍, iOS അല്ലെങ്കില്‍ അതിനു മുകളില്‍ റണ്‍ ചെയ്യുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്പ് എളുപ്പത്തില്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഉപകരണത്തെക്കാള്‍ ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് ഉപകണങ്ങളിലാണ് ഫാമിലി ലിങ്ക് ആപ്പ് കൂടുതലും പ്രവര്‍ത്തിക്കുന്നത്.

ആപ്പ് എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ നിയന്ത്രിക്കാം

നിങ്ങളുടെ കുട്ടികള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ താത്പര്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാം.

സ്‌ക്രീനില്‍ ശ്രദ്ധ പുലര്‍ത്തുക

പ്രതിവാരം അല്ലെങ്കില്‍ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കുട്ടികള്‍ അവരുടെ പ്രീയപ്പെട്ട ആപ്ലിക്കേഷനുകളില്‍ എത്ര സമയം ചിലവഴിക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുകയും, സ്‌ക്രീന്‍ സമയപരിധികള്‍ നിങ്ങള്‍ക്ക് സജ്ജമാക്കുകയും ചെയ്യാം.

ഉറങ്ങാന്‍ പോകുന്ന സമയം ഉപകരണം സെറ്റ് ചെയ്യാം: നിങ്ങളുടെ കുട്ടി രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ഒരു ഇടവേള എന്നതിലൂടെ ഉപകരണം നിങ്ങള്‍ക്കു തന്നെ ലോക്ക് ചെയ്യാം.

സ്‌റ്റെപ്പ് 1: നിങ്ങളുടെ മൊബൈൽ ഉപകരണത്തിലേക്ക് ഫാമിലി ലിങ്ക് ആപ്പ് ഡൌൺലോഡ് ചെയ്യുക തുടർന്ന് ആപ്ലിക്കേഷൻ വഴി നിങ്ങളുടെ കുട്ടിയ്ക്കായി ഒരു ഗൂഗിള്‍ അക്കൗണ്ട് സൃഷ്ടിക്കുക.

സ്‌റ്റെപ്പ് 2: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള Google അക്കൗണ്ടുകൾ മാത്രമേ ഈ അപ്ലിക്കേഷൻ വഴി നിയന്ത്രിക്കാനാകൂ.

സ്‌റ്റെപ്പ് 3:മുകളിൽപ്പറഞ്ഞ വിവരങ്ങൾക്കു പുറമേ, നിങ്ങള്‍ക്ക് ആറു പേരെ ഗൂഗിള്‍ ഫാമിലി ലിങ്കില്‍ ചേര്‍ക്കാന്‍ കഴിയും.

'ചുവപ്പാണ് പുതിയ കറുപ്പ്' എന്ന് തെളിയിക്കുന്ന 2017ലെ ചുവന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

English summary
Earlier this year, Google has rolled out Family Link app for parents to manage children's usage of Android devices. Check here to know more about it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot