Home
How to

പ്രേമലു കണ്ടില്ലേ, അ‌തിൽ ആദി പയറ്റിയ 'നമ്പർ'! ബർത്ത്ഡേ ഡേറ്റുള്ള നോട്ട് സ്വന്തമാക്കുന്ന വിദ്യ ഇതാ

കേരളത്തിൽ മാത്രമല്ല, മലയാള സിനിമയെ സ്നേഹിക്കുന്ന മറ്റ് നാടുകളിലെ ആരാധകർക്കിടയിലും അ‌ടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു (Premalu). നസ്ലെനും (Naslen K. Gafoor) മമിത ​ബൈജുവും (Mamitha Baiju) പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു ആകെ 135 കോടി രൂപയിലേറെ കളക്ഷൻ നേടിയിരുന്നു.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും മികച്ച വിജയം നേടിയ പ്രേമലുവിന് തെലുങ്ക് സിനിമാ ആരാധകർക്കിടയിൽ പ്രത്യേക ശ്രദ്ധതന്നെ നേടാൻ കഴിഞ്ഞു. തെലുങ്കിലെ പല മുൻനിര താരങ്ങളും പ്രേമലു സിനിമയെ പ്രശംസിച്ചും അ‌തിന്റെ പിന്നണിപ്രവർത്തകരെ അ‌ഭിനന്ദിച്ചും രംഗത്തെത്തിയത് മലയാള സിനിമ ആവേശത്തോടെയും അ‌ഭിമാനത്തോടെയുമാണ് നോക്കിക്കണ്ടത്.

ബർത്ത്ഡേ ഡേറ്റുള്ള നോട്ട് സ്വന്തമാക്കുന്ന വിദ്യ ഇതാ

തിയറ്ററുകളിലെ മികച്ച വിജയത്തിന് പിന്നാലെ പ്രേമലുവിന്റെ ഒടിടി റിലീസ് ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ നടക്കുകയുണ്ടായി. ഇതോടെ കൂടുതൽ ആളുകളിലേക്ക് ഈ സിനിമയെത്തി. തിയറ്ററിൽ ഓടിയിരുന്ന സമയത്ത് മുതൽ തന്നെ സിനിമയെ ചുറ്റിപ്പറ്റി ഉയർന്നിരുന്ന ചർച്ചകൾ ഇതോടെ കൂടുതൽ സജീവമായി. അത്തരത്തിൽ ഇപ്പോൾ പ്രേമലുവിനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകളിൽ ഇന്ത്യൻ കറൻസിയും ഒരു ആപ്പും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നു.

പ്രേമലുവിലെ നായിക കഥാപാത്രമായ റീനുവി​ന് അ‌വളുടെ പിറന്നാൾ ദിനത്തിൽ ബെസ്റ്റിയായ ആദി പിറന്നാൾ സമ്മാനമായി നൽകുന്നത് ഒരു പത്ത് രൂപ നോട്ട് ആണ്. വെറും ഒരു പത്ത് രൂപ നോട്ട് പിറന്നാൾ സമ്മാനമായി കൊടുക്കുന്നത് കണ്ട് നായകൻ സച്ചിനും സുഹൃത്ത് അ‌മൽ ഡേവിസും ആദിയുടെ സമ്മാനത്തെ കളിയാക്കുന്നു.

ബർത്ത്ഡേ ഡേറ്റുള്ള നോട്ട് സ്വന്തമാക്കുന്ന വിദ്യ ഇതാ

എന്നാൽ നോട്ട് പരിശോധിച്ച റീനു അ‌തിലെ സീരീയൽ നമ്പറിന്റെ സ്ഥാനത്ത് തന്റെ ഡേറ്റ് ഓഫ് ബർത്ത് തീയതി കണ്ട് ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നു. തനിക്ക് ഈ സമ്മാനം വളരെ സ്പെഷൽ ആണെന്നും താൻ ഇത് എന്നെന്നേക്കുമായി സൂക്ഷിക്കുമെന്നും റീനു ആദിയെ അ‌റിയിക്കുന്നു. അ‌ങ്ങനെ ആദി അ‌വിടെ സ്കോർ ചെയ്യുന്നു.

ആദി നൽകിയ സമ്മാനം റീനുവിന് പ്രിയപ്പെട്ടതാകാൻ കാരണം അ‌തിൽ അ‌വളുടെ പിറന്നാൾ തിയതി ഉണ്ടായിരുന്നു എന്നതാണ്. ഇത് കാണുന്ന സച്ചിന്റെ സുഹൃത്ത് അ‌മൽ റിസർവ് ബാങ്ക് ഇപ്പോൾ പിറന്നാൾ തിയതി വച്ചാണോ നോട്ട് അ‌ടിച്ചിറക്കുന്നതെന്നും വ്യാജ നോട്ടടിച്ചതിന് പോലീസ് വന്ന് റീനുവിനെ അ‌റസ്റ്റ് ചെയ്യുമോ എന്നുമൊക്കെ ആദിയോട് ചോദിക്കുന്നുണ്ട്.

ഈ സീൻ കണ്ട ചില പ്രേക്ഷകർക്കും ബർത്ത്ഡേ സ്പെഷൽ നോട്ടിനെപ്പറ്റി അ‌റിയാൻ ആഗ്രഹമുണ്ടായേക്കാം. ഒടിടി റിലീസിന് പിന്നാലെ നോട്ടിലെ ബർത്ത്ഡേ തിയതിയുടെ രഹസ്യം തിരഞ്ഞും അ‌ങ്ങനെയുള്ള നോട്ട് ഒപ്പിക്കാനും അ‌തുവഴി ആദിയുടെ നമ്പർ ആവർത്തിച്ച് പ്രിയപ്പെട്ടവർക്ക് മറക്കാനാകാത്ത സമ്മാനം നൽകാനുമൊക്കെ പലരും അ‌ന്വേഷണങ്ങൾ നടത്തുന്നു.

ബർത്ത്ഡേ ഡേറ്റുള്ള നോട്ട് സ്വന്തമാക്കുന്ന വിദ്യ ഇതാ

ഈ അ‌ന്വേഷണങ്ങൾക്കെല്ലാമുള്ള ഉത്തരം ചെന്ന് നിൽക്കുക ഒരു ആപ്പിലേക്ക് ആയിരിക്കും. പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഗ്രീൻ പിസ്ത (Green Pista App) എന്ന ആപ്പിലേക്ക് ആയിരിക്കും. ഈ ആപ്പ് ഡൗൺലോഡ് ചെയ്തശേഷം അ‌ക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നമുക്ക് ആവശ്യമുള്ള ബർത്ത്ഡേ തീയതികളും മറ്റ് തിയതികളും അ‌ടങ്ങിയ നോട്ടുകൾ കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും.

എന്നാൽ നോട്ടിന്റെ പ്രാധാന്യമനുസരിച്ച് ഓരോ നോട്ടിനും ആപ്പിൽ ഒരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ടാകും. ഇത് 2000 രൂപ മുതൽ എത്ര മുകളിലേക്ക് വേണമെങ്കിലും പോകാം. സിനിമാ താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും ജനനതീയതി അ‌ടിസ്ഥാനമാക്കിയുള്ള നോട്ടുകൾക്കൊക്കെ വൻ തുകയാണ് നൽകേണ്ടിവരിക. നമ്മൾക്ക് വേണ്ട നമ്പർ ഈ ആപ്പിൽ സെർച്ച് ചെയ്ത് നോക്കാം.

അ‌ത് ലഭ്യമാണെങ്കിൽ അ‌തിനൊപ്പം അ‌തിന്റെ തുകയും കാണും. ഈ നിശ്ചിത തുക നൽകി ഈ നോട്ട് സ്വന്തമാക്കുകയും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയും ചെയ്യാം. കാശ് അ‌ങ്ങോട്ട് നൽകി കാശ് വാങ്ങാൻ മാത്രമല്ല, കാശിറക്കി കാശ് വാരാനുള്ള അ‌വസരവും ഈ ആപ്പ് ഒരുക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ബർത്ത്ഡേ ഡേറ്റുള്ള നോട്ട് സ്വന്തമാക്കുന്ന വിദ്യ ഇതാ

അ‌തായത് നാം ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ നമ്മുടെ ​കൈയിലുള്ള ഫാൻസി നമ്പരുള്ള നോട്ടുകൾ സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഈ ആപ്പിലുണ്ട്. ഈ നോട്ടുകൾ സ്കാൻ ചെയ്ത് ഈ ആപ്പിലൂടെ വിൽപ്പനയ്ക്ക് വയ്ക്കാം. നമ്മൾ വിൽപ്പനയ്ക്ക് വയ്ക്കുന്ന നോട്ടുകൾ ആരെങ്കിലും ഓഡർ ചെയ്താൽ നല്ലൊരു തുക അ‌തിലൂടെ നമുക്കും നേടാൻ സാധിക്കും.

വിൽപ്പനയ്ക്ക് വയ്ക്കാൻ ഫാൻസി നമ്പറുകളുള്ള നോട്ടുകൾ തന്നെ വേണമെന്നില്ല, നമ്മുടെ ​കൈയിലിരിക്കുന്ന നോട്ടിലെ സാധാരണ നമ്പറാകും ചിലപ്പോൾ മറ്റാരുടെയെങ്കിലും ജീവിതത്തിലെ നിർണായക നമ്പർ. അ‌തിനാൽ താൽപര്യമുള്ളവർക്ക് ​കൈയിലിരിക്കുന്ന ഏത് നോട്ടും ഈ ആപ്പിൽ സ്കാൻ ചെയ്ത് വിൽപ്പനയ്ക്ക് വയ്ക്കാവുന്നതാണ്. ''കിട്ടിയാൽ ഊട്ടി''. അ‌തേസമയം ഏത് ആപ്പ് ആയാലും ഉപയോഗിക്കുംമുമ്പ് സുരക്ഷ ഉറപ്പാക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.

More from GizBot

Best Mobiles in India

English summary
It is possible to gift currency notes with the number of their birthday to loved ones. Green pista app will help for that. This app can be used to buy and sell currencies with fancy numbers. Android users can download this app from Play Store and iPhone users from Apple Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X