ഗൂഗിൾ ഫോട്ടോസിലെ ചിത്രങ്ങളും ഇനി ഒളിപ്പിക്കാം, ലോക്ക്ഡ് ഫോൾഡർ ഫീച്ചർ പുറത്തിറങ്ങി

|

കാത്തിരിപ്പിനൊടുവിൽ ഉപയോക്താക്കൾക്കായി ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഫോട്ടോസ്. മറ്റുള്ളവർ കാണരുതെന്ന് ആഗ്രഹമുള്ള ചിത്രങ്ങൾ ഹൈഡ് ചെയ്യാനുള്ള അവസരമാണ് പുതിയ ലോക്ക്ഡ് ഫോൾഡർ ഫീച്ചർ നൽകുക. ഇങ്ങനെ നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സംരക്ഷിക്കാൻ പാസ്കോഡ് പ്രൊട്ടക്റ്റഡ് ആയ സ്പേസ് ഗൂഗിൾ ഫോട്ടോസിൽ ലഭ്യമാകുന്നു. ഗൂഗിൾ ഫോട്ടോസിലോ നിങ്ങളുടെ ഫോണിലെ മറ്റേതെങ്കിലും ആപ്പിലോ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ആരെങ്കിലും ഒക്കെ ഇടയ്ക്ക് നോക്കാറുണ്ടാവും. ഇങ്ങനെ നോക്കുമ്പോൾ അവർ കാണരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന മീഡിയ ഫയലുകൾ പുതിയ ഫീച്ചർ ഉപയോഗിച്ച് ഹൈഡ് ചെയ്യാൻ കഴിയും. ഗൂഗിൾ ഫോട്ടോസിൽ ഇപ്പോഴുള്ള ഫയലുകളും പുതിയ ഫയലുകളും ഇത്തരത്തിൽ സൂക്ഷിക്കാൻ ആവും. നമ്മുടെ ഡിവൈസിന്റെ സ്ക്രീൻ ലോക്കും പുതിയ ഫീച്ചറിൽ ആഡ് ചെയ്യാവുന്നതാണ്.

ലോക്ക്ഡ്

മെയ് മാസത്തിലായിരുന്നു ലോക്ക്ഡ് ഫോൾഡർ ഫീച്ചർ ഗൂഗിൾ ആദ്യം അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ പക്ഷെ പിക്സൽ മോഡലുകളിൽ മാത്രമാണ് പുതിയ അപ്ഡേഷൻ ലഭ്യമാക്കിയത്. എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാക്കുമെന്ന് ഒക്ടോബർ അവസാനത്തോടെ ഗൂഗിൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ആദ്യം ഐഒഎസ് ഉപയോക്താക്കൾക്കായും പുതിയ ഫീച്ചർ അവതരിപ്പിക്കും. ലോക്ക് ചെയ്‌ത ഫോൾഡറിൽ ഹൈഡ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസ് ഗ്രിഡിലോ മെമ്മറികളിലോ സെർച്ചിലോ ആൽബങ്ങളിലോ ദൃശ്യമാകില്ല. ഫോട്ടോസിലേക്കും വീഡിയോസിലേക്കും ആക്സസ് നൽകിയിരിക്കുന്ന ആപ്പുകളിലും പിന്നീട് ഈ ഫോട്ടോകൾ കാണാനാവില്ലെന്ന് മനസിലാക്കണം.

വീഡിയോ കാണാം ഫീഡ്ബാക്ക് നൽകാം; ഓൺലൈനായി പണം സമ്പാദിക്കാനുള്ള 10 വഴികൾവീഡിയോ കാണാം ഫീഡ്ബാക്ക് നൽകാം; ഓൺലൈനായി പണം സമ്പാദിക്കാനുള്ള 10 വഴികൾ

ലോക്ക്ഡ് ഫോൾഡർ സജ്ജീകരിക്കാം
 

ഗൂഗിൾ ഫോട്ടോസിലെ ഈ പുതിയ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാനാണ് ഈ ലേഖനം. ലോക്ക്ഡ് ഫോൾഡർ ഫീച്ചർ ഉപയോഗിച്ച് ചിത്രങ്ങൾ ഹൈഡ് ചെയ്യാനും ഫോൾഡർ സജ്ജീകരിക്കാനും സ്വീകരിക്കേണ്ട ഘട്ടങ്ങൾ ലേഖനത്തിൽ വിശദീകരിക്കുന്നു. നിലവിൽ ഗൂഗിൾ പിക്സൽ 3ലും അതിന് ശേഷമിറങ്ങിയ പിക്സൽ ഫോണുകളിലും മാത്രമാണ് പുതിയ ഫീച്ചർ ഉള്ളത്. മറ്റ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഫീച്ചറിനായി ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിൽ പിക്സൽ ഫോൺ കയ്യിലുള്ളവർ ഉണ്ടെങ്കിൽ ഗൂഗിൾ ഫോട്ടോസിൽ ലോക്ക്ഡ് ഫീച്ചർ സജ്ജീകരിക്കാനും ചിത്രങ്ങൾ മറയ്‌ക്കുന്നതിനും ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക. നിങ്ങളുടെ ഡിവൈസിൽ ഗൂഗിൾ ഫോട്ടോസിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും മറക്കരുത്.

സ്‌ക്രീൻ

ആദ്യം ഗൂഗിൾ ഫോട്ടോസിലെ ലൈബ്രറി ഓപ്ഷൻ സന്ദർശിക്കുക. ശേഷം യൂട്ടിലിറ്റികളിലേക്ക് പോയി സെറ്റ്അപ്പ് ലോക്ക്ഡ് ഫോൾഡർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ ഗൂഗിൾ ഫോട്ടോസിൽ നിങ്ങൾക്ക് ഒരു സ്‌ക്രീൻ കാണാൻ കഴിയും. ലോക്ക്ഡ് ഫോൾഡർ ഫീച്ചറിന്റെ സവിശേഷതകളാവും ഇതിലുണ്ടാവുക. സെറ്റ് അപ്പ് ലോക്ക്ഡ് ഫോൾഡർ ഓപ്ഷനിൽ ടാപ്പ് ചെയ്ത് പ്രോസസ് തുടരുക. ഈ ഘട്ടത്തിൽ ഫോർഡറിന് ലോക്ക് മെക്കാനിസം നൽകാൻ ഗൂഗിൾ ഫോട്ടോസ് നിർദേശം നൽകും. നിങ്ങളുടെ ഡിവൈസിന്റെ സ്‌ക്രീൻ ലോക്ക് ഓപ്‌ഷൻ ഉപയോഗിക്കാൻ സാധിക്കും. ഫിംഗർപ്രിന്റ് അൺലോക്ക്, പാറ്റേൺ, ആൽഫാന്യൂമെറിക് പാസ്‌വേഡ് അല്ലെങ്കിൽ പിൻ നമ്പർ എന്നിവ ഇങ്ങനെ നൽകാൻ കഴിയും.

ആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻ

സെർച്ചിലും

ഈ ഘട്ടങ്ങൾ വിജയകരമായി പിന്തുടർന്നാൽ നിങ്ങളുടെ ഗൂഗിൾ ഫോട്ടോസിൽ ലോക്ക്ഡ് ഫോൾഡർ ഫീച്ചർ ആക്ടിവേറ്റ് ആയി കഴിഞ്ഞിരിക്കും. ഇനി എങ്ങനെയാണ് ചിത്രങ്ങളും വീഡിയോകളും ഈ ഫോൾഡറിലേക്ക് മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം. മൂവ് ഐറ്റംസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഡിവൈസിലുള്ള മുഴുവൻ മീഡിയാ കണ്ടന്റും ഇങ്ങനെ നമ്മുക്ക് കാണാൻ കഴിയും. ഹൈഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് കഴിഞ്ഞാൽ മുന്നറിയിപ്പുകളുമായി ഒരു പ്രോംപ്റ്റ് ലഭ്യമാകും. ലോക്ക്ഡ് ഫോൾഡേഴ്സിലേക്ക് മാറ്റിയ ഫയലുകൾ ബാക്കപ്പ് ചെയ്യുകയോ പങ്കിടുകയോ ചെയ്യില്ലെന്നും നിങ്ങളുടെ ഗൂഗിൾ ഫോട്ടോ ഗ്രിഡിലും സെർച്ചിലും മറ്റ് ആപ്പുകളിലും ദൃശ്യമാകില്ലെന്നുമാകും മുന്നറിയിപ്പ്. മൂവ് ഓപ്ഷനിൽ ടാപ്പ് ചെയ്താൽ തെരഞ്ഞെടുത്ത് ഫോട്ടോകൾ ഹൈഡ് ചെയ്യാവുന്നതാണ്.

പ്രോംപ്റ്റ്

പ്രോംപ്റ്റ് സൂചിപ്പിച്ചത് പോലെ ലോക്ക്ഡ് ഫോൾഡറിലാക്കി ഹൈഡ് ചെയ്യുന്ന ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസിൽ ബാക്ക് അപ്പ് ചെയ്യുകയോ ഷെയർ ചെയ്യപ്പെടുകയോ ഇല്ലെന്ന് പ്രത്യേകം ഓർക്കണം. ഒപ്പം നമ്മുടെ സ്മാർട്ട്ഫോണിന്റെ സ്ക്രീൻ അൺലോക്ക് ആക്സസ് ഉള്ള ആർക്കും ആപ്പിലെ ലോക്ക് ചെയ്ത ഫോൾഡർ അൺലോക്ക് ചെയ്യാനും ഹൈഡ് ചെയ്തിരിക്കുന്ന മീഡിയ ഫയലുകൾ കാണാനും കഴിയും. ലോക്ക്ഡ് ഫോൾഡറിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ തിരിച്ച് പഴയ രീതിയിൽ ആക്കാനും എളുപ്പമാണ്. ഇതിന് ഫോൾഡറിലെ ചിത്രങ്ങൾ സെലക്ട് ചെയ്ത് മൂവ് ബട്ടണിൽ ടാപ്പ് ചെയ്താൽ മതിയാകും. ഫേസ് ബുക്ക് ചിത്രങ്ങളും ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിക്കാനാകും. ഇത് എങ്ങനെയാണെന്ന് കൂടി നോക്കാം. ആദ്യം ഫേസ്ബുക്ക് സെറ്റിങ്സിൽ പോകുക. ഇവിടെ നിന്നും 'യുവര്‍ ഫേസ്ബുക് ഇന്‍ഫര്‍മേഷന്‍' സെക്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം 'ട്രാന്‍സ്ഫര്‍ എ കോപ്പി ഓഫ് യുവര്‍ ഫോട്ടോസ് ഓര്‍ വീഡിയോസ്' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. വെരിഫിക്കേഷനായി നിങ്ങളുടെ ഫേസ്ബുക്ക് പാസ്‌വേര്‍ഡ് എന്റർ ചെയ്യുക. ശേഷം തുറന്ന് വരുന്ന ഡ്രോപ്പ് ഡൗണ്‍ ബോക്സില്‍ ഗൂഗിള്‍ ഫോട്ടോസ് തെരഞ്ഞെടുക്കുക. ഫോട്ടോകൾ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് തൊട്ട് മുമ്പ് ഗൂഗിള്‍ ഫോട്ടോസ് പാസ്‌വേര്‍ഡും നൽകണം. ഇത്രയും ചെയ്ത് കഴിഞ്ഞാൽ എഫ്ബിയിലുള്ള ഫോട്ടോകൾ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ആകും. ലഭ്യമായതിൽ മികച്ചൊരു ഫീച്ചർ ആണിത്. നമ്മുടെ ഫേസ്ബുക്ക് ഫോട്ടോകൾ ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത് ഇല്ലെന്നതും പ്രത്യേകതയാണ്.

ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English summary
At last, Google Photos has introduced the latest feature for its users. The new Locked Folder feature gives you the opportunity to hide images that others do not want to see. This is how the Pass code Protected space appears in Google Photos to save your pictures and videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X