Home
How to

ഒരു സിം ഇത്രയും അപകടം പിടിച്ചതാണോ? സിം സ്വാപ്പിങ് എന്ന തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ

ഓരോ ദിവസവും പുതിയ തരം തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ഇരിക്കുന്നത്. ഡിജിറ്റൽ ലോകത്ത് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ആളുകളാണ് ഇത്തരത്തിലുള്ള ഹാക്കർമാരും ഓൺലൈൻ ക്രിമിനലുകളും. നിരവധി തരത്തിലാണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്നത്. ഡിജിറ്റൽ ലോകത്തെ കുറിച്ച് അധികം അറിവില്ലാത്ത ആളുകളാണ് പലപ്പോഴും പറ്റിക്കപ്പെടുന്നത്.

ഇതിൽ പ്രധാനപ്പെട്ട ഒരുതരം തട്ടിപ്പാണ് സിം സ്വാപ്പിങ്. ഉപഭോക്താക്കളുടെ സിം കാർഡുകൾ ഓൺലൈൻ ക്രിമിനലുകൾ ആക്സസ് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണ് ഈ സിം സ്വാപ്പിങ് എന്നത്. പ്രധാനമായും സ്വകാര്യ വിവരങ്ങൾ പുറത്തായിരിക്കുന്ന ഉപഭോക്താക്കളെയാണ് ഇവർ ഈ തട്ടിപ്പിനായി ലക്ഷ്യം വെച്ചിരിക്കുന്നത്. ആയതിനാൽ തന്നെ സോഷ്യൽ മീഡിയകൾ വഴി നിങ്ങളുടെ സ്വകാര്യരേഖകൾ പങ്കുവെയ്ക്കാതെ ഇരിക്കുക.

സിം സ്വാപ്പിങ് എന്ന തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ

മറ്റൊന്ന് പല കാര്യങ്ങൾക്കുമായി നമ്മൾ ആധാർ കാർഡുകളുടെ ഫോട്ടോസ്റ്റാറ്റും മറ്റും വിവിധ സ്ഥാപനങ്ങളിൽ നൽകാറുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ജെനുവിൻ സ്ഥാപനം ആണോ എന്ന് പരിശോധിക്കുക. ഓഴിവാക്കാൻ സാധിക്കാത്ത സർക്കാർ കാര്യങ്ങൾക്കോ, ബാങ്ക് ഇടപാടുകൾക്ക് മാത്രം ഇത്തരത്തിൽ രേഖകൾ സമർപ്പിക്കുന്നതായിരിക്കും നല്ലത്. അല്ലാത്ത പക്ഷം ഇവിടങ്ങളിൽ നിന്ന് നിങ്ങളുടെ രേഖകൾ ചോരാൻ സാധ്യത ഉണ്ട്. ഈ രേഖകൾ ഉപയോ​ഗിച്ച് തട്ടിപ്പുകാർ നിങ്ങളുടെ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് സ്വന്തമാക്കും.

പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം, ഫോണിലെ കോൺടാക്ടുകൾ, സോഷ്യൽ മീഡിയാ നിയന്ത്രണം എന്നിവയെല്ലാം ഇവർക്ക് ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ഫോൺ കോൺടാക്ടിലെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പക്കൽ നിന്ന് നിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനും വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്. മാത്രമല്ല സ്വകാര്യ കാര്യങ്ങൾക്കായി നിങ്ങൾക്ക് വരുന്ന ഒടിപിയും ഇവർക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ എല്ലാ തരത്തിലും നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണ് സിം സ്വാപ്പിങ്.

സിം സ്വാപ്പിങ് എന്ന തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ

എന്നാൽ അൽപം ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ സിമ്മിന്റെ ഡുപ്ലിക്കേറ്റ് ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ഫോണിലെ സിം പ്രവർത്തന രഹിതമാകും. ആയതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഫോണിന് നെറ്റ്വർക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. നെറ്റ്വർക്ക് ഇല്ലെങ്കിൽ ഇത് ടവറിന്റെ പ്രശ്നമാണെന്ന് കരുതി തള്ളിക്കളയും മുമ്പ് കാര്യങ്ങൾ ഒന്ന് പരിശോധിക്കുക.

നിങ്ങളുടെ സിമ്മിന്റെ നെറ്റ്വർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങളുടെ ഐഡന്റിറ്റിയിൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി എല്ലാം ബന്ധപ്പെടാൻ സാധിക്കുന്നതാണ്. ആയതിനാൽ ഇക്കാര്യത്തിൽ പ്രത്യേകമായ ഒരു ശ്രദ്ധ വേണം. നിങ്ങളുടെ നെറ്റ്വർക്ക്, സിം, ഫോൺ എന്നിവ നഷ്ടപ്പെട്ടാൽ ആദ്യം തന്നെ നിങ്ങളുടെ നെറ്റ്വർക്ക് ദാതാവിനെ ബന്ധപ്പെട്ട് നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യുക. ഡുപ്ലിക്കേറ്റ് സിമ്മിനായി അപേക്ഷിക്കുക.

ഒരേ നമ്പറുള്ള രണ്ട് സിം പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായതിനാൽ തന്നെ ഒരു സിം ആക്ടിവേറ്റ് ആകുമ്പോൾ മറ്റേ സിം ഓട്ടോമാറ്റിക്ക് ആയി തന്നെ അസാധു ആകുന്നതാണ്. ഇത്തരത്തിൽ ഈ അപകടം തടയാൻ നമ്മുക്ക് സാധിക്കുന്നതാണ്. ഇ-സിം ഉപയോ​ഗിക്കുന്നതും ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സ​ഹായിക്കുന്നതാണ്. അതേ സമയം വിവിധ സർവ്വേ, പഠനം എന്നെല്ലാം പറഞ്ഞും തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ മോഷ്ടിക്കാൻ മെയിലുകൾ, സന്ദേശങ്ങൾ എന്നിവ അയയ്ക്കുമ്പോൾ ഇത് അവ​ഗണിക്കേണ്ടതാണ്.

ചില ആപ്പുകൾ നിങ്ങളെക്കൊണ്ട് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും നിങ്ങളുടെ വിവരങ്ങൾ ഇവർക്ക് മോഷ്ടിക്കാൻ സാധിക്കുന്നതാണ്. ആയതിനാൽ ശ്രദ്ധിക്കുക നിങ്ങൾക്ക് ഏതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുകയാണെങ്കിൽ അത് ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ ശ്രോതസുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക. വെബ് സൈറ്റുകളിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന എപികെ ഫയൽ ആപ്പുകൾ നിങ്ങളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയായിരിക്കും.

More from GizBot

Best Mobiles in India

English summary
SIM swapping is an important type of fraud. SIM swapping is a method by which online criminals access the SIM cards of customers and commit fraud. They are mainly targeting consumers whose personal information is out there. So do not share your personal information on social media.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X