Home
How to

അതിനിടയിൽ അങ്ങനെയും സംഭവിച്ചു..! എന്താണ് APAAR ഐഡി കാർഡ്, എന്തിനാണ് ഇത്, അറിയാം

ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് ഇങ്ങനെ നീളുന്നു ഒരു ഇന്ത്യൻ പൗരന്റെ ഐഡി കാർഡുകൾ. എന്നാൽ അതിനിടയിൽ ഒരു പുതിയ കാർഡ് കൂടി വന്നിട്ടുണ്ട്. APAAR ഐഡി കാർഡ്. എന്താണ് ഈ APAAR ഐഡി കാർഡ് എന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും നോക്കാം. വൺ നാഷൻ വൺ സ്റ്റുഡന്റ് ഐഡി എന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) നടപ്പാക്കിയത്. സ്‌കൂൾ, ജൂനിയർ കോളേജ്, ഡിഗ്രി കോളേജ്, ബിരുദാനന്തര ബിരുദം എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ തലങ്ങളിലുള്ള ഒരു വിദ്യാർഥിയുടെ അക്കാദമിക് യാത്രയെ അപാർ നമ്പർ സൂക്ഷ്മമായി ട്രാക്ക് ചെയ്യും.

കൂടാതെ വിദ്യാർത്ഥിക്ക് ലഭിച്ച സ്‌കോളർഷിപ്പുകളും അക്കാദമിക് കോഴ്‌സുകളിൽ ശേഖരിച്ച എല്ലാ ക്രെഡിറ്റുകളും പോലുള്ള നിർണായക വിവരങ്ങളും ഇതിൽ അടങ്ങുന്നുണ്ട്. വിദ്യാർഥികൾക്ക് ഏകീകൃത തിരിച്ചറിയിൽ നമ്പർ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഓരോ വിദ്യാർഥിക്കും 12 അക്ക തിരിച്ചറിയൽ നമ്പറാണ് നൽകുന്നത്.

എന്താണ് APAAR ഐഡി കാർഡ്, എന്തിനാണ് ഇത്, അറിയാം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർത്ഥികളുടെയും അക്കാദമിക് ഡോക്യുമെന്റേഷന്റെ ഒരു കേന്ദ്രീകൃത ഡിജിറ്റൽ ശേഖരം സൃഷ്ടിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാറിന്റെ ആശയത്തിന് സമാനമാണ് അപാർ എന്ന ആശയവും. ഇവിടെ ഓരോ വിദ്യാർഥിക്കും തനതായ അപാർ നമ്പർ ഉണ്ടാകും.

എന്താണ് APAAR ഐഡി കാർഡ്, എന്തിനാണ് ഇത്, അറിയാം

വിദ്യാർഥികളുടെ മുൻ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള സംശയങ്ങൾ ഇല്ലാതാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും. അപാർ ഐഡിയുടെ പ്രവേശനക്ഷമത ഡിജിലോക്കർ പ്ലാറ്റ്‌ഫോമിലൂടെ കാര്യക്ഷമമാക്കിയിരിക്കുന്നു. അപാർ ഐഡിയിലെ ഡാറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യും. ഇത് വിദ്യാർത്ഥിയുടെ ആധാർ കാർഡുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

എന്താണ് APAAR ഐഡി കാർഡ്, എന്തിനാണ് ഇത്, അറിയാം

അപാർ ഐഡിക്കായി രജിസ്റ്റർ ചെയ്യുന്നതിന് വാലിഡായ ഒരു ആധാർ കാർഡ് നിർബന്ധമാണ്. കൂടാതെ ആക്ടീവായ ഒരു ഡിജിലോക്കർ അക്കൗണ്ടും വേണം. അത് KYC സ്ഥിരീകരണത്തിനായി ഉപയോഗിക്കും. രജിസ്ട്രേഷൻ പ്രക്രിയയിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. വളരെ ലളിതമായാണ് ഇതിന്റെ രജിസ്ട്രേഷൻ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം.

abc.gov.in സന്ദർശിച്ച് 'സ്റ്റുഡന്റ്' ഓപ്ഷൻ തിരഞ്ഞെടുത്ത് '?മൈ അക്കൗണ്ട്' ക്ലിക്ക് ചെയ്യുക. തുടർന്ന് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. ശേഷം KYC സ്ഥിരീകരണത്തിനായി ആധാർ കാർഡ് വിശദാംശങ്ങൾ എബിസിയുമായി പങ്കിടാൻ അനുവദിക്കുക. സ്‌കൂളിന്റെയോ യൂണിവേഴ്സിറ്റിയുടെയോ പേര്, കോഴ്സിന്റെ പേര് മുതലായവ ഉൾപ്പെടെ ആവശ്യമായ അക്കാദമിക് വിശദാംശങ്ങൾ നൽകുക. ഏറ്റവുമൊടുവിലായി സേവ് ഓപ്ഷൻ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക.

More from GizBot

Best Mobiles in India

English summary
The APAAR ID card, introduced under the National Education Policy (NEP) 2020, provides students across India with a unique digital ID that stores their academic records and achievements. This initiative aims to streamline educational transitions and improve access to academic data. The full form of APAAR ID is Automated Permanent Academic Account Registry, offering a seamless educational experience nationwide.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X