Home
How to

TWRP എന്നാൽ എന്ത്? ഇത് ഉപയോഗിച്ച് ബാക്കപ്പ്, റീസ്റ്റോർ, ഫ്ലാഷ് ചെയ്യുന്നത് എങ്ങനെ?

By Shafik

ഇന്നലെ ഞാൻ ഇവിടെ എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം എന്ന് പറയുകയുണ്ടായി. ഒരുവിധം ആളുകൾക്കെല്ലാം മനസ്സിലായി എന്ന് വിശ്വസിക്കട്ടെ. ഇന്നിവിടെ റൂട്ട് ചെയ്ത ഫോണിൽ TWRP എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. അതിന് മുമ്പായി twrp എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് ഒന്നുകൂടെ വ്യക്തമാക്കട്ടെ.

റൂട്ടിങ് പോലെ തന്നെ twrp ചെയ്യുന്നതിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്ന് വെച്ചാൽ ഓരോ ഫോൺ മോഡലിനും ഓരോ രീതിയിൽ ആയിരിക്കും ഇത് ചെയ്യൽ എന്നത് തന്നെയാണ്. അതിനാൽ തന്നെ ഓരോ മോഡലിനെയും കുറിച്ച് വേറെ വേറെയായി എഴുതുക എന്നത് നടപ്പിലാവുന്ന കാര്യമല്ല. അതുകൊണ്ട് പൊതുവായി എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം ഇവിടെ വിശദീകരിക്കാം.

TWRP എന്നാൽ എന്ത്? ഇത് ഉപയോഗിച്ച് ബാക്കപ്പ്, റീസ്റ്റോർ, ഫ്ലാഷ് ചെയ്യുന

ഫോണിൽ കമ്പനികളുടെ ഒരു ഡീഫോൾട്ട് റിക്കവറി ഉണ്ടാകും. ഫ്ലാഷ് ചെയ്യാനും ബാക്കപ്പ്, റീസ്റ്റോർ, ടെസ്റ്റിംഗ് ആവശ്യങ്ങൾക്കുമോക്കെ ഉപയോഗിക്കുന്നവയാണ് ഈ റിക്കവറി. എന്നാൽ റൂട്ട് ചെയ്യാനും zip ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാനും custom റോമുകൾ അടക്കമുള്ള വിശാലമായ ഡെവലപ്പിങ് ലോകത്തേക്ക് കടക്കാനും ഈ റിക്കവറി ആവശ്യമാണ്. നിലവിൽ ഉള്ള ഏറ്റവും മികച്ച രണ്ടു റിക്കവറികൾ ആണ് TWRPയും CWMയും. ഇവയിൽ ഏറ്റവും മികച്ചതും കൂടുതൽ കാര്യങ്ങൾ പിന്തുണയ്ക്കുന്നതും TWRP തന്നെയാണ്.

ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനായി കമ്പ്യൂട്ടർ സഹായവും യുഎസ്ബി കേബിളും നിർബന്ധമാണ്. ഒപ്പം നിങ്ങളുടെ ഫോണിന്റെ മോഡലിന് പറ്റിയ twrp.img റിക്കവറി ഫയൽ ഡൗൺലോഡ് ചെയ്യണം. ശേഷം ഓരോ ഫോണിനും ആവശ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഫ്ലാഷ് മോഡിൽ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാം.

ഇത് കൂടാതെ twrp മാനേജർ എന്നൊരു ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. അത് വഴിയും ഫയൽ ഡൗണ്ലോഡ് ചെയ്യാം. ചെയ്യുമ്പോൾ യാതൊരു കാരണവശാലും വേറൊരു ഫോണിന്റെ twrp.img ഫയൽ മാറി ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ സംഭവിച്ചാൽ ഫോൺ ബൂട്ട്ലൂപ്പ് ആവാൻ അതായത് തുടക്കത്തിൽ തന്നെ നിന്നുപോകാൻ സാധ്യതയുണ്ട്.

അങ്ങനെ നിങ്ങൾ വിജയകരമായി twrp ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അതിലേക്ക് കയറാം. ഇതിനായി രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ഫോൺ ഒരു custom റോം ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ advanced power menu ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക വഴി reboot to recovery കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഓഫ് ആയി നേരെ twrp recovery യിലേക്ക് വരും.

ഇനി ഇങ്ങനെ അല്ലെങ്കിൽ സ്വയം ചെയ്യാവുന്ന ഓപ്ഷൻ കൂടെ ഉണ്ട്. ഇതിനായി ആദ്യം ഫോൺ ഓഫ് ചെയ്യുക. ശേഷം പവർ ബട്ടൺ വോളിയം ഡൗണ് ബട്ടൺ എന്നിവ ഒരുമിച്ച് അമർത്തുക. കമ്പനി ലോഗോ കണ്ടാൽ അപ്പോൾ തന്നെ പവർ ബട്ടൺ വിടുക. പക്ഷെ വോളിയം ഡൗണ് ബട്ടൺ വിടരുത്. ശേഷം twrp recovery സ്ക്രീൻ വരുമ്പോൾ പിടിവിടുക. നിങ്ങൾ അതോടെ വിജയകരമായി twrp സ്ക്രീനിൽ എത്തിയിരിക്കുന്നു.

ഇനിയെന്ത്.. ഇനിയാണ് കാര്യങ്ങൾ. ഈ സ്ക്രീനിൽ നിങ്ങൾക്ക് ഒരുപാട് ഓപ്ഷനുകൾ കാണാം. അതിലൂടെ നിങ്ങൾക്ക് ആവശ്യമായത് തിരഞ്ഞെടുത്ത് ഉപയോഗിക്കാം. നിങ്ങളുടെ ഫോണിന് പറ്റിയ custom ROMs ഇൻസ്റ്റാൾ ചെയ്യാം. .zip ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാം. നിലവിലുള്ള ഫോൺ സിസ്റ്റം പൂർണ്ണമായും ബാക്കപ്പ് ചെയ്യാം. ബാക്കപ്പ് ചെയ്ത ശേഷം നിങ്ങൾക്ക് ഫോണിൽ എന്തുവേണമെങ്കിലും പരീക്ഷിക്കാം, കളിക്കാം. കാരണം എന്തുപ്രശ്നം തന്നെ ഉണ്ടായാലും തിരിച്ച് twrpയിൽ വന്ന് ആ ബാക്കപ്പ് restore കൊടുത്താൽ ആദ്യം നിങ്ങളുടെ ഫോൺ എങ്ങനെ ആയിരുന്നോ ഉള്ളത് അതുപോലെ തന്നെ ആയിത്തീരും. ബാക്കപ്പിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അടുത്ത തവണ എഴുതാം.

Best Mobiles in India

English summary
What is TWRP and How to Use it for Flashing Roms and Zips.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X