നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കൂടി ഇപ്പോള്‍ സാധിക്കില്ല. കാരണം അതില്‍ ഇല്ലാത്തൊരു സവിശേഷതകള്‍ ഇല്ല.

സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങുന്ന പല ഫോണുകള്‍ക്കും നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്.

നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും!

എന്നാല്‍ ഈ നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും. വിഷമിക്കേണ്ട! ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.

നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ അതു പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.....

ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തൊക്കെ സാധനങ്ങള്‍ ആവശ്യമാണ്?

. നനഞ്ഞ ഫോണ്‍
. പേപ്പര്‍ ടൗവ്വല്‍
. 99+% ISO റമ്പിങ്ങ് ആള്‍ക്കഹോള്‍ (Alcohol)
. സിലിക്ക ജെല്‍ പാക്‌സ്
. സിപ്‌ലോക്ക് ബാഗ് ഇല്ലെങ്കില്‍ മറ്റേതെങ്കിലും എയര്‍ടൈറ്റ് കണ്ടൈനര്‍.

ഇത് എങ്ങനെ ചെയ്യാം എന്നു നോക്കാം.

സ്‌റ്റെപ്പ് 1

ഫോണില്‍ വെളളം പോയാല്‍ എത്രയും പെട്ടന്നു തന്നെ ടേണ്‍-ഓഫ് ചെയ്യുക. അതായത് പവര്‍ ബട്ടണ്‍ അഞ്ച് സെക്കന്‍ഡ് ഹോള്‍ഡ് ചെയ്ത് ഡിവൈസ് ടേണ്‍ ഓഫ് ചെയ്യുക. 'ഫോഴ്‌സ് ഷട്ട് ഡൗണ്‍' ഒരിക്കലും ചെയ്യരുത്.

 

സ്‌റ്റെപ്പ് 2

നിങ്ങളുടെ ഉപകരണം ഡിസ്അസ്ബ്ലിംഗ് (Disassemble) ചെയ്യുക

നിങ്ങളുടെ ഉപകരണം പൂര്‍ണ്ണമായും ഓഫ് ആയതിനു ശേഷം (സ്ലീപ്പ് മോഡില്‍ മാത്രം അല്ല), ബ്രൂട്ട് ഫോഴ്‌സ് പ്രയോഗിക്കാതെ നിങ്ങള്‍ക്കാവശ്യമായതെല്ലാം ഡി ഡിസ്അസ്ബ്ലിംഗ് ചെയ്യുക.

. സിം കാര്‍ഡ്
. എസ്ഡി കാര്‍ഡ്
. ബ്ലാക്ക് കവര്‍
. ബാറ്ററി
. ബാറ്ററി പാക്ക്, മറ്റു കവറുകള്‍

 

സ്റ്റെപ്പ് 3

നിങ്ങളുടെ സ്‌ക്രീന്‍ ഇലക്ട്രോണിക്‌സിന് സമീപത്ത് ഏതെങ്കിലും ദ്രാവകമോ ഈര്‍പ്പമോ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു മാറ്റുക എന്നതാണ് പ്രധാന കാര്യം.
ഈ പ്രക്രിയ കഴിയുന്നതു വരെ ഫോണിന്റെ അപകട സാധ്യത കുറയ്ക്കാനായി സ്‌ക്രീന്‍ മുകളിലേക്ക് ലക്ഷ്യമിട്ടു വയ്ക്കുക.

സ്റ്റെപ്പ് 4

നിങ്ങളുടെ ഫോണ്‍ മധുരമുളള ഏതെങ്കിലും ഒരു ദ്രാവകത്തില്‍ വീണിട്ടുണ്ടെങ്കില്‍ അതില്‍ മധുരത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ ഇല്ലാ എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 5

ടിഷ്യൂ പേപ്പര്‍ വച്ച് ഉണക്കുക

അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനു മുന്‍പ് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഫോണിന്റെ ഉപരിതലത്തിലുളള വെളളം നീക്കം ചെയ്യുക. എന്നാല്‍ മാത്രമേ അടുത്ത ഘട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമാകൂ.

 

സ്റ്റെപ്പ് 6

ഡ്രൈയിങ്ങ് ഏജന്റ് എടുക്കുക

നിങ്ങളുടെ ഉപകരണത്തില്‍ നിന്നും വെളളം മുഴുവന്‍ പോയെന്നും അതു വരണ്ടതായി എന്നും ഉറപ്പു വരുത്തുക. എല്ലാ ഈര്‍പ്പവും ആഗിരണം ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കേതാണ്.

 

സ്‌റ്റെപ്പ് 7

ഉപകരണം ഉണങ്ങുന്നതിനായി രണ്ട് തരത്തിലുളള ഡ്രൈയിങ്ങ് ഏജന്റ് ഉണ്ട്.

. സിലിക്ക ജെല്‍ പാക്ക് - ഇതാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതു വളരെ ഫലപ്രദവുമാണ്.
. റൈസ് (Rice)- സിലിക്കയെ പോലെ അത്ര ഫലപ്രദമല്ല.

 

സ്റ്റെപ്പ് 8

ഡിവൈസും സിലിക്കയും എയര്‍ടൈറ്റ് കണ്ടെയനറിന്റെ അകത്ത് ഒരുമിച്ച് വയ്ക്കുക.

ഒരു സിപ്പോളിക് ബാഗോ അല്ലെങ്കില്‍ എയര്‍ടൈറ്റ് കണ്ടെനറിന്റേയോ അകത്ത് സിലിക്ക ജെല്ലും വെളളത്തില്‍ വീണ ഫോണും വയ്ക്കുക. ഇത് പൂര്‍ണ്ണമായും സീല്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.

 

സ്റ്റെപ്പ് 9

48 മണിക്കൂര്‍ കാത്തിരിക്കുക

അതേ 48 മണിക്കൂര്‍ വരെ കാത്തിരിക്കുക. വെളളം കയറിയ നിങ്ങളുടെ ഉപകരണത്തെ വീണ്ടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ വളരെയധികം ക്ഷമ വേണ്ടി വരും.

ശ്രദ്ധിക്കുക: നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ എല്ലായിപ്പോഴും മുളുലേക്ക് ഉയര്‍ന്നിരിക്കണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are two different methods depending on whether you have submerged your device in water or if it was soda, beer, wine or anything other than water.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot