Home
How to

വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം

നിങ്ങളുടെ ലാപ്ടോപ്പ് പുതിയത് ആണോ? നിങ്ങൾ അതിൽ ആദ്യം ചെയ്തത് എന്താണ്? ഒരു പുതിയ ലാപ്‌ടോപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോഴെല്ലാം, അത് ഉപയോഗിക്കാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നിങ്ങൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.

വിലപിടിപ്പുള്ള ഒരു ഗാഡ്ജറ്റ് ആണ് ലാപ്ടോപ്. അത് ഉപയോഗിക്കുമ്പോൾ കൃത്യമായി ചെയ്യേണ്ടതെല്ലാം ചെയ്ത് തന്നെ വേണം ഉപയോഗിക്കാൻ. പുതിയ ലാപ്ടോപ്പ് വാങ്ങുമ്പോൾ, ലാപ്ടോപ്പ് വൃത്തിയാക്കുമ്പോൾ, ലാപ്ടോപ്പ് പാക്ക് ചെയ്യുമ്പോൾ, ലാപ്ടോപ്പ് യാത്രക്കിടെ ഉപയോഗിക്കുമ്പോൾ അങ്ങനെ പല സാഹചര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.

പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം

ഏത് OS ആണ് ഉപയോഗിക്കുന്നതെങ്കിലും പുതിയ ലാപ്‌ടോപ്പ് വാങ്ങിയ ശേഷം ചെയ്യേണ്ട കാര്യങ്ങളേ കുറിച്ചാണ് പ്രധാനമായും ഈ ലേഖനം സംസാരിക്കുന്നത്. ലാപ്ടോപ്പിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് കമ്പ്യൂട്ടറിൻ്റെ മെമ്മറി, പ്രോസസ്സുകൾ, സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്നതാണ് ആദ്യത്തേതും പ്രധാനപെട്ടതുമായി ചെയ്യേണ്ട കാര്യം.

ഇങ്ങനെ ചെയ്യുമ്പോൾ ഏറ്റവും പുതിയ ഫീച്ചറുകൾ ലഭ്യമാക്കുകയും സിസ്റ്റം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. Apple macOS, Microsoft Windows, Google's Android OS, Linux Operating System, and Apple iOS എന്നിവയെല്ലാം ഒഎസ്സുകളാണ്. എങ്ങേനെയാണ് OS അപ്‌ഡേറ്റ് ചെയ്യുക എന്ന് സംശയമുണ്ടോ? നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം Gizbot നൽകുന്നതാണ്.

പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം

OS അപ്ഡേറ്റ് ചെയ്യുവാൻ: Windows 10 ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ലാപ്പിലെ സെറ്റിംഗ്സ് ഓപ്പൺ ആക്കിയതിന് ശേഷം Update & Security എന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക. അതിൽ കാണുന്ന Windows Update എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് Check for updates ടാപ്പ് ചെയ്യുക. Windows 11ൽ സെറ്റിംഗ്സ് ഓപ്പൺ ആകുമ്പോൾ Windows Update ഓപ്‌ഷൻ ഉണ്ടാകും.

നിങ്ങളുടെ കൈവശം Mac ആണ് എങ്കിൽ മുകളിൽ ഇടത് വശത്തുള്ള Apple menu ക്ലിക്ക് ചെയ്ത് System Settings എടുത്താൽ Software Update എന്ന ഓപ്‌ഷൻ കാണാം. ChromeOS, Linux OS കളിൽ പ്രോസസ്സ് വ്യത്യസ്തമാണെങ്കിലും സെറ്റിംഗ്സ് ഓപ്‌ഷനിൽ ആണ് അപ്ഡേറ്റ് ഓപ്‌ഷനുകൾ ഉണ്ടാവുക. ഏത് OS ആണെങ്കിലും റീസ്റ്റാർട്ട് ചെയ്താൽ മാത്രമേ അപ്‌ഡേഷൻ നടക്കുകയുള്ളൂ.

OS അപ്ഡേഷന് ശേഷം ചെയ്യേണ്ടത് blotware റിമൂവ് ആക്കുക എന്നതാണ്. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രീ ഇൻസ്റ്റാൾ അഥവാ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള അനാവശ്യമായ സോഫ്റ്റ്‌വെയറുകൾ ആണ് Bloatware. ഈ ആപ്പുകൾ പലപ്പോഴും ഉപയോഗശൂന്യമാണ്. കൂടാതെ അവ ഡ്രൈവ് സ്പേസ് കുറക്കുകയും ചെയ്യുന്നു. വിൻഡോസ് ലാപ്‌ടോപ്പിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. Mac, Linux, ChromeOS ലാപ്‌ടോപ്പുകളിൽ bloatware അപൂർവമായേ കാണുകയുള്ളു.

പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം

ആന്റിവൈറസ് സോഫ്റ്റ്‌വെയറിനെ കുറിച്ച് റിവ്യൂ ചെയ്യുക എന്നതാണ് അടുത്തതായി ചെയ്യേണ്ട കാര്യം. വിൻഡോസ് 10, 11 എന്നിവയിൽ മൈക്രോസോഫ്റ്റ് ഡിഫൻഡർ ബിൽറ്റ്-ഇൻ ആയി ഉണ്ടാകും. ആ സോഫ്റ്റ്‌വെയർ പോരായെന്ന് ഉണ്ടെങ്കിൽ മികച്ച ആൻ്റിവൈറസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഏത് ആപ്പ് ആണെങ്കിലും അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആന്റിവൈറസ് സോഫ്റ്റ്‌വെർ ഇല്ലാതെ ഒരിക്കലും ലാപ്ടോപ്പ് ഉപയോഗിക്കരുത്.

സിസ്റ്റം സെറ്റിംഗ്സ് നിങ്ങളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ആകുക എന്നതാണ് ലാപ്ടോപ്പ് ഉപയോഗിക്കുന്നതിനു മുന്നേ ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം.നിങ്ങളുടെ ലാപ്ടോപ്പ് നിങ്ങളുടെ സ്വന്തം ആണെന്നുള്ള ഒരു തെളിവ് ആണ് സിസ്റ്റം സെറ്റിംഗ്സ് കസ്റ്റമൈസേഷൻ. സിസ്റ്റം തീം, ഡെസ്ക്ടോപ്പ് വാൾപേപ്പർ, ടാസ്‌ക്‌ബാർ ലേഔട്ട് എന്നിവയെല്ലാം നിങ്ങളുടെ ഇഷ്ടത്തിന് സെറ്റ് ചെയ്യുക.

ഈ പറഞ്ഞ കാര്യങ്ങൾ ആണ് പുതിയ ലാപ്‌ടോപ്പ് ലഭിക്കുമ്പോൾ ചെയ്യേണ്ടത്. ഈ കാര്യങ്ങൾ എല്ലാം ചെയ്യാൻ കുറച്ച് സമയമെടുക്കും എന്നത് സത്യമാണ്. പക്ഷേ പിന്നീടുള്ള സുഗമമായ ലാപ്ടോപ്പ് ഉപയോഗത്തിനും ലാപ്ടോപ്പിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാകും. നിങ്ങളാണ് നിങ്ങളുടെ ലാപ്പിന്റെ ഉടമ എന്ന് മറക്കാതിരിക്കുക. ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോൾ, അതിന് കേടുവരുന്നതൊന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക.

More from GizBot

Best Mobiles in India

English summary
Whenever you buy new laptop, some actions you should do before you start using it properly. What you doing in starting will help you in future. Update the Operating System, Remove Any Bloatware, Review Antivirus Software, Customize System Settings are the key things to do before using laptop.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X