ഇതൊക്കെ എന്ത്! ഫോൺ വെള്ളത്തിൽ പോയോ? സിമ്പിൾ ആയി ശരിയാക്കാം
ഐപി റേറ്റിംഗുകൾ വിവിധ സെഗ്‌മെൻ്റുകളിൽ ഉടനീളമുള്ള സ്മാർട്ട്‌ഫോണുകളുടെ പര്യായമായി മാറിയിരിക്കുന്നു. മിഡ്-റേഞ്ച് ബ്രാൻഡുകൾ വാട്ടർ സ്പ്ലാഷുകൾക്കുള്ള അടിസ്ഥാന പ്രതിരോധം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം കൂടുതൽ പ്രീമിയം ഹാൻഡ്‌സെറ്റുകൾ കൂടുതൽ IP67/68 റേറ്റിങ്ങോട് കൂടിയാണ് വരുന്നത്. ഇത് ഒരു പരിധി വരെ ഫോൺ വെള്ളത്തിൽ മുങ്ങിയാലും കുഴപ്പമുണ്ടാകാതെ സംരക്ഷിക്കുന്നു.
വാട്ടർ ഡാമേജ് സ്മാർട്ട്ഫോൺ വാറൻ്റികളിൽ കവർ ചെയ്യുന്നില്ല. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ വെള്ളത്തിൽ പോയാലോ മഴയിൽ നനഞ്ഞാലോ എന്ത് സംഭവിക്കും? വെള്ളവും ഇലക്‌ട്രോണിക്‌സും ഒരിക്കലും നല്ല മിക്‌സ് അല്ല. പക്ഷേ, നിങ്ങളുടെ ഫോൺ സേവ് ചെയ്യാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. എന്തൊക്കെയാണ് ആ മാർഗ്ഗങ്ങൾ എന്ന് നോക്കിയാലോ?

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഫോൺ നനഞ്ഞ് കഴിഞ്ഞ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ആണ്. എത്രയും പെട്ടന്ന് നിങ്ങൾക്ക് ഈ കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്നോ അത്രയും എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ഫോൺ സംരക്ഷിക്കാനാകും. ആദ്യം തന്നെ ചെയ്യേണ്ടത് ഫോൺ ഓഫാക്കുക എന്നതാണ്.
ഫോൺ ഓൺ ആക്കി വെച്ചുകൊണ്ട് ഉണക്കാൻ ശ്രമിച്ച് സമയം പാഴാക്കരുത്. വൈദ്യുതിയും വെള്ളവും ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാമെന്നതിനാൽ നിങ്ങളുടെ ഫോൺ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുക എന്നത് നിർബന്ധമായ കാര്യമാണ്. ഓൺ ആക്കി വെച്ചുകൊണ്ട് ശരിയാക്കാൻ ശ്രമിച്ചാൽ ഇത് സ്ഥിരമായ കേടുപാടുകൾക്ക് വഴിയൊരുക്കും എന്നത് ഓർക്കുക.
കേസ് നീക്കം ചെയ്യുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ഫോൺ കേസുകളിൽ വെള്ളം തങ്ങി നിൽക്കാനുള്ള സാധ്യതകൾ ഉള്ളത്കൊണ്ട് നനവ് ഉണങ്ങാതിരിക്കുകയും ഫോൺ തകരാറാകുകയും ചെയ്യും. ഫോൺ കേസ് ഊരി മാറ്റി ഒരു തൂവാല കൊണ്ടോ തുണി കൊണ്ടോ നനവ് ഉണക്കാൻ ശ്രമിക്കുക.
നിങ്ങളുടെ ഫോണിൽ നിന്ന് ഊരി മാറ്റാൻ കഴിയുന്ന എല്ലാം മാറ്റുക. ഊരി മാറ്റാൻ സാധിക്കുന്ന ബാറ്ററി, സിം കാർഡും, എസ്‌ഡി കാർഡ് പോലുള്ള എല്ലാം മാറ്റി ഉണക്കാനായി വെക്കുക. നിങ്ങൾ ഏതെങ്കിലും കീകളോ ബട്ടണുകളോ അമർത്തിയാൽ ആ വിടവിലൂടെ നിങ്ങളുടെ ഫോണിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു ബട്ടണും അമർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഹെയർ ഡ്രയർ ഉപയോഗിച്ച് ഫോൺ ഉണക്കാൻ യാതൊരു കാരണവശാലും ശ്രമിക്കരുത്. കാരണം ചൂടുള്ള വായു ആന്തരിക ഘടകങ്ങളെ നശിപ്പിക്കും. നിങ്ങളുടെ ഫോണിലെ മുഴുവൻ വെള്ളവും വലിച്ചെടുക്കാൻ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. കുറച്ച് ദിവസത്തേക്ക് നിങ്ങളുടെ ഫോൺ ഒരു അരി ബാഗിൽ വെക്കുക. സാധ്യമെങ്കിൽ, കുടുങ്ങിയ വെള്ളം ഒഴുകി പുറത്തേക്ക് പോകാൻ സാധിക്കുന്ന വിധത്തിൽ പോർട്ടുകൾ താഴേക്ക് അഭിമുഖമായി ഫോൺ നിവർന്ന് നിൽക്കുന്ന രീതിയിൽ വെക്കാൻ ശ്രമിക്കുക.
ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഫോൺ എടുത്ത് നോക്കുക. വെള്ള നനവ് ഏതെങ്കിലും ഭാഗങ്ങളിൽ തോന്നിയാൽ ഓൺ ആക്കരുത്. ഉണങ്ങി എന്ന് തോന്നിയാൽ നിങ്ങളുടെ ഫോൺ വീണ്ടും ഓണാക്കാൻ ശ്രമിക്കുക. ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, സർവീസ് സെന്ററുമായി ബന്ധപെടുക.
പ്രൊഫഷണൽ ഫോൺ റിപ്പയർ ടെക്നീഷ്യൻമാർക്ക് വെള്ള നനവ് കൊണ്ട് ഉണ്ടാകുന്ന കേടുപാടുകൾ കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പ്രത്യേക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉണ്ട്. എത്രയും വേഗം നിങ്ങളുടെ ഫോൺ ഒരു പ്രൊഫഷണലിലേക്ക് കൊണ്ടുപോകുന്നുവോ, അത്രയും മികച്ച രീതിയിൽ ഫോൺ സംരക്ഷിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








