Just In
- 41 min ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 9 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 11 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Movies
'നാണം കാരണം സംവിധായകൻ സംവിധാനം ചെയ്യാൻ വന്നില്ല, വൈകി കല്യാണം കഴിച്ചാൽ മതിയെന്നാണ് പറഞ്ഞത്'; മാളവിക
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല്‍ അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല്‍ ഫണ്ടില്‍ രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍ എന്തു ചെയ്യണം?...
എപ്പോഴെങ്കിലും നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വെള്ളത്തില്‍ വീണിട്ടുണ്ടോ?. ഇനി വീഴില്ല എന്ന് ഉറപ്പു പറയാന്‍ കഴിയുമോ?. ധാരാളം പേര്‍ക്ക്് സംഭവിക്കുന്ന ഒരു പ്രശ്നമാണിത്. ടോയ്ലറ്റിലോ ബക്കറ്റില്‍ നിറച്ച വെള്ളത്തിലോ ഒക്കെ ഫോണ്‍ വീഴാനുള്ള സാധ്യത കുടുതലാണ്. മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ട് കടലില്‍ കുളിക്കാനിറങ്ങിയവര്‍ വരെയുണ്ട്.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
ഇത്തരത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍ എന്തുചെയ്യും. സാധാരണ നിലയില്‍ ഉടന്‍ തുറന്ന് വെള്ളം ഒപ്പിയെടുക്കും. ഈര്‍പ്പം കളയാനായി വെയിലത്തോ അടുപ്പിനു സമീപമോ ഒക്കെ ഫോണ്‍ വയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്.
സ്മാര്‍ട്ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
നനഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍, ആന്‍ഡ്രോയ്ഡ് ആണെങ്കിലും ഐ ഫോണ്‍ ആണെങ്കിലും അവ സംരക്ഷിക്കാന്‍ ശാസ്ത്രീയമായ ചില മാര്‍ഗങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നു നോക്കാം.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
സാധാരണ നിലയില്‍ വെള്ളത്തില്‍ വീണാല്‍ ഫോണുകള്‍ ഓഫ് ആകും. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ഫോണിന് കവര്‍ ഉണ്ടെങ്കില്‍ അത് മാറ്റുക. തുടര്‍ന്ന് സാധിക്കുമെങ്കില്‍ ബാറ്ററി, സിംകാര്‍ഡ് എന്നിവ പുറത്തെടുക്കണം. (ചില ഫോണുകളില്‍ ഇത് സാധ്യമല്ല).

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
പലരും ഫോണ്‍ നനഞ്ഞാല്‍ ആദ്യം ചെയ്യുന്നത് ബാറ്ററി പുത്തെടുത്ത ശേഷം ശക്തമായി കുടയുകയാണ്. ഇത് ഒരിക്കലും ചെയ്യരുത്. ഫോണിനകത്ത് നനയാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവിടേക്കു കൂടി വെള്ളമെത്തുകയാണ് ഇതിലൂടെ സംഭവിക്കുക.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
നനഞ്ഞ ഫോണ്‍ ഒരിക്കലും കുത്തനെ വയ്ക്കുകയോ കുടുതല്‍ ഇളക്കുകയോ ചെയ്യരുത്. മുകളില്‍ പറഞ്ഞപോലെ വെള്ളം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇത് കാരണമാകും. പരന്ന പ്രതലത്തില്‍ കിടത്തി വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
ബാറ്ററിയും സിം കാര്‍ഡും ഊരിയെടുത്താല്‍ പിന്നെ ചെയ്യേണ്ടത് പറ്റുന്ന അത്രയും ഭാഗങ്ങള്‍ ഉണങ്ങിയ തുണിയുപയോഗിച്ച് തുടയ്ക്കുക എന്നതാണ്. കോട്ടന്‍ തുണിയാണ് ഏറ്റവും നല്ലത്. ബാറ്ററി പുറത്തെടുക്കാന്‍ പറ്റാത്ത ഫോണുകളില്‍ പുറംഭാഗം നന്നായി തുടയ്ക്കുക.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
തുടച്ചുകഴിഞ്ഞാല്‍ മുറിയിലെ ഫാനിനു ചുവട്ടില്‍ കൊണ്ടുപോയി വയ്ക്കണം. ഫോണിനകത്തുള്ള വെള്ളം വാര്ന്നുപോകാന് ഇത് സഹായിക്കും.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
ചിലര്‍ ഫോണിലെ വെള്ളം പോകാനായി വെയിലത്തു വയ്ക്കാറുണ്ട്. ഇത് അത്ര നല്ലതല്ല. അഥവാ വയ്ക്കുകയാണെങ്കില്തന്നെ നിലത്ത് തുണി വിരിച്ചശേഷം അതില്‍ വയ്ക്കാവുന്നതാണ്. അതും പരമാവധി 20 മിനിറ്റുവരെ. അതിലപ്പുറം വയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
പലരും ഫോണിലെ ഈര്‍പ്പം കളയാനായി ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഏറ്റവും അപകടകരമാണ്. ഹെയര്‍ ഡ്രൈയര്‍ ഫോണിനോടു ചേര്‍ത്തു പിടിക്കുമ്പോള്‍ വെള്ളം വറ്റുമെങ്കില് ഫോണിനുള്ളിലെ പല ഭാഗങ്ങളും ഉരകാനും ഇത് കാരണമാകും. അതുകൊണ്ട് ഫോണ്‍ നിശ്ചിത അകലത്തില്‍ വച്ചു വേണം ഡ്രൈയര്‍ ഉപയോഗിക്കാന്‍.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
ഇത് ഒരു നാടന്‍ സംവിധാനമാണ്. പാത്രത്തില്‍ നിറയെ അരിയെടുത്ത ശേഷം അതിനുള്ളലേക്ക് ഫോണ്‍ വയ്ക്കുക. അരിയിലേക്ക് വെള്ളം ക്രമേണ ഇറങ്ങും. ഇതു പക്ഷേ വളരെ സാവധാനത്തില്‍ നടക്കുന്ന പ്രക്രിയയാണ്. മാത്രമല്ല കവറിനകത്തോ പാത്രത്തിലോ നന്നായി അടച്ചു സൂക്ഷിച്ച അരിമാത്രമെ ഇതിനായി ഉപയോഗിക്കാവു.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
ഇനി മേല്പറഞ്ഞതൊന്നും പ്രായോഗികമായി തോന്നിയില്ലെങ്കില്‍ ഫോണിലെ ഇര്‍പ്പം കളയാനുള്ള ഉപകരണങ്ങളുമുണ്ട് വിപണിയില്‍. ഇത്തരത്തിലൊന്നാണ് ഐ ഫിക്സിറ്റ്. ബാഗ് പോലുള്ള ഈ ഉപകരണത്തിനകത്ത് ഫോണ്‍ വച്ച് വായു കടക്കാത്ത വിധത്തില്‍ ഭദ്രമായി അടയ്ക്കുക. പതിയെ ഈര്‍പ്പം മുഴുവന്‍ നഷ്ടമാവും.

സ്മാര്‍ട്ട്ഫോണ്‍ നനഞ്ഞാല്‍?
കടലിലോ ഉപ്പു വെള്ളത്തിലോ ഫോണ്‍ വീണാല്‍ സാധാരണ രീതിയില്‍ ഈര്‍പ്പം കളഞ്ഞതുകൊണ്ട് കാര്യമില്ല. ഫോണിനകത്ത് വിവിധ ഭാഗങ്ങളില്‍ ഉപ്പ് പറ്റിപ്പിടിച്ചിട്ടുണ്ടാവും. ഇത് കളയാന്‍ ആല്കഹോള് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. കേള്‍ക്കുമ്പോള്‍ ഭ്രാന്തന് ആശയമായി തോന്നാമെങ്കിലും ഇത് ഏറെ പ്രയോജനകരമാണ്. അതിനായി ഒരു പാത്രത്തില്‍ ഫോണ്‍ വയ്ക്കുക. അതിലേക്ക് ആല്‍ക്കഹോള്‍ ഒഴിക്കുക. ഫോണ്‍ മുങ്ങുന്നതുവരെ സാവധാനത്തില്‍ ഒഴിച്ചുകൊണ്ടിരിക്കുക. അല്പ സമയം കഴിഞ്ഞ് പുറത്തെടുത്താല്‍ ഉപ്പിന്റെ അംശം പോയിട്ടുണ്ടാവും. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ആല്കഹോള് എന്നു പറയുമ്പോള്‍ മദ്യത്തിലിട്ടാല് മതി എന്നു കരുതണ്ട. 95 ശതമാനം ആല്കഹോള് അടങ്ങിയ ഏതെങ്കിലും പദാര്ഥമായിരിക്കണം. ഹാര്ഡ്വെയര് സ്റ്റോറുകളിലും മറ്റും ഇത് ലഭിക്കും.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470