വാട്ട്‌സ്ആപ്പിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ അയക്കുന്നത് എങ്ങനെ?

|

വാട്ട്‌സ്ആപ്പ് അടുത്തിടെ അതിന്റെ ഉപയോക്താക്കൾക്കായി പുതിയ ആനിമേറ്റഡ് സ്റ്റിക്കറുകൾ പുറത്തിറക്കി. ഹൈക്ക് മെസഞ്ചറിന് സമാനമായ ആനിമേറ്റഡ് കാർട്ടൂണിഷ് സ്റ്റിക്കറുകൾ കോൺടാക്റ്റുകളിലേക്ക് അയയ്ക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് ഈ ആനിമേറ്റുചെയ്‌ത സ്റ്റിക്കറുകൾ ഉപയോക്താക്കൾക്ക് അവരുടെ വികാരങ്ങൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ അനുവദിക്കുന്നു.

ആനിമേറ്റഡ് സ്റ്റിക്കർ പായ്ക്കുകൾ

നിലവിൽ, ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി കമ്പനി നാല് ആനിമേറ്റഡ് സ്റ്റിക്കർ പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നു. നോർമൽ സ്റ്റിക്കേഴ്സിനേക്കാളും കുറച്ചുകൂടി ആകർഷകത്വം തോന്നുന്ന ആനിമേറ്റഡ് സ്റ്റിക്കേഴ്സും വാട്ട്‌സ്ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ നാല് സ്റ്റിക്കർ പാക്കുകളാണ് വാട്ട്‌സ്ആപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചമ്മി ചം ചംസ്, റിക്കോസ് സ്വീറ്റ് ലൈഫ്, ബ്രൈറ്റ് ഡേയ്സ്, മൂഡി ഫുഡിസ് എന്ന് പേരിട്ടിരിക്കുന്നു ഈ വാട്ട്‌സ്ആപ്പ് സ്റ്റിക്കർ പാക്കുകൾക്ക്. എങ്ങനെ ഈ ആനിമേറ്റഡ് സ്റ്റിക്കറുകൾ അയക്കാമെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

വാട്ട്‌സ്ആപ്പ്

ആനിമേറ്റുചെയ്‌ത സ്റ്റിക്കറുകൾ അയയ്‌ക്കുന്നതിനായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് മെസഞ്ചർ അപ്ലിക്കേഷൻ ആൻഡ്രോയ്‌ഡിനായി 2.20194.16 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പിലേക്കും ഐഒസിനായി 2.20.70 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പിലേക്കും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിനായി ഗൂഗിൾ പ്ലേയ് സ്റ്റോറിലേക്കോ ആപ്പിൾ ആപ്പ് സ്റ്റോറിലേക്കോ പോയി അപ്ലിക്കേഷൻ അപ്‌ഡേറ്റുചെയ്യുക.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് സവിശേഷതകളെ പരിചയപ്പെടാംഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് സവിശേഷതകളെ പരിചയപ്പെടാം

ആനിമേറ്റഡ് സ്റ്റിക്കറുകളും ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?

ആനിമേറ്റഡ് സ്റ്റിക്കറുകളും ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?

1. വാട്ട്‌സ്ആപ്പ് തുറന്ന ശേഷം ഏതെങ്കലും ചാറ്റ് ബോക്ക്സ് തുറക്കുക

2. ടെക്സ്റ്റ് ബോക്സിനകത്തുള്ള ഇമോജി ഐക്കണിൽ ക്ലിക്ക് ചെയ്യുക

3. ഡിസ്‌പ്ലേയുടെ കീഴെയായി കാണുന്ന സ്റ്റിക്കഴ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

4. ‘+' എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന സ്റ്റിക്കറുകളുടെ ഒരു ലിസ്റ്റും ദൃശ്യമാകും. ഇതിൽ നിന്നും ആനിമേറ്റഡ് സ്റ്റിക്കറുകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആനിമേറ്റഡ് സ്റ്റിക്കറുകൾ അയക്കുന്നത് എങ്ങനെ ?

ആനിമേറ്റഡ് സ്റ്റിക്കറുകൾ അയക്കുന്നത് എങ്ങനെ ?

1. മേൽപറഞ്ഞതുപോലെ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് സ്റ്റിക്കറുകൾ അയക്കേണ്ട ചാറ്റ് തിരഞ്ഞെടുക്കാം

2. ടെക്സ്റ്റ് ബോക്സിനകത്തുള്ള ഇമോജി ഐക്കണിൽ ക്ലിക്ക് ചെയ്യുക

3. ഡിസ്‌പ്ലേയുടെ താഴ്ഭാഗത്തായി കാണുന്ന സ്റ്റിക്കഴ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക

4. സ്റ്റിക്കർ പാക്ക് തുറന്ന ശേഷം നിങ്ങൾക്ക് ഇഷടമുള്ള സ്റ്റിക്കറിൽ ക്ലിക്ക് ചെയ്യുക

Best Mobiles in India

English summary
WhatsApp recently rolled out its new feature of animated stickers for all its users. This feature allows users to send animated cartoonish stickers to their contacts, similar to Hike Messenger. According to the company these animated stickers help users to express their feelings better.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X