ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മെസേജുകള്‍ എങ്ങനെ വീണ്ടും വായിക്കാം?

Written By:

ഒട്ടനേകം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു തത്സമയ മെസേജിങ്ങ് ആപ്പാണ് വാട്ട്സാപ്പ്. വാട്ട്‌സാപ്പ് ഇൗയിടെയാണ് 'Delete for Everyone' എന്ന സവിശേഷത കൊണ്ടു വന്നത്. എന്നാല്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഫോണില്‍ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമാകുമോ?  വാട്ട്‌സാപ്പിലെ പുതിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത് ഇങ്ങനെയാണ്‌ , ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഇപ്പോഴും നിങ്ങളുടെ ഫോണില്‍ തന്നെ ഉണ്ട്, അത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കകും എന്നാണ്.

ഐഫോണ്‍ ഫെസ്റ്റ്: വന്‍ ഓഫറില്‍ ഏറ്റവും പുതിയ ഐഫോണുകള്‍!

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ്  മെസേജുകള്‍ എങ്ങനെ വീണ്ടും വായിക്കാം?

സ്പാനിഷ് ആന്‍ഡ്രോയിഡ് ബ്ലോഗ് ആന്‍ഡ്രോയിഡ് ജെഫി ആണ് ഈ പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നത്. നിങ്ങളുടെ ഡിവൈസിന്റെ നോട്ടിഫിക്കേഷന്‍ ലോഗിനില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഉണ്ടായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മെസേജ് എങ്ങനെ വായിക്കാം എന്നു നോക്കാം?

1. ' നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി' എന്ന മൂന്നാം-പാര്‍ട്ടി ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

2. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗിനില്‍
ഡിലീറ്റ് ചെയ്ത മെസേജുകള്‍ തിരയാം. നോവ ലോഞ്ചര്‍ പോലുളള മൂന്നാം-പാര്‍ട്ടി ലോഞ്ചറുകള്‍ ഉപയോഗിക്കുന്നതാണ് എളുപ്പം.

3. ഒരു അധിക ആപ്ലിക്കേഷന്റെ (Additional application) സഹായം ഇല്ലാതെ നോട്ടിഫിക്കേഷന്‍ ലോഗ് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല. ഹോം സ്‌ക്രീനില്‍ ലോങ്ങ് പ്രസ് ചെയ്യുക, അതിനു ശേഷം Widgets> Activities> Settings> Notification log. അങ്ങനെ നിങ്ങള്‍ക്ക് സിസ്റ്റത്തിന്റെ നോട്ടിഫിക്കേഷന്‍ ലോഗ് ആക്‌സ് ചെയ്യാം.

യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പിനുളളില്‍ എങ്ങനെ കാണാം? എന്താണ് വാട്ട്‌സാപ്പ് ബ്രോഡ്കാസ്റ്റിങ്ങ്?

4. സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍, സെറ്റിങ്ങ്‌സ് വിഡ്ജറ്റിന് നോട്ടിഫിക്കേഷന്‍ ലോഗ് ആക്‌സസ് ചെയ്യാന്‍ കഴിയും.

5. ഇതില്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്ത സന്ദേശത്തിന്റെ ആദ്യത്തെ 100 പ്രതീകങ്ങള്‍ (Characters) മാത്രമേ കാണാന്‍ കഴിയൂ. ആന്‍ഡ്രോയിഡ് 7.0 അതിലധികമോ ഉളള ഫോണിലാണ് ഈ സവിശേഷത ലഭിക്കുന്നത്.

English summary
WhatsApp "Delete for Everyone" can be thwarted

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot