വാട്സ്ആപ്പിലെ പ്രൊഫൈൽ ഫോട്ടോയും ലാസ്റ്റ് സീനും എബൌട്ടും ഹൈഡ് ചെയ്യാം

|

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ എല്ലാ യൂസേഴ്സിനുമായി പുതിയ ഫീച്ചറുകൾ കൊണ്ട് വന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലെ സെലക്റ്റഡ് ആയിട്ടുളള ഫ്രണ്ട്സിൽ നിന്നും അവരുടെ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, എബൌട്ട് എന്നിവ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റ വേർഷനിൽ ഈ പ്രൈവസി ക്രമീകരണം നേരത്തെ തന്നെ ലഭ്യമാണ്.

 

മൈ കോൺടാ്റ്റ്സ് എക്സപ്റ്റ്

ആഗോളതലത്തിൽ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വേണ്ടിയാണ് ഈ പ്രൈവസി സെറ്റിങ് ഇപ്പോൾ അവതരിപ്പിച്ചത്. ഇതുവരെ, ഉപയോക്താക്കൾക്ക് മൂന്ന് പ്രൈവസി ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. എവരിവൺ, മൈ കോൺടാക്റ്റ്സ്, നോബഡി എന്നീ ഓപ്ഷനുകളാണ് ലഭ്യമായിരുന്നത്. ഇനി മുതൽ മൈ കോൺടാ്റ്റ്സ് എക്സപ്റ്റ് എന്ന അധിക ഓപ്ഷനും ലഭ്യമാകും. സ്റ്റാറ്റസുകൾക്കും റീഡ് റെസീപ്റ്റുകൾ എന്നിവയ്ക്കും "മൈ കോൺടാക്‌റ്റ്സ് എക്സപറ്റ്" ഓപ്ഷൻ ലഭ്യമാണ്.

വാട്സ്ആപ്പ് പേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനും ഒഴിവാക്കാനും വളരെ എളുപ്പംവാട്സ്ആപ്പ് പേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനും ഒഴിവാക്കാനും വളരെ എളുപ്പം

ക്ലിക്ക്

ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ആരിൽ നിന്നാണോ നിങ്ങളുടെ വിവരങ്ങൾ ഹൈഡ് ചെയ്യേണ്ടത്, ആ നമ്പർ സെലക്റ്റ് ചെയ്യുകയും വേണം. ആരിൽ നിന്നോണോ നിങ്ങളുടെ ലാസ്ററ് സീൻ ഹൈഡ് ചെയ്യുന്നത് അവരുടെ ലാസ്റ്റ് സീൻ നിങ്ങൾക്കും കാണാൻ കഴിയില്ല. അക്കൗണ്ട് ക്രമീകരണങ്ങളിലെ സ്വകാര്യത വിഭാഗത്തിൽ നിന്ന് ഈ ഓപ്ഷൻ ആക്സസ് ചെയ്യാൻ കഴിയും.

പ്രൊഫൈൽ ഫോട്ടോ എങ്ങനെ ഹൈഡ് ചെയ്യാം
 

പ്രൊഫൈൽ ഫോട്ടോ എങ്ങനെ ഹൈഡ് ചെയ്യാം

നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയും ലാസ്റ്റ് സീനും എബൌട്ട് ഇൻഫോയും സെലക്റ്റഡ് ആയിട്ടുള്ള ആളുകളിൽ നിന്നും ഹൈഡ് ചെയ്യാൻ നിങ്ങൾ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. ഇതിനായി ആദ്യം വാട്‌സ്ആപ്പ് തുറക്കുക. തുടർന്ന് സെറ്റിങ്സ് > അക്കൗണ്ട് > പ്രൈവസി മെനുവിലേക്ക് പോകുക. ഐഫോണിലും ആൻഡ്രോയിഡിലും ഈ നടപടിക്രമം പിന്തുടരാവുന്നതാണ്. ഇത് വഴി, നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് ആരെയൊക്കെ ഒഴിവാക്കണമെന്ന് നിങ്ങൾക്ക് സെലക്റ്റ് ചെയ്യാനും നിങ്ങളുടെ ഡീറ്റെയിൽസ് കാണുന്നതിൽ നിന്ന് അവരെ തടയാനും കഴിയും.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

വീഡിയോ

പരിചയമില്ലാത്തവർക്കായി, വാട്സ്ആപ്പ് അതിന്റെ വീഡിയോ കോളിംഗ് സവിശേഷതയ്ക്കായി പുതിയ കുറച്ച് അപ്ഡേറ്റുകൾ അവതരിപ്പിച്ചു. ഈ അനൌൺസ്മെന്റിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്, കോളിൽ പങ്കെടുക്കുന്നവർക്ക് കോൾ സമയത്ത് ഹോസ്റ്റ് ഉൾപ്പെടെയുള്ള പ്രത്യേകം ആളുകളെ അവർക്ക് വേണമെങ്കിൽ മ്യൂട്ടാക്കാൻ കഴിയും എന്നതാണ്. വാട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ട് ആണ് ഈ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചത്. ഇനി വാട്സ്ആപ്പിൽ വരാൻ പോകുന്ന രണ്ട് മികച്ച ഫീച്ചറുകളെക്കുറിച്ച് അറിയാം.

അൺഡു ഫീച്ചർ

അൺഡു ഫീച്ചർ

അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്ത് കളയാറില്ലേ. ചിലപ്പോഴെങ്കിലും ഡിലീറ്റ് ഫോർ എവരിവൺ എന്ന് അടിക്കുന്നതിന് പരം ഡിലീറ്റ് ഫോർ മിയിൽ ടച്ച് ചെയ്ത് കാര്യങ്ങൾ കുളം ആക്കാറാണ്ട്. ഇതിന് പരിഹാരം ആണ് പുതിയ ഫീച്ചർ. ഡിലീറ്റ് ഫോർ മി ഓപ്ഷനിലൂടെ ഡിലീറ്റ് ചെയ്ത് കളഞ്ഞ മെസേജ് തിരികെ എടുക്കാൻ അൺഡു ഫീച്ചർ ഉപയോഗിക്കാം. പല മെസേജിങ് ആപ്പുകളിലും അൺഡു ബട്ടൺ ഇതിനകം ലഭ്യമാണ്.

കൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാംകൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

എഡിറ്റ് ബട്ടൺ

എഡിറ്റ് ബട്ടൺ

എഡിറ്റ് ബട്ടണും വാട്സ്ആപ്പിൽ വരാൻ പോകുന്ന മികച്ച ഫീച്ചറുകളിൽ ഒന്നാണ്. അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാൻ ഉള്ള ഓപ്ഷനാണ് എഡിറ്റ് ബട്ടൺ. എഡിറ്റ് മെസേജ് ഓപ്ഷൻ മെസേജുകളിലെ തെറ്റുകൾ വളരെയെളുപ്പം തിരുത്താൻ സഹായിക്കും. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി ഒരു പുതിയ ചാറ്റ് ഫിൽട്ടർ പുറത്തിറക്കാനുള്ള പ്രവർത്തനത്തിലാണ് വാട്സ്ആപ്പ് എന്നതും യൂസേഴ്സ് മനസിലാക്കണം.

ഡെസ്ക്ടോപ്പ് ബീറ്റ

ഡെസ്ക്ടോപ്പ് ബീറ്റ 2.2221.1 പതിപ്പിലാണ് പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഈ രണ്ട് ഫീച്ചറുകൾക്കൊപ്പം ഡബിൾ വെരിഫിക്കേഷൻ ഫീച്ചറും വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചറുകൾ ഉള്ളത്. ഈ ഫീച്ചറുകൾ പൊതു ഉപയോഗത്തിനായി എന്ന് ലഭ്യമാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

Best Mobiles in India

English summary
WhatsApp has finally come up with new features to look forward to. The company has introduced features for users to hide their profile photo, last scene and about from selected friends in their contact list. This privacy setting is already available in beta.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X