വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാ

|

ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. വിവിധ മീഡിയ ഫയലുകൾ പങ്കിടാനും സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാനും ഒക്കെ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ചിത്രങ്ങൾക്കപ്പുറം ഡോക് ഫയലുകൾ വരെ കൈമാറാൻ വാട്സ്ആപ്പിൽ സാധിക്കും. ഇത്രയൊക്കെ സൌകര്യങ്ങളുണ്ടെങ്കിലും ചിലപ്പോൾ വാട്സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നമ്മുടെ ഫോൺ ഗാലറിയിൽ കാണിക്കാറില്ല. വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടായിരിക്കും. ഈ പ്രശ്നം ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണിലും കണ്ട് വരാറുണ്ട്. എന്നാൽ എളുപ്പത്തിൽ തന്നെ ഇത് പരിഹരിക്കാനും ആകും.

പ്രശ്ന പരിഹാരം ആൻഡ്രോയിഡിൽ

പ്രശ്ന പരിഹാരം ആൻഡ്രോയിഡിൽ

മീഡിയ വിസിബിലിറ്റി ഫീച്ചർ വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണ്. വാട്സ്ആപ്പ് ഇമേജുകൾ ഗാലറിയിൽ കാണാൻ കഴിയാത്ത പ്രശ്‌നം പരിഹരിക്കാനും ഇതേ ഫീച്ചർ ഉപയോഗിക്കാം. വാട്സ്ആപ്പ് മീഡിയ വിസിബിലിറ്റി ഫീച്ചർ ആൻഡ്രോയിഡ് ഡിവൈസുകളിൽ സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

  • ആദ്യം വാട്സ്ആപ്പ് സെറ്റിങ്സിലേക്ക് പോകുക.
  • അവിടെ നിന്നും ചാറ്റ്സ് സെറ്റിങ്സ് തുറക്കുക.
  • അടുത്തതായി മീഡിയ വിസിബിലിറ്റി ടോഗിൾ ഓണാക്കുക.
  • ഈ ടോഗിൾ ഓപ്‌ഷൻ ഓൺ ആകുന്നതോടെ നിങ്ങളുടെ എല്ലാ വാട്സ്ആപ്പ് കോൺടാക്റ്റുകൾക്കും മീഡിയ വിസിബിലിറ്റി ഓണാകും.
  • ഇത്രയും കഴിഞ്ഞാൽ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗാലറി ആപ്പ് തുറന്ന് അവിടെ വാട്സ്ആപ്പ് ചിത്രങ്ങൾ കാണാൻ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കുക.
  • വാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താലും നിങ്ങൾക്ക് ആ നമ്പരിലേക്ക് മെസേജ് അയക്കാംവാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താലും നിങ്ങൾക്ക് ആ നമ്പരിലേക്ക് മെസേജ് അയക്കാം

    മീഡിയ

    കൂടാതെ സെലക്റ്റഡ് ആയ കോൺടാക്റ്റുകളിൽ മീഡിയ വിസിബിലിറ്റി ഫീച്ചർ ഓഫാക്കാനുള്ള ഓപ്ഷനും ലഭ്യമാണ് ഇത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

     

    • വാട്സ്ആപ്പ് തുറന്ന് ഈ ഫീച്ചർ പ്രവർത്തന രഹിതമാക്കേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക.
    • കോൺടാക്റ്റിന്റെ സെറ്റിങ്സ് തുറക്കുക.
    • മീഡിയ വിസിബിലിറ്റി ഫീച്ചറിൽ ക്ലിക്ക് ചെയ്യുക യെസ് / നോ കൊടുക്കുക.
    • ( ഈ കോൺടാക്റ്റിന്റെ ഗാലറിയിൽ നിങ്ങൾക്ക് വാട്സ്ആപ്പ് ചിത്രങ്ങൾ ലഭിക്കണമെങ്കിൽ യെസ് തിരഞ്ഞെടുക്കാം. വേണ്ടെങ്കിൽ നോ ഓപ്ഷനും തിരഞ്ഞെടുക്കാം. )

      .നോമീഡിയ ഫയൽ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ

      .നോമീഡിയ ഫയൽ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ

      .നോമീഡിയ ഫയൽ ഉപയോഗിച്ച് വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണിക്കാത്ത പ്രശ്നം പരിഹരിക്കാം. ഇതിനായി ഗാലറിയിലെ നോ മീഡിയ ഫയൽ ഡിലീറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഫോണിലോ ഏതെങ്കിലും ഫോൾഡറിലോ ഒരു നോമീഡിയ ഫയൽ ഉണ്ടെങ്കിൽ, ആൻഡ്രോയിഡിലെ ഗാലറി ആപ്പ് ഉൾപ്പെടെ മൾട്ടിമീഡിയ പ്ലെയറുകൾക്ക് അതിലെ ഉള്ളടക്കങ്ങൾ സ്കാൻ ചെയ്യാനോ ഇൻഡക്സ് ചെയ്യാനോ സാധിക്കില്ല ഗാലറിയിൽ കാണിക്കാത്ത വാട്സ്ആപ്പ് ചിത്രങ്ങൾ ആക്‌സസ് ചെയ്യാൻ നോമീഡിയ ഫോൾഡർ / ഫയൽ ഇല്ലാതാക്കുന്നതിലൂടെ സാധിക്കും. .നോമീഡിയ ഫയൽ ഡിലീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നത് എങ്ങനെ എന്നറിയാൻ താഴേക്ക് വായിക്കുക.

      • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഫയൽസ് ആപ്പ് തുറക്കുക.
      • 'ഷോ ഹിഡൻ മീഡിയ ഫയൽസ്' എനേബിൾ ചെയ്യുക.
      • നിങ്ങളുടെ ഫോണിലെ സെറ്റിങ്സ് ആപ്പ് തുറക്കുക.
      • ഇവിടെ നിന്നും സ്റ്റോറേജ് സെറ്റിങ്സ് തിരഞ്ഞെടുക്കുക.
      • വാട്സ്ആപ്പ് ഫോൾഡറിനായി തിരയുക, വാട്സ്ആപ്പ് മീഡിയ തിരഞ്ഞെടുക്കുക.
      • ശേഷം വാട്സ്ആപ്പ് ഇമേജസ് ഫോൾഡറും തുറക്കുക.
      • .നോമീഡിയ ഫയലുകൾ ഇവിടെ കാണാനാണ് സാധ്യത. അവ തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക. അത് പോലെ, വാട്സ്ആപ്പ് പ്രൈവറ്റ്, സെന്റ് ഫോൾഡറുകളിലും നോ മീഡിയ ഫയലുകൾ ഉണ്ടെങ്കിൽ കണ്ടെത്തി ഇല്ലാതാക്കാം.
      • ആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻ

        പ്രശ്ന പരിഹാരം ഐഒഎസിൽ

        പ്രശ്ന പരിഹാരം ഐഒഎസിൽ

        ഐഒഎസ് ഡിവൈസുകളിലും ഇടയ്ക്ക് സമാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

        ആൻഡ്രോയിഡ് ഫോണുകളിലെ പ്രശ്നം പരിഹരിക്കാൻ മേൽപ്പറഞ്ഞ മാർഗങ്ങൾ സഹായിക്കും. എന്നിരുന്നാലും, ഇത് ഐഒഎസ് അല്ലെങ്കിൽ ഐഫോൺ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടില്ല. ഐഒഎസ് ഡിവൈസുകളിലെ ഗാലറി പ്രശ്നം ആൻഡ്രോയിഡിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്. പലപ്പോഴും ഐഒഎസ് ഡിവൈസുകളിലെ പ്രൈവസി സെറ്റിങ്സാകും ഇതിലെ വില്ലൻ. ഐഒഎസ് ഡിവൈസുകളിലെ ഗാലറി പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

        • ഐഫോണിൽ പ്രൈവസി സെറ്റിങ്സ് തുറക്കുക.
        • ഇവിടെ ഫോട്ടോസ് സെക്ഷനിലേക്ക് പോകുക.
        • ഫോട്ടോസ് ആപ്പിലേക്ക് ആക്‌സസ് ഉള്ള ആപ്പുകളുടെ ലിസ്റ്റ് കാണാൻ കഴിയും.
        • വാട്സ്ആപ്പ് സെലക്ട് ചെയ്ത ശേഷം ഓൾ ഫോട്ടോസിൽ ക്ലിക്ക് ചെയ്യുക.
        • ഐഒഎസ് ഉപയോക്താക്കൾ നേരിടുന്ന ഗാലറി പ്രശ്നത്തിന് പരിഹാരമായി കഴിഞ്ഞിരിക്കും.
        • വാട്സ്ആപ്പിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന ഗാലറി പ്രശ്നങ്ങൾ പരിഹരിക്കാൻ മുകളിൽ സൂചിപ്പിച്ച ഘട്ടങ്ങൾ സഹായിക്കും. ഇത് കൂടാതെ, നിങ്ങളുടെ ഫോണും വാട്സ്ആപ്പും പതിവായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്. ചിലപ്പോൾ, നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് തന്നെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കുകയും വേഗതയേറിയ അനുഭവം ഉറപ്പാക്കുകയും ചെയ്യും.

           

          ആപ്പ്

          ഇത് പോലെ വാട്സാപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തെന്ന് കരുതുക. അവർക്ക് മെസേജ് അയക്കാൻ ചില എളുപ്പ വഴികൾ കൂടി പറയാം. ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അവർക്ക് മെസേജ് അയക്കാൻ ഏറ്റവും ഈസിയായി ചെയ്യാവുന്ന ഒരു കാര്യം വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് റീഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. എപ്പോഴും ഈ മാർഗം വിജയിക്കണമെന്നില്ല. അക്കൌണ്ട് ഡിലീറ്റ് ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്തിട്ട് ഫോൺ റീസ്റ്റാർട്ട് ചെയ്യുക. ഒരിക്കൽ കൂടി വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്ത് കോൺടാക്റ്റുകൾ സിങ്ക് ചെയ്യുകയും ബ്ലോക്ക് ചെയ്ത കോൺടാക്റ്റിന് മെസേജ് അയക്കാനും ശ്രമിക്കുക. മെസേജ് ഡെലിവേർഡ് ആയെങ്കിൽ നിങ്ങളുടെ ശ്രമം വിജയിച്ചിരിക്കുന്നു.

          വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?

          ഗ്രൂപ്പിൽ

          പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും ബ്ലോക്ക് മാറ്റാൻ കഴിയും. അതെ ഇതെങ്ങനെയാണെന്നും നോക്കാം.നിങ്ങളെ ബ്ലോക്ക് ചെയ്‌തയാളെ നിങ്ങൾക്ക് ഒരു ഗ്രൂപ്പിൽ ചേർക്കാൻ കഴിയില്ല. ബ്ലോക്ക് ചെയ്ത ആളുടെ നമ്പർ ഉള്ള നിങ്ങളുടെ സുഹൃത്തിനെക്കൊണ്ട് നിങ്ങളെയും നിങ്ങൾ മെസേജ് അയക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റിനെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിക്കുക. ഇങ്ങനെ വാട്സ്ആപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്‌ത ആളിന് ഗ്രൂപ്പ് വഴി മെസേജ് അയക്കാൻ നിങ്ങൾക്ക് സാധിക്കും.

Best Mobiles in India

English summary
sometimes the pictures that come up on WhatsApp are not shown in our phone gallery. There are many reasons why WhatsApp images are not displayed in the gallery. This problem is found in both Android phones and iPhones. But it can also be easily fixed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X