വാട്ട്‌സാപ്പിലെ പുതിയ സവിശേഷതകള്‍ സുരക്ഷിതമാണോ?

Written By:

ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പായ വാട്ട്‌സാപ്പ് പലപ്പോഴും ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ്. വാട്ട്‌സാപ്പിന്റെ എട്ടാം പിറന്നാള്‍ ഈയിടെയായിരുന്നു ആഘോഷിച്ചിരുന്നത്. അന്ന് വാട്ട്‌സാപ്പ് പുതിയൊരു അപ്‌ഡേറ്റ് ഫീച്ചറുമായി എത്തിയിരുന്നു. അതിന്റെ പേരാണ് 'വാട്ട്‌സാപ്പ് മൈ സ്റ്റാറ്റസ്'. ഇന്‍സ്റ്റാഗ്രാമിലെ 'മൈ സ്റ്റോറി' എന്ന പോലെയാണിതും.

നോക്കിയ 3310 2എംബി ക്യാമറ, ഗാലക്‌സി എസ്7 12എംബി ക്യാമറ:നോക്കിയ ഞെട്ടിപ്പിക്കും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈ സ്റ്റാറ്റസ് എങ്ങനെ ഉപയാഗിക്കാം?

നിങ്ങള്‍ വാട്ട്‌സാപ്പ് തുറന്നതിനു ശേഷം പ്രധാന സ്‌ക്രീനില്‍ കാണുന്ന സ്റ്റാറ്റസ് എന്ന ടാബ് തുറന്നാല്‍ മറ്റുളളവരുടെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. പുതിയ സ്റ്റാറ്റസ് ഇടാനായി മുകളില്‍ കാണുന്ന മൈ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ എടുക്കണം. സ്റ്റാറ്റസ് ചേര്‍ത്ത് 24 മണിക്കൂര്‍ കഴിയുമ്പോള്‍ ഇത് സ്വയം നീക്കപ്പെടും. ഉപഭോക്താവിന് ഇത് സ്വയം നീക്കാനുളള സൗകര്യവും ഉണ്ട്. മറ്റുളളവരുടെ സ്റ്റാറ്റസിന് റിപ്ലേ ഓപ്ഷന്‍ ഉപയോഗിച്ച് കമന്റിടാനുളള സൗകര്യവും ഇതിലുണ്ട്.

സാംസങ്ങുമായി കൈകോര്‍ത്ത് 5ജി ഇന്റര്‍നെറ്റുമായി ജിയോ എത്തുന്നു!

വേണ്ടത്ര സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്‌നമാകും

ഈ പുതിയ സ്റ്റാറ്റസ് ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെ പ്രശ്‌നമാകും. അതായത് നമ്മുടെ ഫോണില്‍ സ്‌റ്റോര്‍ ചെയ്തിട്ടുളള എല്ലാ കോണ്‍ടാക്റ്റുകളും വാട്ട്‌സാപ്പിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ സ്വമേധയ വന്നു ചേരുന്നതാണ്. അതിനാല്‍ നിരവധി ആവശ്യമില്ലാത്ത ഫ്രണ്ട്‌സും ഇതില്‍ വന്നു ചേരും.

മികച്ച പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

ശ്രദ്ധിക്കാതിരുന്നാല്‍

ഫോട്ടോകളും വീഡിയോകളും ജിഫ് ഫയലുകളും അയക്കാവുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. നമ്മള്‍ ശ്രദ്ധിക്കാതെ നമ്മുടെ ഫോട്ടോകളോ വീഡിയോകളോ അയച്ചാല്‍ സ്വാഭാവികമായും അത് നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നമ്മള്‍ ആഗ്രഹിക്കാത്തവര്‍ക്കും എത്തുന്നു.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

ഇതിനു പരിഹാരമുണ്ട്

എന്നാല്‍ ഈ പ്രശ്‌നത്തിനു പിഹാരം വാട്ട്‌സാപ്പ് തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായത് നമ്മള്‍ അയ്ക്കുന്ന സ്റ്റാറ്റസ് ആരൊക്കെ കാണണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം. അതിനായി സ്റ്റാറ്റസ് വിന്‍ഡോയുടെ വലതു ഭാഗത്ത് കാണുന്ന മെനുവില്‍ സ്റ്റാറ്റസ് പ്രൈവസി കാണാം. ഇതില്‍ നിന്നും നിങ്ങളുടെ സ്റ്റാറ്റസ് കാണാന്‍ ആഗ്രഹിക്കുന്നവരെ നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം. അങ്ങനെ നിങ്ങള്‍ക്കു തന്നെ വാട്ട്‌സാപ്പ് സവിശേഷത സംരക്ഷിക്കാം.

ജിയോ സിം സുരക്ഷിതമാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
World's top messaging app WhatsApp has just got another layer of security

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot