നിങ്ങളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് കൂടുതല്‍ എളുപ്പമാക്കാനുളള ടിപ്‌സ്

Written By:

വാട്ട്‌സ്ആപ് മൊബൈല്‍ മെസേജിംഗ് ലോകത്തെ ഏറ്റവും വലിയ ആപ് ആണ്, ഇതിനെ നിങ്ങള്‍ക്ക് ഐഫോണ്‍, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി കൂടാതെ സിംബിയന്‍, ജാവയും കൂടാതെ നോക്കിയ ഫോണില്‍ കൂടി ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന് നിങ്ങളുടെ ഫോണില്‍ ഇന്റെര്‍നെറ്റ് ഉണ്ടായാല്‍ മാത്രം മതി. വാട്ട്‌സ്ആപില്‍ ടെക്സ്റ്റ് മെസേജിനെ കൂടാതെ വീഡിയോയും ഫോട്ടോയും കൂടി നിങ്ങള്‍ക്ക് അയയ്ക്കാവുന്നതാണ്, ഇതിനായി നിങ്ങള്‍ പ്രത്യേകിച്ച് ചാര്‍ജോന്നും കൊടുക്കേണ്ടതില്ല, പക്ഷെ എത്ര വലിയ ഫയലാണോ നിങ്ങള്‍ അയയ്ക്കുന്നത് അതിനനുസരിച്ച് ഇന്റെര്‍നെറ്റ് ഡാറ്റാ ചെലവാകുമെന്ന് മാത്രം.

വായിക്കുക: ദുരന്തങ്ങള്‍ക്ക് ഒരു നിമിഷം മുന്‍പുളള ചിത്രങ്ങള്‍....!

മെസേജിംഗ് കൂടാതെ വാട്ട്‌സ്ആപില്‍ മറ്റ് അനേകം സവിശേഷതകള്‍ ഉണ്ട്, ഇതിന്റെ സഹായത്തോടെ ഈ ആപ് ഇതിലും നന്നായി ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരം ചില നുറുങ്ങുകളെക്കുറിച്ച് നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങള്‍ വാട്ട്‌സ്ആപില്‍ നിങ്ങളുടെ സുഹൃത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനായി 561 X 561 വലുപ്പത്തിലുളള ഫോട്ടോ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക, എന്നിട്ട് നിങ്ങളുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പറില്‍ റീനെയിം ചെയ്യുക. അതായത് ആ ചിത്രത്തിന് എന്ത് പേരാണോ ഉളളത്, അത് മാറ്റി അയാളുടെ ഫോണ്‍ നമ്പര്‍ എന്‍ടര്‍ ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈലിന്റെ എസ്ഡി കാര്‍ഡില്‍ പോയി WhatsApp ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് Profile Pictures--ല്‍ പോയി ആ ഫോട്ടോയെ ഓവര്‍റൈറ്റ് ചെയ്യുക.

 

2

നിങ്ങളുടെ ഇടയില്‍ പലരും വാട്ട്‌സ്ആപില്‍ last seen സവിശേഷത ഇഷ്ടപ്പെടുന്നവരായിരിക്കും, കാരണം ഇതുകൊണ്ട് നിങ്ങളുടെ കൂട്ടുകാര്‍ക്ക് നിങ്ങള്‍ ഏറ്റവും അവസാനം വാട്ട്‌സ്ആപില്‍ എപ്പോഴായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ കുറച്ച് ആളുകള്‍ക്ക് ഇത് ഇഷ്ടമല്ല, നിങ്ങളും നിങ്ങളുടെ ലാസ്റ്റ് സീന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനായി ഫോണില്‍ Not Last Seen ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക, ഇത് നിങ്ങളുടെ വാട്ട്‌സ്ആപ് last seen--നെ മറയ്ക്കുന്നതായിരിക്കും.

3

വാട്ട്‌സ്ആപില്‍ ഫോട്ടോയും മെസേജും നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാമെങ്കിലും വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനായി ബുദ്ധിമുട്ട് നരിടാറുണ്ട്. നിങ്ങള്‍ നിങ്ങളുടെ വാട്ട്‌സ്ആപില്‍ .RAR, .APK, .ZIP എന്നിവയെക്കൂടാതെ മറ്റ് വലിയ ഫയലുകള്‍ ആയയ്ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, അതിനായി.....

 

4

ഇതിനുശേഷം CloudSend--നെ ഓപണ്‍ ചെയ്ത് Dropbox--മായി കണക്ട് ചെയ്യുക. ഇനി നിങ്ങള്‍ക്ക് CloudSend അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഏത് ഫയലാണോ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവ ഷെയര്‍ ചെയ്യുക. നിങ്ങളുടെ ഡ്രോപ്‌ബോക്‌സില്‍ ഏത് ഫയലാണ് സേവ് ചെയ്തിരിക്കുന്നത് അവ ക്ലൗണ്ട്‌സെന്‍ഡിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാവുന്നതാണ്.

 

5

നിങ്ങള്‍ വാട്ട്‌സ്ആപില്‍ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈല്‍ പികചര്‍ കാണരുതെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ ഇതിനായി WhatsApp Plus നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് നിങ്ങളുടെ അക്കൗണ്ടില്‍ സേവ് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ പിക്ചറിനെ ഹൈഡ് അഥവാ മറയ്ക്കുന്നതായിരിക്കും.

 

6

വാട്ട്‌സ്ആപ് തീം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണില്‍ WhatsApp Plus Holo application ഇന്‍സ്റ്റാള്‍ ചെയ്യുക, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ വാട്ട്‌സ്ആപില്‍ അനേകം തീം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

7

വാട്ട്‌സ്ആപില്‍ ഓട്ടോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Settings->Chat Settings->Media auto-download-ല്‍ പോയി നിങ്ങളുടെ സൗകര്യത്തിന
നുസരിച്ചുളള ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot