വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

|

യൂസർ ഫ്രണ്ട്ലി ഇന്റർഫേസ് അവതരിപ്പിക്കുന്ന കാര്യത്തിൽ വാട്സ്ആപ്പ് എപ്പോഴും മികവ് പുലർത്താറുണ്ട്. ഇപ്പോഴിതാ ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്സ്ആപ്പ് മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ എല്ലാ യൂസേഴ്സിനുമായി അവതരിപ്പിച്ചിരിക്കുകയാണ്. കുറച്ച് കാലമായി ബീറ്റ പരീക്ഷണം നടന്ന് കൊണ്ടിരിക്കുകയായിരുന്നു. വാട്സ്ആപ്പ് സ്റ്റേബിൾ വേർഷൻ ഉപയോഗിക്കുന്നവർക്ക് പോലും അവരുടെ പ്രൈമറി ഡിവൈസിനെ ആശ്രയിക്കാതെ ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

 

മൾട്ടി

മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ വാട്സ്ആപ്പ് വെബിനും ഡെസ്‌ക്‌ടോപ്പിനുമായിട്ടാണ് പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ അപ്ഡേറ്റ് ലഭിച്ച് കഴിഞ്ഞാൽ വാട്സ്ആപ്പ് വെബ്, വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് എന്നിവ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പ്രൈമറി ഡിവൈസ് ഓൺലൈനിൽ ഉണ്ടായിരിക്കണം എന്നില്ല. അതായത് വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഡാറ്റ ഓൺ ആക്കിയിടേണ്ടതില്ല എന്ന്. എല്ലാ ഐഒഎസ് ഉപയോക്താക്കൾക്കും മാർച്ച് മാസത്തിലും ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ ലഭ്യമാകും.

സ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാംസ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാം

പുതിയ മൾട്ടി ഡിവൈസ് ഫീച്ചർ

പുതിയ മൾട്ടി ഡിവൈസ് ഫീച്ചർ

ഓരോ ഡിവൈസും വാട്സ്ആപ്പിലേക്ക് സ്വതന്ത്രമായി കണക്‌റ്റ് ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ മൾട്ടി ഡിവൈസ് ഫീച്ചർ. എൻഡ് ടു എൻഡ് എൻക്രിപ്ഷനിലൂടെ ഒരേ നിലവാരത്തിലുള്ള സ്വകാര്യതയും സുരക്ഷയും നിലനിർത്തിക്കൊണ്ട് തന്നെയാണ് ഈ ലിങ്കേജ് ആക്റ്റിവേറ്റ് ചെയ്യുന്നത്. വാട്സ്ആപ്പ് വെബിലും ഡെസ്‌ക്‌ടോപ്പിലും സന്ദേശങ്ങൾ ലോഡ് ചെയ്യുമ്പോൾ ചില ഉപയോക്താക്കൾക്ക് കാലതാമസം നേരിടുന്നുണ്ടെന്ന് വാട്സ്ആപ്പ് സമ്മതിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ വേണ്ടിയാണ് ഈ കാലതാമസം എന്നും കമ്പനി പറയുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വാട്സ്ആപ്പ് അനുഭവം മെച്ചപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

വൈസ്
 

മൾട്ടി ഡിവൈസ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ഇപ്പോൾ ഉള്ള ചില ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാകില്ല. വാട്സ്ആപ്പ് വെബിലെ ലിങ്ക് പ്രിവ്യൂകൾ, ലിങ്ക് ചെയ്‌ത ഡിവൈസുകളിൽ ലൈവ് ലൊക്കേഷൻ കാണുക, ഉപകരണങ്ങളിലുടനീളം ഇല്ലാതാക്കിയ ചാറ്റുകൾ മികച്ച രീതിയിൽ സമന്വയിപ്പിക്കുന്നത്, ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകൾ, നിങ്ങളുടെ സ്വന്തം നമ്പറിലേക്ക് സന്ദേശങ്ങൾ അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും, ഒപ്പം നിങ്ങളുടെ ഫോണിൽ നിന്ന് ലിങ്ക് ചെയ്‌ത ഡിവൈസിലേക്ക് സ്റ്റിക്കർ പായ്ക്കുകൾ സമന്വയിപ്പിക്കുന്നത് എന്നിവയാണ് ലഭ്യമാകാത്തത്.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാംഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാം

ഡെസ്ക്ടോപ്പ്

നിങ്ങൾ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഡിവൈസിൽ വാട്സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

ആൻഡ്രോയിഡ്

നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
മോർ ഓപ്ഷൻസിൽ പോയി ലിങ്ക്ഡ് ഡിവൈസുകൾ ഓപ്ഷൻ ടാപ്പ് ചെയ്യുക
ലിങ്ക് എ ഡിവൈസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുക
നിങ്ങളുടെ ഡിവൈസിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഉണ്ടെങ്കിൽ, ഓൺ സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക
നിങ്ങളുടെ ഡിവൈസിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഇല്ലെങ്കിൽ നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പിൻ നൽകിയാൽ മതിയാകും
ക്യുആർ കോഡ് സ്കാൻ ചെയ്യാൻ നിങ്ങൾ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഡിവൈസിന്റെ സ്ക്രീനിൽ നിങ്ങളുടെ ഫോൺ പോയിന്റ് ചെയ്യുക

ഐഫോൺ

ഐഫോൺ

നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് തുറക്കുക
വാട്സ്ആപ്പ് സെറ്റിങ്സ് ആക്സസ് ചെയ്യുക
ലിങ്ക്ഡ് ഡിവൈസ് ഓപ്ഷൻ ടാപ്പ് ചെയ്യുക
ലിങ്ക് എ ഡിവൈസ് ഓപ്ഷൻ ടാപ്പ് ചെയ്യുക
ഐഒഎസ് 14 അല്ലെങ്കിൽ അതിന് മുകളിലോ ഉള്ള വേർഷനാണ് നിങ്ങളുടെ ഫോൺ എങ്കിൽ, അത് അൺലോക്ക് ചെയ്യുക (അൺലോക്ക് ചെയ്യാൻ ടച്ച് ഐഡിയോ ഫേസ് ഐഡിയോ ഉപയോഗിക്കുക.)
ക്യുആർ കോഡ് സ്കാൻ ചെയ്യാൻ നിങ്ങൾ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഡിവൈസിന്റെ സ്ക്രീനിൽ നിങ്ങളുടെ ഫോൺ പോയിന്റ് ചെയ്യുക.

യൂട്യബ് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്.

 

Best Mobiles in India

English summary
After a long wait, WhatsApp has introduced the Multi Device Support feature for all users. The beta test has been going on for some time. Even those who use the stable version can use WhatsApp on more than one device regardless of their primary device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X