വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!

Written By:

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഇപ്പോള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. വാട്ട്‌സാപ്പില്‍ ഒരു പുതിയ നിയമം കൂടി വന്നിരിക്കുകയാണ്. അതായത് ഇനി മുതല്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് വിന്‍ഡോസ് ഉപഭോക്താക്കള്‍ രണ്ട് ഘട്ട വേരിഫിക്കേഷന്‍ ചെയ്യേണ്ടതാണ്.

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് എത്തുന്നു!

ഓരോ യുസര്‍മാരും പുതിയ സവിശേഷത ഇനേബിള്‍ ചെയ്യണമെങ്കില്‍ അധിക സുരക്ഷ സ്‌റ്റെപ്പ് കൂടി ആപ്പ് സൈന്‍ ചെയ്യുന്നതിനു മുന്‍പ് എടുക്കേണ്ടതാണ്.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!

ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഇനേബിള്‍ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണില്‍ വാട്ട്‌സാപ്പ് തുറന്ന് സെറ്റിങ്ങ്‌സ്> അക്കൗണ്ട്> ടൂ-സ്‌റ്റെപ്പ് വേരിഫിക്കേഷന്‍> ഇനേബിള്‍ എന്നു ചെയ്യുക. എന്നാല്‍ ഇത് അത്ര എളുപ്പമുളള ഒരു കാര്യമല്ല.

ടൂ-സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ചെയ്യുന്നതിനായി ആറ് അക്ക പാസ്‌കോഡ് ആവശ്യമാണ്. എന്നാല്‍ പാസ്‌കോഡില്‍ ഈ പറയുന്ന അക്കങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല 2-3-4-5-6 അല്ലെങ്കില്‍ 6-5-4-3-2-1 എന്നിവ.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

ഇതെല്ലാം കഴിഞ്ഞതിനു ശേഷം നിങ്ങളുടെ പാസ്‌കോഡ് മറന്നു പോയെങ്കില്‍ വിഷമിക്കേണ്ട കാര്യവും ഇല്ല. ഈ സവിശേഷത ഇനേബിള്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഈമെയില്‍ അഡ്രസ്സ് അവിടെ ചേര്‍ക്കാന്‍ പറയുന്നതാണ്. അങ്ങനെ ഇമെയില്‍ വഴി വാട്ട്‌സാപ്പ് ഡിസേബിള്‍ ചെയ്യാനായി നിങ്ങള്‍ക്ക് ഒരു ലിങ്ക് അയച്ചു തരുന്നതാണ്.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ അപേക്ഷ ഇല്ലാതെ വാട്ട്‌സാപ്പ് ഇങ്ങനെ ഒരു ലിങ്ക് അയക്കുന്നെങ്കില്‍ ഇമെയിലിനുളളില്‍ വച്ചു തന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. ചിലപ്പോള്‍ മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്‌സാപ്പ് നമ്പര്‍ വേരിഫൈ ചെയ്യുന്നതായിരിക്കും.

ടൂ-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ചെയ്യുമ്പോള്‍ പാസ്‌കോഡ് ഉപയോഗിച്ചായിരിക്കും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ വേരിഫൈ ചെയ്യുന്നത്.

വാട്ട്‌സാപ്പിലെ മറ്റൊരു സവിശേഷത ഇവിടെ പറയാം. നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ പലര്‍ക്കും സന്ദര്‍ശിക്കാന്‍ സാധിക്കും എന്ന് എല്ലാ വര്‍ക്കും അറിയാമല്ലോ? എന്നാല്‍ അങ്ങനെ നിങ്ങളുടെ പൊഫൈല്‍ സന്ദര്‍ശിച്ചത് ആരൊക്കെ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടോ? എന്നാല്‍ അറിയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഈ ആപ്സ്സ് ഒരിക്കലും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലഭിക്കില്ല. അതിനാല്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക.

#2

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം അത് തുറക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ അടിസ്ഥാന മുന്നറിയിപ്പുകളും അംഗീകരിക്കുക.

#3

ഇനി ഹോം സ്‌ക്രീനില്‍ കാണുന്ന 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക.

#4

ഇപ്പോള്‍ കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുത്തേയ്ക്കാം.

#5

ഈ ആപ്ലിക്കേഷന് ഒരു പ്രശ്‌നവും ഇല്ല, ഇതിന് ഒരിക്കലും നിങ്ങളുടെ ഫോണിലെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച സ്മാര്ർട്ട്ഫോണുകള്‍

English summary
Whatsapp today that it has started rolling out two-step verification for its iOS, Android and Windows users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot