വാട്സ്ആപ്പ് പേയ്മെന്റ് ; പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

|

കഴിഞ്ഞ വർഷം നവംബറിലാണ് വാട്സ്ആപ്പ് യുപിഐ പേയ്മെന്റ് സർവീസുകൾ അവതരിപ്പിച്ചത്. വർഷം ഒന്ന് ആകാറായിട്ടും യുപിഐ പേയ്മെന്റ് സർവീസ് രംഗത്ത് വലിയ പ്രാതിനിധ്യം വാട്സ്ആപ്പ് പേയ്മെന്റിന് ഇല്ല. 20 കോടി ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ വാട്സ്ആപ്പ് പേയ്മെന്റ് സൌകര്യം ലഭിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി സേവനം എല്ലാ യൂസേഴ്സിനും ലഭ്യമാക്കും എന്നാണ് വാട്സ്ആപ്പിന്റെ ഔദ്യോഗിക വിശദീകരണം. ഒപ്പം പേയ്മെന്റ് സംവിധാനം കൂടുതൽ ലളിതവും ആകർഷകവും ജനകീയവുമാക്കാനുള്ള നിരവധി ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് പേയ്മെന്റ് സ്റ്റിക്കറുകൾ.

വാട്സ്ആപ്പ്

യുപിഐ പണമിടപാട് കൂടുതൽ രസകരമാക്കാനാണ് വാട്സ്ആപ്പ് പേയ്മെന്റ് സർവീസിനൊപ്പം സ്റ്റിക്കറുകളും അവതരിപ്പിച്ചത്. പണമിടപാടുകളിലെ പഴയ പ്രയോഗങ്ങളും തമാശകളും വിവിധ സംസ്ഥാനങ്ങളിലെ സാമ്പത്തിക സാംസ്കാരിക ചിഹ്നങ്ങളും പ്രയോഗങ്ങളും പ്രകടനങ്ങളുമാണ് സ്റ്റിക്കറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ചാറ്റുകളിൽ നേരത്തെ തന്നെ സ്റ്റിക്കറുകൾ ലഭ്യമായിരുന്നെങ്കിലും പേയ്മെന്റ് സ്റ്റിക്കറുകൾ അവതരിപ്പിക്കുന്നത് ഇത് ആദ്യമായാണ്. മറ്റ് യുപിഐ പേയ്മെന്റ് ആപ്പുകളിലും ഈ ഫീച്ചർ ഇല്ല.

സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?

സ്കെച്ച്

അഞ്ച് വനിതാ ആർട്ടിസ്റ്റുകളാണ് ഈ സ്റ്റിക്കറുകൾ തയ്യാറാക്കിയിരിക്കുന്നത്. ചിത്രകാരി അഞ്ജലി മേത്ത, സ്കെച്ച് ആർട്ടിസ്റ്റ് അനുജ പോത്തി റെഡ്ഡി, ചിത്രകാരിയും മ്യൂറലിസ്റ്റുമായ നീതി, ചിത്രകാരിയും ആർട്ടിസ്റ്റുമായ ഒഷീൻ സിൽവ, ഗ്രാഫിക് ഡിസൈനർ മിറ ഫെലീഷ്യ മൽഹോത്ര എന്നിവരാണ് ഈ പേയ്‌മെന്റ് സ്റ്റിക്കർ പായ്ക്കുകൾ തയ്യാറാക്കിയത്. ഇനി എങ്ങനെയാണ് പേ മോഡിൽ വാട്സ്ആപ്പ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

വാട്സ്ആപ്പ് പേയ്മെന്റ് മോഡിൽ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?
 

വാട്സ്ആപ്പ് പേയ്മെന്റ് മോഡിൽ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

വാട്സ്ആപ്പ് കോൺടാക്ടിലേക്ക് പണം അയക്കുന്നതിന് യൂസർ പേയ്മെന്റ് ഓപ്ഷനിൽ സൈൻ ഇൻ ചെയ്യുകയും യുപിഐയുമായി ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യിക്കുകയും വേണം. ഹോം സ്ക്രീനിന്റെ മുകളിൽ വലത് മൂലയിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക. ശേഷം തുറന്ന് വരുന്ന മെനുവിൽ നിന്നും ഇതെല്ലാം പൂർത്തിയാക്കാം. ഇവയെല്ലാം സെറ്റ് ചെയ്ത ശേഷം മറ്റൊരാൾക്ക് പണം അയക്കുമ്പോൾ നന്ദി സൂചകമായി ടെക്സ്റ്റ് മെസേജ് അയക്കുന്നതിന് പകരം പേയ്മെന്റ് സ്റ്റിക്കറുകൾ അയക്കാനാകും.

നിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രംനിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

എങ്ങനെയാണ് വാട്സ്ആപ്പ് പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുക എന്ന് നോക്കാം

എങ്ങനെയാണ് വാട്സ്ആപ്പ് പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുക എന്ന് നോക്കാം

  • ആദ്യം വാട്സ്ആപ്പ് തുറന്ന് ആർക്കാണോ പണം അയക്കേണ്ടത് അയാളുമായുള്ള ചാറ്റ് ബോക്സ് തുറക്കുക.
  • ടെക്സ്റ്റ് ബാറിലെ റുപ്പീ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക
  • നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക ചോദിക്കുന്ന ഒരു പുതിയ പേജ് തുറക്കും. എത്ര രൂപയാണോ അയക്കേണ്ടത് അത് എന്റർ ചെയ്യുക.
  • ശേഷം ഒരു കുറിപ്പ് ചേർക്കുക എന്ന ഓപ്ഷൻ ദൃശ്യമാകും. അവിടെ കാണുന്ന സ്മൈലി ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് സ്റ്റിക്കർ ബട്ടൺ സെലക്ട് ചെയ്യുക.
  • വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള + ഐക്കണിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ ചേർക്കാനാകും. സ്റ്റിക്കർ പായ്ക്ക് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, അത് സ്റ്റിക്കർ സെക്ഷനിൽ കാണിക്കും.
  • പണത്തോടൊപ്പം അയയ്‌ക്കേണ്ട സ്റ്റിക്കർ സെലക്ട് ചെയ്യുക. ശേഷം നെക്സ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • പേയ്മെന്റ് ആയക്കാനുള്ള ഓപ്ഷനിൽ ടാപ്പ് ചെയ്യുക. യുപിഐ കോഡ് എന്റർ ചെയ്ത് പണം അയക്കുക.
  • നിങ്ങൾ തെരഞ്ഞെടുത്ത സ്റ്റിക്കറിനൊപ്പം പണം ലഭിച്ചെന്ന അറിയിപ്പ് ഉപഭോക്താവിന് ലഭിക്കും.
  • ക്യാമറ

    വാട്സ്ആപ്പ് പേയ്മെന്റ് സൌകര്യം കൂടുതൽ ജനകീയം ആക്കാനുള്ള നിരവധി ഓപ്ഷനുകളും ഫീച്ചറുകളും വാട്സ്ആപ്പ് കൊണ്ട് വരുന്നുണ്ട്. അവയിലൊന്നാണ് ചാറ്റ് കംപോസ് ബാറിൽ ഉൾപ്പെടുത്തിയ റുപ്പീ ചിഹ്നം (₹). റുപ്പീ ഐക്കണിൽ ടാപ്പ് ചെയ്ത് അനായാസം യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കാനാകും. വാട്സ്ആപ്പ് ചാറ്റ് കംപോസിൽ തന്നെയുള്ള പുതിയ ക്യാമറ ചിഹ്നം ഉപയോഗിച്ച് സ്കാൻ ചെയ്താൽ കടകളിൽ പേയ്മെന്റ് നടത്താനും കഴിയും. രാജ്യത്തെ രണ്ട് കോടി വ്യാപാര സ്ഥാപനങ്ങളിൽ വാട്സ്ആപ്പ് സംവിധാനം വഴി പണം അടയ്ക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

    വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾവാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

    സന്ദേശം

    മറ്റൊരാൾക്ക് സന്ദേശം അയക്കുന്നത് പോലെ തന്നെ പണം അയക്കുന്നതും എളുപ്പമാകുകയാണ്. നാം നമ്മുടെ ഫോണിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് വാട്സ്ആപ്പ്. ഒരു പക്ഷെ ഒരു ശരാശരി മൊബൈൽ യൂസർ തന്റെ ഫോണിൽ ചിലവഴിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും വാട്സ്ആപ്പിൽ തന്നെയാണ്. അതേ ആപ്പിൽ തന്നെ പേയ്മെന്റ് സംവിധാനവും എത്തുമ്പോൾ പണമിടപാട് കൂടുതൽ എളുപ്പമാകുന്നു. ചാറ്റ് ചെയ്ത് കൊണ്ട് തന്നെ പണമിടപാടും നടത്താനാകും. റുപ്പീ ചിഹ്നവും ക്യാമറയും ഉപയോഗിച്ചുള്ള പണമിടപാട് എല്ലാവർക്കും മനസിലാക്കാൻ കഴിയുന്നതാണെന്നതും ഇതിന് സഹായിക്കുന്നു. പേയ്മെന്റ് നടത്താൻ യൂസേഴ്സിന് മറ്റ് ആപ്പുകൾ ഉപയോഗിക്കേണ്ടതില്ലെന്നതും വാട്സ്ആപ്പ് പേയ്മെന്റിന്റെ പ്രത്യേകതയാണ്.

Best Mobiles in India

English summary
WhatsApp introduced stickers along with its payment service to make UPI payments more interesting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X