കൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

|

അടുത്തിടെയാണ് വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പേയ്മെന്റ്സ് സേവനങ്ങൾ ആരംഭിച്ചത്. പടിപടിയായി പേയ്മെന്റ്സ് ഫീച്ചറിന്റെ യൂസർ ബേസ് ഉയർത്തുകയും കൂടുതൽ യൂസേഴ്സിനെ സേവനങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ് വാട്സ്ആപ്പ്. ഇങ്ങനെ യൂസേഴ്സിനെ ആകർഷിക്കാനുള്ള വാട്സ്ആപ്പിന്റെ തന്ത്രങ്ങളിൽ ഒന്നാണ് ക്യാഷ്ബാക്കുകൾ. മൊത്തം 105 രൂപ വരെയാണ് പേയ്മെന്റ് ഫീച്ചർ വഴി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന യൂസേഴ്സിന് കമ്പനി ഓഫർ ചെയ്യുന്നത്. വാട്സ്ആപ്പ് വഴി എങ്ങനെയാണ് ഈ 105 രൂപ ക്യാഷ്ബാക്ക് ലഭ്യമാക്കുന്നത് എന്നറിയാൻ തുടർന്ന് വായിക്കുക.

 

വാട്സ്ആപ്പ് പേയ്മെന്റ്സ്

വാട്സ്ആപ്പ് പേയ്മെന്റ്സ് ഫീച്ചറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കോൺടാക്റ്റിന് പണം അയക്കുമ്പോഴാണ് നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കുന്നത്. പണം അയയ്ക്കാൻ ഉദ്ദേശിക്കുന്ന കോൺടാക്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പേരിനൊപ്പം ഒരു ഗിഫ്റ്റ് ഐക്കണും നിങ്ങൾക്ക് കാണാൻ കഴിയും. ഇല്ലെങ്കിൽ അവരെ വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചറിൽ രജിസ്റ്റർ ചെയ്യാൻ ആയി നിങ്ങൾ ഇൻവൈറ്റ് ചെയ്യണം.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ക്യാഷ്ബാക്ക്

നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങൾക്കോ പണം അയച്ച് ക്യാഷ്ബാക്ക് ആനുകൂല്യം നേടാൻ കഴിയും. ഒരു തവണ പണം അയക്കുമ്പോൾ 35 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ മൂന്ന് തവണ ക്യാഷ്ബാക്ക് ( വ്യത്യസ്ത കോൺടാക്റ്റുകൾക്ക് അയക്കുമ്പോൾ ) ലഭിക്കും. ക്യാഷ്ബാക്ക് പ്രമോഷൻ വ്യത്യസ്ത ഉപയോക്താക്കൾക്ക് വ്യത്യസ്ത സമയങ്ങളിൽ ലഭ്യമാകും. പ്രമോഷൻ നിങ്ങൾക്ക് ലഭ്യമായിക്കഴിഞ്ഞാൽ, അത് പരിമിത കാലത്തേക്ക് മാത്രമായിരിക്കും എന്നതും ശ്രദ്ധിക്കണം. വാട്സ്ആപ്പ് ക്യാഷ്ബാക്ക് ലഭിക്കാൻ പണം അയയ്ക്കുന്നവരും സ്വീകരിക്കുന്നവരും അറിയേണ്ടതും പാലിക്കേണ്ടതുമായ മാനദണ്ഡങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

മാനദണ്ഡങ്ങൾ
 

മാനദണ്ഡങ്ങൾ

  • ഏറ്റവും പുതിയ വാട്സ്ആപ്പ് വേർഷൻ ഉപയോഗിക്കുക
  • കഴിഞ്ഞ 30 ദിവസമെങ്കിലും ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ചിരിക്കണം
  • വാട്സ്ആപ്പ് ബിസിനസ് അക്കൌണ്ടുകൾക്ക് ഓഫർ ലഭിക്കില്ല
  • എല്ലാവർക്കും പ്രൊമോഷൻ ഇൻസെന്റീവ് ലഭിക്കാൻ അർഹതയില്ല
  • മൂന്ന് തവണ ക്യാഷ്ബാക്ക് ലഭിക്കുന്നവർക്ക് പിന്നീട് ക്യാഷ്ബാക്ക് ലഭിക്കില്ല
  • ഗിഫ്റ്റ് ഐക്കൺ കാണുന്നവർക്ക് പണം അയയ്ക്കുമ്പോൾ മാത്രമാണ് ക്യാഷ്ബാക്ക് ലഭിക്കുക
  • അയക്കുന്നയാളും സ്വീകരിക്കുന്നയാളും വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം
  • ഇന്ത്യയിൽ തന്നെയുള്ളവരായിരിക്കണം
  • മെറ്റയിലും സബ്സിഡറി കമ്പനികളിലും ജോലി ചെയ്യുന്നവർ ആയിരിക്കരുത്
  • അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

    ഇനിപ്പറയുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല

    ഇനിപ്പറയുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല

    • ആപ്പിൽ ഗിഫ്റ്റ് ഐക്കൺ കാണാത്തപ്പോൾ അയച്ച പേയ്‌മെന്റുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല
      • ക്യൂആർ കോഡ് സ്കാൻ ചെയ്ത് നടത്തിയ പേയ്‌മെന്റുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല
        • കളക്റ്റ് റിക്വസ്റ്റുകളിൽ നടത്തിയ പേയ്‌മെന്റുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല
          • സ്വീകർത്താവിന്റെ യുപിഐ ഐഡി നൽകി നടത്തിയ പേയ്‌മെന്റുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല
            • തേർഡ് പാർട്ടി ഓൺലൈൻ ആപ്പുകളിൽ നടത്തുന്ന പേയ്‌മെന്റുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല
            • വാട്സ്ആപ്പ് പേയ്മെന്റ്സ് ഫീച്ചർ ഉപയോഗിച്ച് എങ്ങനെ പണം അയയ്ക്കാം

              വാട്സ്ആപ്പ് പേയ്മെന്റ്സ് ഫീച്ചർ ഉപയോഗിച്ച് എങ്ങനെ പണം അയയ്ക്കാം

              • ഇതിനായി ആദ്യം കോൺടാക്റ്റ് സെലക്റ്റ് ചെയ്യുക
                • അടുത്തതായി, ചാറ്റ് ബോക്‌സിന് സമീപമുള്ള പേയ്‌മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
                  • ക്ലിക്ക് ചെയ്യുമ്പോൾ തന്നെ ബാങ്ക് അക്കൌണ്ട് ചേർക്കാനുള്ള പോപ് അപ്പ് വരും
                    • തുടർന്ന് ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
                      • തുറന്ന് വരുന്ന പേജിൽ നിന്നും നിങ്ങളുടെ ബാങ്കിന്റെ പേര് സെലക്റ്റ് ചെയ്യുക
                      • ഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾഗ്രൂപ്പിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകുന്നത് അടക്കം വാട്സ്ആപ്പിൽ വരാനിരിക്കുന്നത് ഫീച്ചറുകൾ

                        വെരിഫൈ ഓപ്ഷൻ
                        • അടുത്ത പേജിൽ വെരിഫൈ ഓപ്ഷൻ കാണാൻ കഴിയും
                          • ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക
                            • ( പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതിന് നിങ്ങളുടെ വാട്സ്ആപ്പ് നമ്പറും ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത നമ്പറും ഒന്നായിരിക്കണം എന്നത് ശ്രദ്ധിക്കണം )
                              • വെരിഫിക്കേഷൻ കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർക്കുക
                                • ഇതിനായി ആഡ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
                                • ബാങ്ക് അക്കൗണ്ട്
                                  • തുടർന്ന് കണ്ടിന്യൂ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
                                    ബാങ്ക് അക്കൗണ്ട് ചേർത്ത് കഴിഞ്ഞാൽ, നൽകിയിരിക്കുന്ന സ്ഥലത്ത് തുക നൽകുക
                                  • നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
                                  • ഒന്നിൽ കൂടുതൽ ബാങ്ക് അക്കൌണ്ടുകൾ ചേർത്തിട്ടുണ്ടെങ്കിൽ ഇടപാട് നടത്തേണ്ട ബാങ്ക് അക്കൗണ്ട് സെലക്റ്റ് ചെയ്യുക
                                  • സെൻഡ് പേയ്‌മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം
                                  • ഇവിടെ യുപിഐ പിൻ നൽകി കൺഫേം ചെയ്യണം
                                  • പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലുംപാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും

                                    ഡിജിറ്റൽ ബാങ്കിങ്

                                    രാജ്യത്തെ ഡിജിറ്റൽ ബാങ്കിങ് ഉപയോക്താക്കൾ ഗൂഗിൾ പേ, ഫോൺപെ, പേടിഎം എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. പുതിയ ക്യാഷ്ബാക്ക് ഓഫറിലൂടെ കൂടുതൽ ഉപയോക്താക്കളെ തങ്ങളുടെ പേയ്മെന്റ് സേവനത്തിലേക്ക് ആകർഷിക്കാമെന്നാണ് വാട്സ്ആപ്പ് കരുതുന്നത്. വാട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷനിൽ നിങ്ങളുടെ ഔദ്യോഗികമായ പേരും ഉപയോഗിക്കും. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

                                    വാട്സ്ആപ്പ് പേയ്മെന്റ്സിൽ ബാങ്ക് അക്കൌണ്ടിലെ പേരും കാണാം

                                    വാട്സ്ആപ്പ് പേയ്മെന്റ്സിൽ ബാങ്ക് അക്കൌണ്ടിലെ പേരും കാണാം

                                    വാട്സ്ആപ്പിൽ പേയ്‌മെന്റ്സ് ഉപയോഗിക്കുമ്പോൾ, മറ്റ് യുപിഐ ഉപയോക്താക്കൾക്ക് നിങ്ങളുടെ ഔദ്യോഗികമായ പേര് കാണാൻ കഴിയും എന്നതാണ് പുതിയ സവിശേഷത. ബാങ്ക് അക്കൗണ്ടിലുള്ള ഔദ്യോഗികമായ പേര് ആയിരിക്കും ഇങ്ങനെ നൽകുന്നത്. എൻ‌പി‌സി‌ഐ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് ഈ സംവിധാനം വരുന്നത്. അതിനാൽ തന്നെ നിബന്ധന നടപ്പിലാക്കാതിരിക്കാനും വാട്സ്ആപ്പിന് കഴിയില്ല. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ മാർച്ച് അവസാനം മുതൽ തന്നെ വാട്സ്ആപ്പ് പേയ്മെന്റ്സ് ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

                                    ഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാംഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാം

                                    പുതിയ നിബന്ധന

                                    പുതിയ നിബന്ധന വാട്സ്ആപ്പിലെ പേയ്‌മെന്റ്സ് ഫീച്ചറിന് മാത്രമാണ് ബാധകമാകുന്നത്. സാധാരണ ചാറ്റുകളിലും നിങ്ങളുടെ പ്രൊഫൈലിലും ഒന്നും ഇത് ബാധിക്കില്ല. തട്ടിപ്പുകൾ തടയാൻ വേണ്ടി പണം സ്വീകരിക്കുന്ന ആളിന്റെ പേര് പണം അയയ്ക്കുന്നയാൾക്ക് കാണാൻ കഴിയണമെന്ന് എൻപിസിഐ തങ്ങളുടെ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. മറ്റ് യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഇപ്പോൾ തന്നെ യൂസറിന്റെ ഔദ്യോഗികമായ പേര് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

Best Mobiles in India

English summary
WhatsApp has recently launched payment services through their platform. WhatsApp is gradually increasing the user base of the payments feature and attracting more and more users to use the services. Cashbacks are one of the strategies of WhatsApp to attract users like this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X