മെസ്സേജ് അയക്കാൻ നമ്പറൊന്നും സേവ് ചെയ്യേണ്ട ആവശ്യമേ വരുന്നില്ല, വാട്‌സ്ആപ്പിൽ ഈ ഐഡിയകൾ ഉപയോഗിച്ചാൽ മതി
ലോകമെമ്പാടുമുള്ള മിക്ക സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഒരു ഡിഫോൾട്ട് ടെക്സ്റ്റിംഗ് ആപ്ലിക്കേഷനായി വാട്‌സ്ആപ്പിനെ മാറ്റി
കഴിഞ്ഞിട്ടുണ്ട്. ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, വിഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങി അയയ്ക്കാനും സ്വീകരിക്കാനും ഇന്ന് വാട്‌സ്ആപ്പ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. കോണ്ടാക്ട് നമ്പർ സേവ് ചെയ്താണ് വാട്‌സ്ആപ്പിൽ മെസ്സേജ് അയക്കാറ്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോഴൊക്കെ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അവരുടെ നമ്പർ സേവ് ചെയ്യുകയല്ലാതെ വേറെ വഴിയില്ലാതായി വരും. അത്തരം സന്ദർഭങ്ങളിൽ അപരിചിതരുടെ മൊബൈൽ നമ്പർ നമുക്ക് സേവ് ചെയ്യേണ്ടി വന്നേക്കാം.
സ്വകാര്യത അടക്കം കണക്കിലെടുത്ത് പലരും പലപ്പോഴും ഇത്തരത്തിൽ അപരിചിതർക്ക് മെസ്സേജ് അയക്കാൻ അല്പമൊന്നു മടിക്കും. എന്നാൽ ആ മടി ഇനി വേണ്ട... മൊബൈലിൽ ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയയ്ക്കാൻ ചില വഴികളുണ്ട്. ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്തുകൊണ്ട് പുതിയ കോൺടാക്റ്റുകൾ ചേർക്കാൻ വാട്ട്‌സ്ആപ്പ് സഹായിക്കുന്നുണ്ട്.

അതായത് ഇനിമുതൽ വാട്ട്‌സ്ആപ്പിൽ മെസേജ് അയയ്ക്കാൻ ഇനി ഫോൺ നമ്പർ സേവ് ചെയ്യേണ്ട. പകരം ക്യൂആർ കോഡ് ഉപയോഗിച്ച് ഒരാളെ വാട്ട്‌സ്ആപ്പ് കോണ്ടാക്ടിൽ ചേർക്കാം. സെറ്റിങ്‌സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈലിനടുത്തുള്ള ഒരു ക്യൂആർ കോഡ് ഐക്കൺ കാണാനാകും.
ഐക്കണിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ കോഡ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. മറ്റുള്ളവരുടെ കോഡ് സ്‌കാൻ ചെയ്യുന്നതിന് നിങ്ങൾ 'സ്‌കാൻ കോഡ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. വാട്‌സ്ആപ്പിന്റെ സെറ്റിംഗ്സ് മെനുവിലാണ് അതിനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുക. സ്വന്തം ക്യുആർ കോഡ് പ്രദർശിപ്പിക്കാനുള്ള ഓപ്ഷനും മറ്റുള്ളവരുടെ ക്യുആർ കോഡ് സ്‌കാൻ ചെയ്യാനുള്ള ഓപ്ഷനും വാട്ട്‌സ്ആപ്പിന്റെ സെറ്റിങ്സിൽ പോയി എടുത്താൽ മതി.
ഇതിനുപുറമെ സ്വകാര്യത ഉറപ്പുവരുത്താൻ ക്യൂആർ കോഡ് പിൻവലിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും ഷെയർ ചെയ്ത ക്യുആർ കോഡ് എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്. പിൻവലിച്ച് കഴിഞ്ഞതിന് ശേഷം ആ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ കോൺടാക്റ്റ് ലഭിക്കിക്കുകയുമില്ല.

മൊബൈലിൽ ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയയ്ക്കാനുള്ള മറ്റു വഴികൾ എന്തൊക്കെയാണെു നോക്കാം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാതെ വാട്സ്ആപ്പ് വഴിയും മെസേജ് അയക്കാം. അതിനായി വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുക. ശേഷം നിങ്ങൾ മെസ്സേജ് അയയ്ക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ കോപ്പി ചെയ്യണം.
ഇനി സ്‌ക്രീനിന്റെ താഴെയുള്ള ന്യൂ ചാറ്റ് ബട്ടണിൽ ടാപ്പ് ചെയ്ത് വാട്ട്സ്ആപ്പ് കോണ്ടാക്ടിനടിയിലുള്ള നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക. ഇനി ടെക്സ്റ്റ് ബോക്സിൽ കോപ്പി ചെയ്ത മൊബൈൽ നമ്പർ പേസ്റ്റ് ചെയ്യുക. ഇനി ആ മൊബൈൽ നമ്പറിൽ ടാപ്പ് ചെയ്യുക. ഈ നമ്പറിന്റെ ഉടമ വാട്ട്സ്ആപ്പിൽ ഉണ്ടെങ്കിൽ ചാറ്റ് ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. ഇതുവഴി മൊബൈൽ നമ്പർ സേവ് ചെയ്യാതെ തന്നെ നിങ്ങൾക്ക് മെസ്സേജ് അയയ്ക്കാം.

മൊബൈൽ നമ്പർ സേവ് ചെയ്യാതെ ബ്രൗസറിൽ ലിങ്ക് ക്രിയേറ്റ് ചെയ്തും മെസ്സേജ് അയയ്ക്കാനുള്ള ഓപ്ഷൻ കൂടിയുണ്ട് വാട്സ്ആപ്പിൽ. ഇതിനായി ആദ്യം മൊബൈലിലോ ഡെസ്‌ക്ടോപിലോ വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക. തുടർന്ന് https://api.whatsapp.com/send?phone=xxxxxxxxxx എന്ന ലിങ്ക് സെർച്ച് ബാറിൽ നൽകണം. ഇനി xxxxxxxxxx സ്ഥാനത്ത് നിങ്ങൾ മെസ്സേജ് അയയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ നമ്പർ പേസ്റ്റ് ചെയ്യണം. പേസ്റ്റ് ചെയ്യുമ്പോൾ കൺട്രി കോഡ് ചെയ്യാൻ വിട്ടുപോകരുത്. ഇനി എന്റർ ഓപ്ഷൻ ടാപ്പ് ചെയ്ത് കണ്ടിന്യുവിൽ ക്ലിക് ചെയ്ത് ചാറ്റ് ഓപ്ഷനിലേക്ക് പോകുക. ഇതോടെ മൊബൈൽ നമ്പർ സേവ് ചെയ്യാതെ തന്നെ മെസേജ് അയയ്ക്കാൻ കഴിയും.


Click it and Unblock the Notifications








