വാട്ട്‌സ്ആപ്പ് ക്യൂആർ കോഡ് ഉപയോഗിച്ച് പുതിയ കോൺടാക്റ്റുകൾ ചേർക്കുന്നതെങ്ങനെ?

|

ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് പുതിയ കോൺടാക്റ്റുകൾ ചേർക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ നിങ്ങളെ അനുവദിക്കും. അതായത് ഇനിമുതൽ വാട്ട്‌സ്ആപ്പിൽ മെസേജ് അയയ്ക്കാൻ ഇനി ഫോൺ നമ്പർ സേവ് ചെയ്യേണ്ട. പകരം ക്യൂആർ കോഡ് ഉപയോഗിച്ച് ഒരാളെ വാട്ട്‌സ്ആപ്പ് കോണ്ടാക്ടിൽ ചേർക്കാം. ആൻഡ്രോയ്ഡിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾക്കായുള്ള ഏറ്റവും പുതിയ ബീറ്റ പതിപ്പുകളിൽ സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം പോലുള്ള സവിശേഷത ഇതിനകം ലഭ്യമാണ്. നേരത്തെ ഐഒഎസിൽ ഉണ്ടായിരുന്ന ഈ സവിശേഷത ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകളിലും ലഭിക്കും.

വാട്ട്‌സ്ആപ്പ്
 

ഈ സവിശേഷത ഉപയോഗിക്കുന്നതിന് ക്യൂആർ കോഡ് ഫ്ലാഷ് ചെയ്യുകയോ അല്ലെങ്കിൽ സ്‌കാന്‍ ചെയ്യുകയോ ചെയ്യുക. നിലവിൽ ആന്‍ഡ്രോയിഡ് ബീറ്റ വേർഷനിലാണ് ഈ സവിശേഷത പുറത്തിറക്കിയിരിക്കുന്നത്. ഈ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം കോൺ‌ടാക്റ്റ് ക്യുആർ കോഡ് പ്രദർശിപ്പിക്കുന്നതിനും മറ്റുള്ളവരുടെ കോഡ് സ്കാൻ ചെയ്യുവാൻ കഴിയും. ബീറ്റ പതിപ്പുകളിൽ, ഒരാളുടെ ക്യുആർ കോഡ് പ്രദർശിപ്പിക്കുന്നതിനോ മറ്റുള്ളവരുടെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനോ ഉള്ള ഓപ്ഷൻ ക്രമീകരണ മെനു വഴി ആക്സസ് ചെയ്യാൻ കഴിയും.

വാട്ട്‌സ്ആപ്പ് ക്യൂആർ കോഡ് ഉപയോഗിച്ച് പുതിയ കോൺടാക്റ്റുകൾ ചേർക്കുന്നതെങ്ങനെ?

വാട്ട്‌സ്ആപ്പ് ക്യൂആർ കോഡ് ഉപയോഗിച്ച് പുതിയ കോൺടാക്റ്റുകൾ ചേർക്കുന്നതെങ്ങനെ?

സെറ്റിങ്‌സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈലിനടുത്തുള്ള ഒരു ക്യൂആർ കോഡ് ഐക്കൺ നിങ്ങൾക്ക് കാണാനാകും. ഐക്കണിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ കോഡ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. മറ്റുള്ളവരുടെ കോഡ് സ്കാൻ ചെയ്യുന്നതിന് നിങ്ങൾ ‘സ്കാൻ കോഡ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. വാട്ട്‌സ്ആപ്പിന്റെ സെറ്റിംഗ്സ് മെനുവിലാണ് അതിനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കുക. സ്വന്തം ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാനുള്ള ഓപ്ഷനും മറ്റുള്ളവരുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓപ്‌ഷനും വാട്ട്‌സ്ആപ്പിന്റെ സെറ്റിങ്സിൽ കാണാവുന്നതാണ്.

വാട്ട്സാപ്പിലെ 21 പൊടികൈകള്‍..!!

മെസഞ്ചര്‍ റൂംസ്

ഇതിനുപുറമെ സ്വകാര്യത ഉറപ്പുവരുത്താന്‍ ക്യൂആര്‍ കോഡ് പിന്‍വലിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും ഷെയർ ചെയ്ത ക്യുആര്‍ കോഡ് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്. പിന്‍വലിച്ച് കഴിഞ്ഞതിന് ശേഷം ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കോണ്‍ടാക്റ്റ് ലഭിക്കില്ല. ഫേസ്‌ബുക്കിന്റെ പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ 'മെസഞ്ചര്‍ റൂംസ്' വാട്ട്‌സ്ആപ്പിൻറെ മറ്റൊരു സവിശേഷതയാണ്.

വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്
 

വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഒരേ സമയം അമ്പത് പേർക്ക് വരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന സവിശേഷതയുമായാണ് മെസഞ്ചർ റൂംസ് ലഭ്യമാക്കുവാൻ പോകുന്നത്. വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് പ്ലേയ് ബീറ്റ 2.20.171 അപ്‌ഡേറ്റ് ഗൂഗിൾ പ്ലേയ് സ്റ്റോറിലേക്ക് ഉൾപ്പെടുത്തി. എന്നാൽ, നിങ്ങൾ ഈ അപ്‌ഡേറ്റ് കാണുന്നില്ലെങ്കിൽ ഗൂഗിൾ നിങ്ങൾക്കായി അപ്‌ഡേറ്റ് പുറത്തിറക്കുന്നതുവരെ നിങ്ങൾ ക്ഷമയോടെയിരിക്കണം. ടെസ്റ്റ് ഫ്ലൈറ്റിലെ ഐഒഎസ് ബീറ്റ അപ്‌ഡേറ്റുകളിൽ ക്യുആര്‍ കോഡുകൾക്കുള്ള പിന്തുണ അടുത്തിടെ ലഭ്യമാക്കി.

വാട്ട്‌സ്ആപ്പിൽ വീഡിയോ കോളുകള്‍

ഇനിമുതൽ വാട്ട്‌സ്ആപ്പിൽ വീഡിയോ കോളുകള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. ഒന്ന് സാധാരണ വാട്‌സാപ്പ് വീഡിയോ കോളും രണ്ടാമത്തേത് മെസഞ്ചര്‍ റൂം കോളും ആയിരിക്കും. ചാറ്റിനുള്ളിലെ ഷെയര്‍ മെനുവില്‍ 'റൂം' എന്നൊരു ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചറില്‍ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിന്‍ഡോ തുറക്കും. മെസഞ്ചറില്‍ ഒരു റൂം ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവര്‍ക്കും അയച്ചുകൊടുക്കുക. വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവ ഇല്ലാത്തവർക്കും ഈ ലിങ്ക് അയയ്ക്കാൻ കഴിയും.

Most Read Articles
Best Mobiles in India

English summary
WhatsApp will soon allow you to add new contacts by scanning a QR code. That means you no longer have to save your phone number to send messages on WhatsApp. Instead, you can add someone to your WhatsApp contact using the QR code. Features like Snapchat and Instagram are already available in the latest beta versions for Android and iOS platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X