ഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാ

|

ഉപയോക്താക്കളുടെ സൗകര്യാർഥം നിരവധി പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ വാട്സ്ആപ്പി (whatsapp)നെ കടത്തിവെട്ടാൻ പോകുന്ന മറ്റൊരു സാമൂഹികമാധ്യമ ആപ്ലിക്കേഷനും നിലവിലില്ല എന്ന് നമുക്കറിയാം. ചാറ്റിങ്ങിനായാലും വീഡിയോ കോളിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ആയാലും വാട്സ്ആപ്പ് കഴിഞ്ഞട്ടേയുള്ളൂ നമുക്ക് മറ്റെന്തും. വാട്സ്ആപ്പിന് ഉപയോക്താക്കളുടെ ഇടയിലുള്ള ഈ മേൽ​ക്കൈക്കു പിന്നിൽ വാട്സ്ആപ്പ് പുലർത്തുന്ന ആത്മാർഥ പരിശ്രമങ്ങൾ ഒരു മുഖ്യ ഘടകമാണ്.

അ‌മ്പൊഴിയാത്ത ആവനാഴി

നിലവിലെ സാഹചര്യങ്ങളെ അ‌ടിസ്ഥാനമാക്കി, ആവശ്യമായ പരിഷ്കാരങ്ങൾ വാട്സ്ആപ്പിൽ ഉൾപ്പെടുത്തുന്നതിൽ എപ്പോഴും കമ്പനി തയാറാകാറുണ്ട്. അ‌മ്പൊഴിയാത്ത ആവനാഴി പോലെ വാട്സ്ആപ്പിന്റെ ഗവേഷകവിഭാഗത്തിൽ എപ്പോഴും പുതിയ എന്തെങ്കിലും ഫീച്ചറുകൾ പരീക്ഷണത്തിന് തയാറെടുത്തുകൊണ്ടേയിരിക്കുന്നുണ്ടാകും. ഇതു സംബന്ധിച്ച വാർത്തകൾ നാം എപ്പോഴും കാണുന്നതുമാണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഒരു പുതിയ ഡ്രോയിങ് ടൂൾ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്സ്ആപ്പ്.

പുതിയ ഡ്രോയിങ് ടൂൾ

വാട്സ്ആപ്പിൽ നാം അ‌യയ്ക്കുന്ന ചിത്രങ്ങളിൽ എന്തെങ്കിലും മറയ്ക്കേണ്ടതുണ്ടെങ്കിൽ അ‌തിന് ഉപകാരപ്പെടും വിധമുള്ളതാണ് പുതിയ ഡ്രോയിങ് ടൂൾ. ഇത് ഉപയോഗിച്ച് ചിത്രങ്ങളുടെ നമുക്ക് വേണ്ട ഭാഗങ്ങൾ മായ്ക്കാൻ സാധിക്കും. എന്തെങ്കിലും ചിത്രങ്ങൾ പ്രചരിപ്പിക്കാനുള്ള വാട്സ്ആപ്പിന്റെ ശേഷിയെപ്പറ്റി നമുക്ക് അ‌റിയാം. നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ആളുകളിലേക്ക് ഒരു ചിത്രം എത്തിക്കാൻ വാട്സ്ആപ്പിന് കഴിയും.

ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

മറയ്ക്കേണ്ടതായ  ഘടകങ്ങൾ

നാം വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ചിലപ്പോൾ മറയ്ക്കേണ്ടതായ എന്തെങ്കിലും ഘടകങ്ങൾ ഉണ്ടായെന്നുവരാം. ഉദാഹരണത്തിന് ഒരു അ‌പകടത്തിന്റെ ചിത്രം ഒരാൾ പകർത്തി എന്നുകരുതുക. കണ്ടാൽ ഭയം ഉളവാക്കുന്ന പലതും അ‌തിൽ ഉണ്ടായെന്നുവരാം. എല്ലാവർക്കും ഇത്തരം ചിത്രങ്ങൾ കാണാൻ ശേഷി ഉണ്ടായെന്നുവരില്ല. അ‌തിനാൽ ആ ചിത്രത്തിലെ ഭീകരത കുറച്ച് കുറച്ചാൽ, ഒഴിവാക്കാതെ ആ ചിത്രം എല്ലാവർക്കുമായി ഷെയർചെയ്യാൻ സാധിക്കും. അ‌തിന് ഈ പുതിയ ഡ്രോയിങ് ടൂൾ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ഫീച്ചറിന്റെ ഏറ്റവും പ്രധാന സവിശേഷത

മാത്രമല്ല ഒരു ചിത്രത്തിൽ മറ്റാരും കാണരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ചില വിവരങ്ങൾ ഉണ്ടെങ്കിൽ അ‌ത് മറയ്ക്കാൻ കഴിയും എന്നതാണ് ഈ പുതിയ ഫീച്ചറിന്റെ ഏറ്റവും പ്രധാന സവിശേഷത. ഉദാഹരണത്തിന് നിങ്ങൾ ചില വണ്ടികളുടെ നമ്പർ മറച്ചിട്ടുള്ള ചിത്രങ്ങൾ കണ്ടിട്ടില്ലേ, മറ്റെന്തെങ്കിലും സോഫ്ട്വെയറിന്റെയോ ആപ്ലിക്കേഷനുകളുടെയോ സഹായത്തോടെയോ എന്തെങ്കിലും സ്റ്റിക്കറുകൾ ഉപയോഗിച്ച് മറച്ചോ ആണ് അ‌ത്തരം ചിത്രങ്ങൾ നാം വാട്സ്ആപ്പിലൂടെ അ‌യച്ചിരുന്നത്.

സ്വകാര്യത വിലപ്പെട്ടതാണ്, ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കൂ; അ‌തിനുള്ള വഴിയിതാസ്വകാര്യത വിലപ്പെട്ടതാണ്, ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കൂ; അ‌തിനുള്ള വഴിയിതാ

കുറച്ചുകൂടി എളുപ്പത്തിൽ

എന്നാൽ ഇനി അ‌ത്തരം ആവശ്യങ്ങൾക്ക് പുറത്തുനിന്നുള്ള ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പിൽതന്നെ ചിത്രത്തിലെ ഭാഗങ്ങൾ മറയ്ക്കാൻ കഴിയും. കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ ഉൾപ്പെടുന്നതിനാൽ സ്റ്റാറ്റസ് ആക്കാൻ മടിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടെന്നു കരുതുക. പുത്തൻ ഫീച്ചർ ഉപയോഗിച്ച് അ‌യാളെ മറച്ചശേഷം നിങ്ങൾക്ക് ആ ഫോട്ടോ അ‌യയ്ക്കുകയോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയോ ചെയ്യാം.

അ‌ണിയറയിൽ തയാറാകുന്ന വാട്സ്ആപ്പ് ഫീച്ചറുകൾ

അ‌ണിയറയിൽ തയാറാകുന്ന വാട്സ്ആപ്പ് ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താറുള്ള വാബീറ്റ ഇൻഫോ ആണ് പുതിയ ഡ്രോയിങ് ഫീച്ചറിന്റെ വിവരവും പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളിൽനിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ വാട്സ്ആപ്പിന്റെ ഡെസ്ക്ടോപ്പ് ബീറ്റയിൽ പരീക്ഷണത്തിന് തയാറെടുക്കുന്നതായി വാട്സ്ആപ്പ് ​ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു.

സ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളംസ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളം

രണ്ട് ബ്ലർ ടൂളുകളാണ്

പുറത്തുവന്ന ചിത്രങ്ങളും വിവരങ്ങളും പ്രകാരം രണ്ട് ബ്ലർ ടൂളുകളാണ് വാട്സ്ആപ്പ് തയാറാക്കിയ ഈ ഫീച്ചറിലുള്ളത്. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് ചിത്രങ്ങൾ എഡിറ്റ് ചെയ്യാം. കൂടാതെ എത്രത്തോളം മായ്ക്കണം എന്ന് ക്രമീകരിക്കാനുള്ള സംവിധാനവും ഈ ഫീച്ചറിൽ ഉണ്ട്. ഇപ്പോൾ മിക്ക ഡെസ്ക്ടോപ്പിലും ഈ ഫീച്ചർ ലഭ്യമാകുന്നുണ്ട്. നിങ്ങളുടെ ഡെസ്ക്ടോപ്പിൽ ഈ ഫീച്ചർ ലഭ്യമാകുമോ എന്നറിയാനായി ഒരു ചിത്രം ​അ‌യയ്ക്കാൻ നോക്കിയാൽ മതിയാകും.

ചിത്രം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ

അ‌തിനായി ഒരു ചിത്രം അ‌പ്ലോഡ് ചെയ്യുക. സെൻഡ് ഓപ്ഷൻ നൽകും മുമ്പ് ചിത്രം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ തെളിയും. അ‌വിടെ അ‌ഞ്ചാമത്തെ ഓപ്ഷനായി ബ്ലർ ടൂൾ ഉണ്ടാകും. അ‌തിൽ ക്ലിക്ക് ചെയ്യുമ്പോൾ നാം സെലക്ട് ചെയ്ത ചിത്രത്തിൽ ഒരു മങ്ങിയ സ്ക്രീൻ പ്രത്യക്ഷപ്പെടും. നമ്മുടെ ആവശ്യമനുസരിച്ച് ആ ബ്ലർ സ്ക്രീനിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.

തത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാതത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാ

നിങ്ങൾക്ക് ഈ ഫീച്ചർ ലഭിച്ചിരിക്കുന്നു

കൂടാതെ ആ ബ്ലർ സ്ക്രീനിൽ ക്ലിക്ക് ചെയ്യുമ്പോൾ എത്രത്തോളം മായ്ക്കണം എന്ന് അ‌ഡ്ജസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ചിത്രത്തിന് താഴെ​യായി തെളിയും ഇതനുസരിച്ച് ചിത്രം എഡിറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഡസ്ക്ടോപ് വാട്സ്ആപ്പിൽ ഈ ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ഫീച്ചർ ലഭിച്ചിരിക്കുന്നു എന്നാണ് അ‌ർഥം. പല ഡെസ്ക്ടോപ്പുകളിലും ഇതിനകം ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. നിങ്ങൾക്കും ലഭ്യമായിത്തുടങ്ങിയിരിക്കാം. ഒന്ന് പരീക്ഷിച്ച് നോക്കൂ.

Best Mobiles in India

English summary
There are two blur tools in the new feature prepared by WhatsApp. Users can edit images with this. And this feature also has a mechanism to adjust how much to delete. This feature is now available on most desktops. Just upload an image to see if this feature is available on your desktop.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X