Home
How to

വാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാട്ട്സ്ആപ്പ് എല്ലാവർക്കും സുപരിചിതമായ ഒരു മെസ്സേജിങ് പ്ലാറ്റ്ഫോമാണ്, പ്രധാനമായും കൗമാരപ്രായക്കാരെ കേന്ദ്രീകരിക്കുന്ന ഒരു ട്രെൻഡിംഗ് ആപ്പ് കൂടിയാണ് ഇത്. ഇന്ന് ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്, നിരവധി ഫീച്ചറുകളും മറ്റുള്ള മെസ്സേജിങ് പ്ലാറ്റ്ഫോമുകളേക്കാൾ പ്രത്യകതകളും നിറഞ്ഞ വാട്ട്സ്ആപ്പ് ഇപ്പോൾ മറ്റൊരു ഫീച്ചറും കൂടി അവതരിപ്പിക്കാനുള്ള തിരക്കിലാണ്. എന്നാൽ, ഈ ഫീച്ചർ മറ്റൊരു മെസ്സേജിങ് പ്ലാറ്റഫോമിനും ലഭിക്കാത്ത ഒന്നാണ്. വാട്ട്സ്ആപ്പ് ഇപ്പോൾ 'സെക്സ്റ്റിങ് ആപ്പ്' എന്നുകൂടി അറിയപ്പെടൂവെന്നാണ് പൊതുവെയുള്ള സംസാരം. പേര് കേട്ടാൽ തന്നെ ഒരുവിധം കാര്യം നമുക്ക് മനസിലാകും, എന്നാൽ ഇത് അത്രേ ഭയക്കേണ്ട കാര്യവുമില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടുതൽ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായാണ് ഇപ്പോൾ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുവാൻ വാട്ട്സ്ആപ്പ് തയ്യാറെടുക്കുന്നത്. അതിന് മുൻപ് നമുക്ക് ഇവിടെ പറഞ്ഞിരിക്കുന്ന 'സെക്സ്റ്റിങ്' എന്താണെന്ന് നോക്കാം.

എന്താണ് വാട്ട്സ്ആപ്പിൽ 'സെക്സ്റ്റിങ്' എന്ന പദം അർത്ഥമാക്കുന്നത്?

എന്താണ് വാട്ട്സ്ആപ്പിൽ 'സെക്സ്റ്റിങ്' എന്ന പദം അർത്ഥമാക്കുന്നത്?

'സെക്സ്റ്റിങ്' എന്നാൽ ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ മൊബൈൽ ഫോൺ വഴി അയയ്ക്കുന്ന പ്രക്രിയയാണ്. പരസ്പരം സ്വകര്യമായി അയക്കുന്ന ഇത്തരം സന്ദേശങ്ങളും ചിത്രങ്ങളും വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയൊന്നുമല്ല. വാർത്തകളിൽ നമ്മൾ പലപ്പോഴായി കേൾക്കുന്നതാണ് നഗ്നമായ ചിത്രങ്ങൾ മറ്റൊരാൾക്ക് നൽകുന്നതും അല്ലെങ്കിൽ അവരറിയാതെ കൈയിൽ നിന്നും പോകുന്നതും അതുമൂലം ജീവഹാനി വരെ സംഭവിക്കുന്നതുമായ കാര്യങ്ങൾ. വാട്ട്‌സ്ആപ്പിൻറെ ഒരു ഫീച്ചർ സെക്‌സ്റ്റിംഗിനായി ഉപയോഗിക്കാൻ പോകുന്നുവെന്ന് കരുതുന്നത് എന്തുകൊണ്ടും സുരക്ഷിതമാണ്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മിക്കവാറും എല്ലാവരുടെയും ഫോണുകളിൽ സ്‌നാപ്ചാറ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ഉൾപ്പെടുന്നുണ്ട്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ഈ മാസം അവസാനത്തോടെ എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും.

വാട്ട്‌സ്ആപ്പിലെ സെക്സ്റ്റിങ് ഇപ്പോൾ സുരക്ഷിതമാണ്

വാട്ട്‌സ്ആപ്പിലെ സെക്സ്റ്റിങ് ഇപ്പോൾ സുരക്ഷിതമാണ്

ഗുരുതരമായ സൈബർ പ്രശ്നങ്ങളിലൊന്ന് വാട്ട്‌സ്ആപ്പ് സെക്‌സ്റ്റിംഗ് ആണ്. ഈ ആപ്ലിക്കേഷൻ ഇപ്പോൾ ഫെയ്സ്ബുക്കിൻറെ നിയന്ത്രണത്തിലാണ്. 'വാട്ട്‌സ്ആപ്പ് വ്യൂ വൺസ്' ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ അത് ക്രമേണ ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. ചിത്രം അല്ലെങ്കിൽ വീഡിയോ ലഭിച്ചയാൾ അത് കണ്ടുകഴിഞ്ഞാൽ ആപ്പിൽ നിന്ന് അപ്രത്യക്ഷമാകുന്നത് കാണുവാൻ കഴിയും. മാത്രവുമല്ല, ഈ ഫോട്ടോകളും വീഡിയോകളും ഫോൺ ഗാലറി ആപ്പിൽ കാണുകയുമില്ല. ഒരിക്കൽ നിങ്ങൾ കണ്ട ഒരു ഫോട്ടോയോ വീഡിയോയോ അപ്രത്യക്ഷമായാൽ ചാറ്റിൽ ആ ഫോട്ടോയുടെ സ്ഥാനത്ത് ഉപയോക്താക്കൾ "Opened" എന്ന് കാണും. ഏതെങ്കിലും ചാറ്റിലെ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ഡിലീറ്റ് ചെയ്യുമ്പോൾ അത് നിലവിൽ "ഡിലീറ്റ്" എന്നതുപോലെതന്നെ കാണപ്പെടും.

വാട്ട്‌സ്ആപ്പിൻറെ ആകർഷകമായ സവിശേഷതകൾ

വാട്ട്‌സ്ആപ്പിൻറെ ആകർഷകമായ സവിശേഷതകൾ

  • നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകൾക്കും പ്രിവ്യൂ ഓപ്ഷനോടൊപ്പം 30 ഓഡിയോ ഫയലുകളും അയയ്ക്കാൻ ഓഡിയോ പിക്കർ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു
  • ഒരേ സമയം നാല് ഉപയോക്താക്കളെ നിങ്ങളുടെ ഗ്രൂപ്പിൽ വീഡിയോ, ഓഡിയോ കോൾ ചെയ്യാൻ ഈ ആപ്പ് അനുവദിക്കുന്നു.
  • ഓട്ടോമാറ്റിക് ഫിംഗർ ലോക്ക് സിസ്റ്റം. ഈ പ്രവർത്തനം 1 മിനിറ്റ്, 30 മിനിറ്റ് മുതലായ ഒരു കാലയളവിനുള്ളിൽ നിങ്ങളുടെ ആപ്പ് ലോക്ക് ചെയ്യുന്നു.
  • ഒരു ഗ്രൂപ്പിൽ ചാറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് മറ്റൊരാൾക്ക് സ്വകാര്യമായി മറുപടി നൽകാൻ കഴിയും.
  • ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എളുപ്പത്തിൽ ഷെയർ ചെയ്യാനാകും.
  • വാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ടെക്നിക് വാട്ട്‌സ്ആപ്പിലെ പ്രൈവസി മോഡ് ഇപ്പോൾ കൂടുതൽ ശക്തമാണ്. നിലവിലെ സാഹചര്യത്തിൽ വാട്ട്‌സ്ആപ്പ് ഒരു അനിവാര്യമായ ആശയവിനിമയ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു. ആളുകൾ വിവിധ ആവശ്യങ്ങൾക്കായി അവരുടെ ഐഡി ഇതുവഴി ഷെയർ ചെയ്യുന്നുണ്ട്, ഇത് മറ്റുള്ളവർക്ക് നീരീക്ഷിക്കാനുള്ള അവസരങ്ങളൊരുക്കുന്നു. പ്രൈവസി മോഡിൽ നിങ്ങളുടെ കോൺടാക്റ്റിലുള്ള ആർക്കും നിങ്ങൾക്ക് അനായാസം ചിത്രങ്ങളും വീഡിയോകളും മറ്റും അയയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഈ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രശ്‌നക്കാർ ലൈംഗികപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ചുരുക്കി പറഞ്ഞാൽ, നിങ്ങൾ ഇവിടെ വലിയൊരു കെണിയിൽ അകപ്പെടുകയാണ് എന്നർത്ഥം.

    വാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    ചിലപ്പോൾ അറിയപ്പെടുന്ന ഒരു വ്യക്തി പോലും കൗമാരക്കാരുമായും കുട്ടികളുമായും വിശ്വസനീയമായ സൗഹൃദം സ്ഥാപിച്ച ശേഷം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് ലൈംഗിക ചൂഷണത്തിന് അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യും. കൗമാരക്കാരും കുട്ടികളും മാതാപിതാക്കളോട് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിൽ അത് ഭാവിയിൽ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

    മാതാപിതാക്കൾക്ക് വാട്ട്‌സ്ആപ്പ് സെക്‌സ്റ്റിംഗ് സന്ദേശങ്ങൾ എങ്ങനെ നിരീക്ഷിക്കാനാകും?

    മാതാപിതാക്കൾക്ക് വാട്ട്‌സ്ആപ്പ് സെക്‌സ്റ്റിംഗ് സന്ദേശങ്ങൾ എങ്ങനെ നിരീക്ഷിക്കാനാകും?

    വാട്ട്‌സ്ആപ്പ് സെക്‌സ്റ്റിംഗ് നീരിക്ഷിക്കുവാൻ മാതാപിതാക്കൾക്ക് കൗമാരക്കാരുടെയും കുട്ടികളുടെയും സ്മാർട്ഫോണുകൾ വിദൂരമായി നിരീക്ഷിക്കാൻ ഒരു ഫീച്ചർ ആവശ്യമാണ്. 'ഫാമി സേഫ് പാരന്റ് കൺട്രോൾ ആപ്പ്' എന്ന ആപ്ലിക്കേഷൻറെ സഹായത്തോടെ നിങ്ങൾക്ക് ഇത് സാധ്യമാകും. ശരിയായ നിമിഷത്തിൽ മാതാപിതാക്കളുടെ ഇടപെടൽ കൗമാരക്കാരെ അനാവശ്യമായ സൈബർ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നത് തടയുന്നു. 'ഫാമി സേഫ് പാരന്റ് കൺട്രോൾ ആപ്പ്' ഈ പറയുന്ന രീതിയിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തുന്നു.

    മാതാപിതാക്കൾക്ക് വാട്ട്‌സ്ആപ്പ് സെക്‌സ്റ്റിംഗ് സന്ദേശങ്ങൾ എങ്ങനെ നിരീക്ഷിക്കാനാകും?
    • ട്രാക്ക്, കൺട്രോൾ, ഡിറ്റക്റ്റ് തുടങ്ങിയ മൂന്ന് കാര്യങ്ങളാണ് കുട്ടികളുടെ ഗാഡ്‌ജെറ്റുകളിൽ നിന്നും വിദൂരമായി മാതാപിതാക്കൾക്ക് ഈ ആപ്പ് വഴി അറിയുവാൻ കഴിയുന്നത്.
    • സ്ക്രീൻ ടൈം ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ ഗാഡ്‌ജെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ കഴിയും.
    • ഫാമി സേഫിലെ കണ്ടെത്തൽ സവിശേഷതകളുടെ സഹായത്തോടെ സൈബർ ഭീഷണി, ലൈംഗിക ചൂഷണം മുതലായ അപകടസാധ്യതകൾ ഇല്ലാതാക്കിക്കൊണ്ട് നിങ്ങളുടെ കുട്ടികൾക്ക് അപകടരഹിതമായ സൈബർ ഉപയോഗം ഉറപ്പാക്കാനാകും.
    • നിങ്ങളുടെ കൗമാരപ്രായക്കാർ എവിടെയാണെന്ന് നിരീക്ഷിക്കാൻ ഫാമീസേഫിൻറെ റിയൽ- ടൈം ലൊക്കേഷൻ നിങ്ങളെ സഹായിക്കുന്നു.
    • വെബ് ഫിൽട്ടർ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളുടെ വെബ് ബ്രൗസറിൽ എത്തുന്ന അപകടകരമായ വെബ്സൈറ്റുകൾ നീക്കം ചെയ്യുവാൻ കഴിയും.
    • ഈ ആപ്പ് നിങ്ങളുടെ കുട്ടിയുടെ മുഴുവൻ ഗാഡ്‌ജെറ്റ് പ്രവർത്തനങ്ങളും രേഖപ്പെടുത്തുകയും എല്ലാ ദിവസവും ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു.

Best Mobiles in India

English summary
There's a new sexting app in town, and it's none other than good old WhatsApp. Users of WhatsApp will now be able to exchange private photographs and videos that will vanish after being seen. Sexting via WhatsApp, however, should be avoided.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X