വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ടിപ്പ്സ്

|

ഇപ്പോൾ മെസേജിംഗ് സേവനങ്ങളുടെ കൂമ്പാരമാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം, പക്ഷേ വാട്ട്‌സ്ആപ്പിന് ധാരാളം സവിശേഷതകളുണ്ട്. മാത്രമല്ല ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു - ലോകമെമ്പാടുമുള്ള രണ്ട് ബില്യൺ ഉപയോക്താക്കളുണ്ടെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ പറയുന്നു. ഇത് ശരിക്കും അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് തന്നെയാണ്. ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഇന്ന് പേഴ്സണൽ മെസ്സേജുകൾ അയയ്ക്കാൻ മാത്രമല്ല ഔദ്യോഗിക കാര്യങ്ങൾക്കായി സന്ദേശങ്ങൾ കൈമാറാനും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉപയോക്താക്കൾക്കായി സ്ഥിരം പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്ന വാട്ട്സ്ആപ്പിൻറെ നിങ്ങൾ അറിയാത്ത ട്രിക്കുകളും ചില സവിശേഷതകളുമാണ് ഇനി പറയുന്നത്.

1. ഡാർക്ക് മോഡ് നിറം
 

1. ഡാർക്ക് മോഡ് നിറം

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഡാർക്ക് മോഡ് വാട്സ്ആപ്പിൽ അവതരിപ്പിച്ചത്. കൂടുതൽ മികച്ച ദൃശ്യാനുഭവവും, ബാറ്ററിയും ലഭിക്കുന്ന ഡാർക്ക് മോഡ് പെട്ടന്ന് ശ്രദ്ധനേടി. ഇപ്പോൾ ഡാർക്ക് മോഡിൽ വാട്ട്സ്ആപ്പ് പുതിയ ചാറ്റ് ബബിൾ നിറം പരീക്ഷിക്കാൻ തുടങ്ങുകയാണ്. ഡാർക്ക് മോഡിലെ പച്ച നിറത്തിലുള്ള ഭാഗങ്ങളുടെ തീവ്രത കുറച്ച നിറമാണിത്.

ഡാർക്ക് മോഡ് എങ്ങനെ ഉപയോഗിക്കാം ?

വാട്ട്‌സ്ആപ്പ് തുറക്കുക, തുടർന്ന് കൂടുതൽ ഓപ്ഷനുകൾ> സെറ്റിങ്‌സ്> ചാറ്റുകൾ> തീം ടാപ്പുചെയ്യുക.

ഇനിപ്പറയുന്ന ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക:

ഡാർക്ക്: ഡാർക്ക് മോഡ് ഓണാക്കുക.

ലൈറ്റ്: ഡാർക്ക് മോഡ് ഓഫ് ചെയ്യുക.

സിസ്റ്റം ഡിഫോൾട്ട്: നിങ്ങളുടെ ഉപകരണ ക്രമീകരണങ്ങളുമായി പൊരുത്തപ്പെടുന്നതിന് വാട്ട്‌സ്ആപ്പ് ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കുക.

ഡിവൈസ് സെറ്റിംഗ്സ്> ഡിസ്പ്ലേ> ഡാർക്ക് തീം ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക.

2. സ്റ്റാർ ചെയ്ത മെസ്സേജുകൾ ഒഴികെ ബാക്കി എല്ലാം ഡിലീറ്റ് ചെയ്യാവുന്നതാണ്

2. സ്റ്റാർ ചെയ്ത മെസ്സേജുകൾ ഒഴികെ ബാക്കി എല്ലാം ഡിലീറ്റ് ചെയ്യാവുന്നതാണ്

ഈ സംവിധാനം വഴി മെസ്സേജുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുമ്പോൾ സ്റ്റാർ മാർക്ക് ചെയ്ത മെസ്സേജുകൾ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കാൻ കഴിയും. വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്ന സമയത്തെ സ്റ്റാർ ചെയ്തഴികെയാണോ അതോ എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്യാനോ എന്നുള്ള പുതിയ ഓപ്ഷൻ ദൃശ്യമാകും. നിർദ്ദിഷ്ട സന്ദേശങ്ങൾ ബുക്ക്മാർക്ക് ചെയ്യാൻ നക്ഷത്രമിട്ട സന്ദേശ സവിശേഷത നിങ്ങളെ അനുവദിക്കുന്നതിനാൽ നിങ്ങൾക്ക് അവ പിന്നീട് റഫർ ചെയ്യാൻ കഴിയുന്നതാണ്.

നിങ്ങൾ സ്റ്റാർ ചെയ്ത സന്ദേശങ്ങളുടെ പട്ടിക കാണുക.

വാട്ട്‌സ്ആപ്പ് തുറക്കുക.

മോർ ഓപ്ഷനുകൾ ക്ലിക്ക് ചെയ്യുക.

സ്റ്റാർഡ് മെസ്സേജസ് ക്ലിക്ക് ചെയ്യുക.

3. ഇനി തിയതി അനുസരിച്ച് സെർച്ച് ചെയ്യാം

3. ഇനി തിയതി അനുസരിച്ച് സെർച്ച് ചെയ്യാം

'സെർച്ച് ബൈ ഡേറ്റ്' എന്ന പുതിയ സവിശേഷത മുൻപ് അയച്ച മെസ്സേജുകൾ പെട്ടന്ന് കണ്ടുപിടിക്കാൻ സഹായിക്കും. തിയതി അനുസരിച്ച് ചിത്രങ്ങൾ ഇന്റർനെറ്റിൽ തപ്പിയെടുക്കാം എന്നുള്ള അതെ സംവിധാനമാണ് വാട്ട്സ്ആപ്പിലും കൊണ്ടുവരുവാൻ തയ്യാറെടുക്കുന്നത്. ഐ‌ഒ‌എസ് ഉപയോക്താക്കൾക്കായി കീബോർഡിന് മുകളിലുള്ള ഒരു കലണ്ടർ ഐക്കൺ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെ നിന്ന്, ഒരു നിർദ്ദിഷ്ട തീയതി സജ്ജീകരിക്കാനും ഒരു ഉപയോക്താവിന് ആ നിർദ്ദിഷ്ട തീയതിക്കായി സന്ദേശങ്ങൾ തിരയാനും കഴിയും. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് ചാറ്റിനായുള്ള തിരയൽ ഓപ്ഷനിൽ സവിശേഷത ലഭ്യമാകാൻ സാധ്യതയുണ്ട്.

4. സ്റ്റോറേജ് കപ്പാസിറ്റി മെച്ചപ്പെടുത്തും
 

4. സ്റ്റോറേജ് കപ്പാസിറ്റി മെച്ചപ്പെടുത്തും

വലുപ്പമുള്ള ഫയലുകൾ കാണാൻ ഉപയോക്താക്കളെ എളുപ്പത്തിൽ സഹായിക്കാനാകുന്ന ഒരു പുതിയ ഡിസൈനും കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഇതിനുപുറമെ, ഫോർ‌വേർ‌ഡ് ചെയ്‌ത ഫയലുകളുടെ ഒരു ഓപ്ഷനും വാട്ട്‌സ്ആപ്പിൽ‌ ഫോർ‌വേർ‌ഡുചെയ്‌ത എല്ലാ സന്ദേശങ്ങളും ഫിൽ‌റ്റർ‌ ചെയ്യുന്നതിന് ഉപയോക്താക്കളെ സഹായിക്കുകയെന്നതാണ്. ഓരോ വ്യക്തിക്കും അയച്ചിട്ടുള്ള ഫോട്ടോകൾ, മെസ്സേജുകൾ, വീഡിയോകൾ, ഡോക്യൂമെന്റുകൾ എന്നിവ പ്രത്യേകമായാണ് ഇപ്പോൾ വാട്ട്‌സ്ആപ്പിൽ പ്രദർശിപ്പിക്കുന്നത്. ഏതു ചാറ്റിൽ ഏത് ഫോട്ടോ, സന്ദേശങ്ങൾ, വീഡിയോകൾ, ഫയലുകൾ എന്നുള്ള വിവരങ്ങൾ ഇനി കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സാധിക്കും.

​5. ലൈവ് ലൊക്കേഷന്‍ 8 മണിക്കൂര്‍ വരെ

​5. ലൈവ് ലൊക്കേഷന്‍ 8 മണിക്കൂര്‍ വരെ

എട്ടു മണിക്കൂര്‍ വരെ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പ് നൽകുന്നുണ്ട്. ഒഫീഷ്യൽ കാര്യങ്ങൾക്കും ഇപ്പോൾ ലൈവ് ലൊക്കേഷൻ സേവനം ഉപയോഗിക്കാം. മീറ്റിംഗുകൾ സംഘടിപ്പിക്കാനും ക്ലയന്റ് ലൊക്കേഷൻ എവിടെയാണുള്ളത് എന്നറിയാനുമെല്ലാം ഈ സവിശേഷത ഉപകാരപ്പെടും. രണ്ട് ഓപ്‌ഷനുകളാണ് ലൊക്കേഷൻ ഷെയർ ചെയ്യാൻ വാട്ട്‌സ്ആപ്പ് അനുവദിക്കുന്നത്. ഇപ്പോൾ എവ്ടെയാണുള്ളത് എന്ന് അറിയാനുള്ള "കറന്റ് ലൊക്കേഷൻ", നിങ്ങൾ നീങ്ങുന്നതിനനുസരിച്ച് അപ്‌ഡേറ്റ് ആവുന്ന "ലൈവ് ലൊക്കേഷൻ" എന്നിവയാണിവ. ലൈവ് ലെക്കേഷന്‍ ഷെയര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വീണ്ടും മൂന്ന് ഓപ്‌ഷനുകളുണ്ട് - 15 മിനിറ്റ്, 1 മണിക്കൂര്‍, 8 മണിക്കൂര്‍ എന്നിങ്ങനെ എത്ര സമയത്തേക്കാണ് ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യേണ്ടത് എന്ന് തീരുമാനിച്ച് ഇവയിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

​6. മൊബൈൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാം

​6. മൊബൈൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാം

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഡാറ്റ നിയന്ത്രിക്കുന്നതിന് ഒരു ബിൽറ്റ്-ഇൻ ഓപ്‌ഷൻ തന്നെ ഇതിൽ വരുന്നുണ്ട്. ആപ്പിൽ നിന്നും വാട്ട്‌സ്ആപ്പ് സെറ്റിംഗ്സ് ഡാറ്റ ആൻഡ് സ്റ്റോറേജ് യൂസേജ് ക്ലിക്ക് ചെയ്യാം. അപ്പോൾ മൂന്നു ഓപ്‌ഷനുകൾ നിങ്ങൾക്ക് ദൃശ്യമാകും. മൊബൈൽ ഡാറ്റ ഉപയോഗിക്കുമ്പോൾ, വൈ-ഫൈ കണക്ട് ചെയ്തിരിക്കുമ്പോൾ, റോമിങ്ങിലായിരിക്കുമ്പോൾ എന്നിങ്ങനെയുള്ള മൂന്ന് തരത്തിലുള്ള കണക്ടിവിറ്റിയിലായിരിക്കുമ്പോൾ ഏതൊക്കെ തരം മീഡിയകൾ ഓട്ടോ ഡൗൺലോഡ് ആവണം എന്ന് തീരുമാനിക്കാം. ഫോട്ടോ, ഓഡിയോ, വീഡിയോ, ഡോക്യൂമെന്റസ് എന്നിങ്ങനെയാണ് മീഡിയയെ തരം തിരിച്ചിരിക്കുന്നത്.

​7. ചാറ്റുകളിലെ മീഡിയ ഗാലറിയില്‍ നിന്നും മറയ്ക്കാം

​7. ചാറ്റുകളിലെ മീഡിയ ഗാലറിയില്‍ നിന്നും മറയ്ക്കാം

ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ കാണാതെ മറയ്ക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് വാട്ട്‌സ്ആപ്പിലുള്ളത്. ഇതിനായി നിങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്ട് നെയിമിലോ ടാപ്പ് ചെയ്ത ശേഷം ‘മീഡിയ വിസിബിലിറ്റി' സെലക്ട് ചെയ്യുക. അതില്‍ "നോ" കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ ദൃശ്യമാകില്ല.

8. ലാസ്റ്റ് സീൻ ഫോർ ഫ്യൂ ഫ്രണ്ട്സ്

8. ലാസ്റ്റ് സീൻ ഫോർ ഫ്യൂ ഫ്രണ്ട്സ്

ലാസ്റ്റ് സീൻ എന്ന ഓപ്ഷൻ വളരെക്കാലമായി വാട്ട്‌സ്ആപ്പിൽ ഉണ്ട്. ലാസ്റ്റ് സീൻ ആളുകൾക്ക് കാണാതിരിക്കാതെ ആക്കാനുള്ള ഓപ്ഷൻ വാട്ട്‌സ്ആപ്പ് ഇപ്പോഴും നൽകുന്നുണ്ട്. എന്നാൽ തിരഞ്ഞെടുത്ത കോൺ‌ടാക്റ്റുകൾക്ക് മാത്രമായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ലാസ്റ്റ് സീൻ ഒഴിവാക്കാനുള്ള സംവിധാനമാണ് പുതുതായി കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ പ്രൈവസി കൂടുതൽ ശക്തമാകും.

9. സെക്യൂരിറ്റി ഫേസ് അൺലോക്ക്

9. സെക്യൂരിറ്റി ഫേസ് അൺലോക്ക്

ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്ലിക്കേഷൻ 2020 ൽ മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ് അൺലോക്ക് സവിശേഷതയാണ് അത്. ഇതിലൂടെ നിങ്ങളുടെ ഫോണുകളിൽ വാട്ട്‌സ്ആപ്പ് നിങ്ങളുടെ ഫെയ്സ് അൺലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കാം.

10. വാട്ട്‌സ്ആപ്പ് പേയ്

10. വാട്ട്‌സ്ആപ്പ് പേയ്

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) നിന്ന് പേയ്മെന്റ് സർവ്വീസ് തുടങ്ങാൻ വാട്ട്‌സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്കിന് അനുമതി ലഭിച്ചു. സർക്കാരിന്റെ യുപിഐ സ്കീം ഉപയോഗിച്ച് തന്നെയായിരിക്കും വാട്ട്‌സ്ആപ്പ് പേയ് പ്രവർത്തിക്കുന്നത്. വാട്ട്‌സ്ആപ്പ് മെസേജിങ് ആപ്പിനൊപ്പം തന്നെ പേയ്മെന്റ്സ് സേവനവും നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇപ്പോൾ വാട്ട്‌സ്ആപ്പ് പേയ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നത്.

Most Read Articles
Best Mobiles in India

English summary
The Facebook-owned app says it has two billion users worldwide. This is indeed a shocking report. Facebook's instant messaging app, WhatsApp, is widely used today to not only send personal messages but also to send messages for official purposes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X