ഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ

|

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. യൂസർ ഫ്രണ്ട്ലിയായ ഇന്റർഫേസും ഫീച്ചറുകളും എല്ലാം വാട്സാപ്പിന്റെ ജനപ്രീതി വർധിക്കാൻ കാരണം ആയിട്ടുണ്ട്. വാട്സ്ആപ്പ് എത്ര മാത്രം ഉപയോഗിക്കുന്നവരാണെങ്കിലും ശരി, പലപ്പോഴും അതിലെ വളരെ സിംപിളായിട്ടുള്ള ഫീച്ചറുകൾ പലതും നാം അറിഞ്ഞിട്ട് കൂടിയുണ്ടാവില്ലെന്നതാണ് യാഥാർഥ്യം. എല്ലാ വാട്സ്ആപ്പ് യൂസേഴ്സും അറിഞ്ഞിരിക്കേണ്ട രണ്ട് ഫീച്ചറുകളാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. WhatsApp ആപ്ലിക്കേഷൻ തുറക്കാതെ തന്നെ ചാറ്റ് ചെയ്യാനും ഡാറ്റയടിഞ്ഞ് കൂടി ഫോൺ ഹാങ്ങാവുന്നത് തടയാനുമുള്ള സൌകര്യങ്ങളാണിവ.

ചാറ്റ് ഈസിയാക്കാൻ ഹോം സ്ക്രീനിലെ ഷോർട്ട്കട്ട്സ്

ചാറ്റ് ഈസിയാക്കാൻ ഹോം സ്ക്രീനിലെ ഷോർട്ട്കട്ട്സ്

ഫോണിലെ ആപ്പുകൾ അടുക്കും ചിട്ടയോടെ സൂക്ഷിക്കാത്തവർക്കും ഡിവൈസ് അത്ര പരിചയമായിട്ടില്ലാത്തവർക്കും ഓരോ തവണ വാട്സ്ആപ്പ് എടുക്കുന്നതും ലേശം ബുദ്ധിമുട്ടായിരിക്കും. ഹോം സ്ക്രീനിൽ നിന്ന് ആപ്പ് ഡ്രോവർ തുറന്ന്, വാട്സ്ആപ്പ് കണ്ട് പിടിച്ച് ചാറ്റ് തുറന്ന് വരുമ്പോഴേക്കും മടുപ്പ് തോന്നുക എന്നത് സ്വാഭാവികമാണ്. മടുപ്പ് തോന്നിയതിനാൽ പിന്നെ ചാറ്റ് ചെയ്യാത്തവരെയും കണ്ടിട്ടുണ്ട്.

ഷോർട്ട്കട്ട്സ്

ഈ പോരായ്മകൾക്ക് പരിഹാരമാകാൻ കഴിയുന്ന ഫീച്ചറുകളിൽ ഒന്നാണ് ചാറ്റ് / ഗ്രൂപ്പ് ഷോർട്ട്കട്ട്. ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചാറ്റുകളിലേക്ക് അല്ലെങ്കിൽ ഗ്രൂപ്പുകളിലേക്കുള്ള ഷോർട്ട്കട്ട്സ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ഹോം സ്ക്രീനിലേക്കാണ് ഈ ഷോർട്ട്കട്ട്സ് ആഡ് ആവുന്നത്.

ഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാ

ഹോം സ്ക്രീനിൽ വാട്സ്ആപ്പ് ഷോർട്ട്കട്ട്
 

നമ്മൾ ഇടയ്ക്കിടെ സംസാരിക്കുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിങ്ങനെ ആവശ്യാനുസരണം ഷോർട്ട്കട്ടുകൾ ഉണ്ടാക്കാം. എപ്പോഴത്തെയും പോലെ ആപ്പ് തിരഞ്ഞ് പിടിച്ച് പിന്നെ ചാറ്റ് കണ്ട് പിടിച്ച് മെനക്കെടേണ്ടതില്ലെന്നതാണ് ഷോർട്ട്കട്ട് ഫീച്ചറിന്റെ ഗുണം. നിങ്ങൾക്ക് ആപ്പ് തുറക്കാതെ നേരിട്ട് ഹോം സ്ക്രീനിൽ നിന്ന് തന്നെ ആവശ്യമുള്ള ചാറ്റ് ആക്സസ് ചെയ്യാം. ഇനി അതിന് മടിയാണെന്ന് പറയരുത്. ഹോം സ്ക്രീനിൽ വാട്സ്ആപ്പ് ഷോർട്ട്കട്ട് സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ചാറ്റ് ഷോർട്ട്കട്ട് ആഡ് ചെയ്യാൻ

ചാറ്റ് ഷോർട്ട്കട്ട് ആഡ് ചെയ്യാൻ

  • ഇതിനായി ആദ്യം ഒരു ചാറ്റിലേക്കോ ഗ്രൂപ്പ് ചാറ്റിലേക്കോ പോകുക
  • തുടർന്ന് മുകളിൽ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക
  • തുറന്ന് വരുന്ന ലിസ്റ്റിൽ ഏറ്റവും അവസാനമായി 'More' ഓപ്ഷൻ കാണാം
  • ഇതിൽ ടാപ്പ് ചെയ്താൽ വീണ്ടും ഒരു ലിസ്റ്റ് തുറക്കും
  • ഈ ലിസ്റ്റിൽ ഏറ്റവും അവസാനമായി "Add shortcut" ഓപ്ഷൻ കാണാം
  • ആഡ് ഷോർട്ട്കട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • ഇത്രയും ചെയ്താൽ നിങ്ങളുടെ ഫോണിന്റെ ഹോം സ്ക്രീനിൽ ഒരു വാട്സ്ആപ്പ് ചാറ്റ് ഷോർട്ട്കർട്ട് ഐക്കൺ ദൃശ്യമാകും. ഈ ചാറ്റ് ഐക്കൺ എങ്ങോട്ട് വേണമെങ്കിലും മൂവ് ചെയ്യാനും സാധിക്കും.

    സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..

    ഫോൺ ശ്വാസം മുട്ടിച്ചാകാതിരിക്കാൻ സ്റ്റോറേജ് മാനേജ്മെന്റ്

    ഫോൺ ശ്വാസം മുട്ടിച്ചാകാതിരിക്കാൻ സ്റ്റോറേജ് മാനേജ്മെന്റ്

    വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ എല്ലാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുമിഞ്ഞ് കൂടുന്ന ആപ്പ് ഡാറ്റ. കാലങ്ങൾക്ക് മുമ്പ് വന്ന ഫോട്ടോ ഫയലുകൾ, വീഡിയോകൾ, സിനിമകൾ, പിഡിഎഫ് ഫയലുകൾ, വോയ്സ് നോട്ടുകൾ എന്ന് വേണ്ട വാട്സ്ആപ്പിലൂടെ മാത്രം നമ്മുടെ ഡിവൈസിൽ അടിയുന്ന ഡാറ്റയുടെ അളവ് വളരെക്കൂടുതലാണ്.

    സ്റ്റോറേജ് സപേസ്

    സ്റ്റോറേജ് സപേസ് നിറഞ്ഞ് കവിയാനും ഫോൺ സ്ലോ ആകാനുമൊക്കെ ഇത് കാരണം ആകാം. അതിനാൽ ഇടയ്ക്കിടെ ആവശ്യമില്ലാത്ത വാട്സ്ആപ്പ് ഫയലുകൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഫോണിന്റെ മൊത്തത്തിലുള്ള പെർഫോമൻസും ഇത് മെച്ചപ്പെടുത്തും. വാട്സ്ആപ്പിൽ നിന്ന് തന്നെ ഇത്തരം ഫയലുകൾ ക്ലിയർ ചെയ്യാൻ കഴിയും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

    ഒത്തുചേരാൻ ഒരു 'സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...ഒത്തുചേരാൻ ഒരു 'സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...

    ഫയലുകൾ
    • ആദ്യം WhatsApp Settings ലേക്ക് പോകുക
    • തുടർന്ന് Storage and Data ഓപ്ഷൻ ആക്സസ് ചെയ്യുക
    • ഇതിന് ശേഷം Manage storage ഓപ്ഷനിൽ ടാപ്പ് ചെയ്യുക
    • തുറന്ന് വരുന്ന പേജിൽ ഒഴിവാക്കേണ്ട ഫയലുകൾ തിരഞ്ഞ് കണ്ട് പിടിക്കാനും അവ ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകൾ കാണം. നിങ്ങളുടെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഡിവൈസ് സ്റ്റോറേജിൽ എത്ര മാത്രം സ്പേസ് ഉപയോഗിക്കുന്നുണ്ടെന്നതിന്റെ ഗ്രാഫിക്കൽ റെപ്രസെന്റേഷനും ഇവിടെ നൽകിയിട്ടുണ്ട്.

      കൂടുതൽ ഡാറ്റയുള്ള ചാറ്റുകൾ

      അത് പോലെ തന്നെ ഏറ്റവും കൂടുതൽ ഡാറ്റയുള്ള ചാറ്റുകൾ പ്രത്യേകം വേർതിരിച്ച് നൽകിയിട്ടുണ്ട്. ഒരുപാട് തവണ ഫോർവേഡ് ചെയ്തിട്ടുള്ള മെസേജുകൾ, വലിയ ഫയലുകൾ എന്നിങ്ങനെ വേർ തിരിച്ചും ഫയലുകളും ചാറ്റുകളുമൊക്കെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആവശ്യാനുസരണം ഇവയിൽ നിന്നും ഒഴിവാക്കാവുന്നവ ഒഴിവാക്കുകയും സംരക്ഷിക്കേണ്ടവ സംരക്ഷിക്കുകയും ചെയ്യാം.

      ഇൻസ്റ്റാഗ്രാം തന്നിഷ്ടപ്രകാരം ചാറ്റ് ചെയ്യുന്നുവോ? അക്കൌണ്ടിലെ പെരുച്ചാഴിയെ പുറത്ത് ചാടിക്കാൻ അറിഞ്ഞിരിക്കാംഇൻസ്റ്റാഗ്രാം തന്നിഷ്ടപ്രകാരം ചാറ്റ് ചെയ്യുന്നുവോ? അക്കൌണ്ടിലെ പെരുച്ചാഴിയെ പുറത്ത് ചാടിക്കാൻ അറിഞ്ഞിരിക്കാം

Best Mobiles in India

English summary
WhatsApp is one of the most popular instant messaging platforms in the world. The user-friendly interface and features have all contributed to the increasing popularity of WhatsApp. No matter how many people use WhatsApp, the truth is that many of its very simple features are often unknown to us.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X