ഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാ

|

വാട്സ്ആപ്പിൽ മെസേജ് അയച്ചയാൾ കാണാതെ വായിക്കുന്നതിനെക്കുറിച്ചും ഡിസപ്പിയറിങ് മെസേജുകൾ സെറ്റ് ചെയ്യുന്നതിനെക്കുറിച്ചും ഒക്കെ നാം ഇടയ്ക്ക് സംസാരിച്ചിരുന്നു. അത്തരത്തിൽ ഏതാനും WhatsApp Tips കൂടി നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. വാട്സ്ആപ്പിൽ അയയ്ക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി കൂട്ടുന്നതിനുള്ള വഴികളാണ് ഇന്ന് വിശദീകരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

അയയ്ക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി നിലനിർത്താൻ

അയയ്ക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി നിലനിർത്താൻ

നമ്മുടെ സുഹൃത്തുക്കൾക്കോ, വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ ചിത്രങ്ങൾ അയയ്ക്കുമ്പോൾ അവയെല്ലാം വളരെയധികം കംപ്രസ് ചെയ്യപ്പെടാറുണ്ട്. കംപ്രസ് ആകുന്ന ഫോട്ടോകളുടെ ക്വാളിറ്റി കുറയുമെന്നതും അറിയാമല്ലോ. ഇങ്ങനെ കംപ്രസ്ഡ് ആകുന്ന ഫോട്ടോകൾ പിന്നീടൊന്ന് സൂം ചെയ്ത് നോക്കാൻ പോലും പറ്റാത്ത രീതിയിലേക്ക് മാറാറുണ്ട്. ചില സമയത്തൊക്കെ തീരെ കാണാനും കണ്ടന്റ് മനസിലാക്കാനും പോലും പറ്റാത്ത രീതിയിലാകും ഫോട്ടോകൾ. എഴുത്തുകളും മറ്റുമുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കംപ്രസോട് കംപ്രസ്

കംപ്രസോട് കംപ്രസ്

എത്ര കുറഞ്ഞ നെറ്റ്വർക്ക് പരിധിയിലും വാട്സ്ആപ്പ് ഉപയോഗിച്ച് സന്ദേശം അയയ്ക്കാൻ പറ്റുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഈ സവിശേഷതയാണ് വാട്സ്ആപ്പിനെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമിലൊന്നാക്കി മാറ്റിയത്. ഈതേ രീതി ഫോട്ടോകളുടെ കാര്യത്തിലും വാട്സ്ആപ്പ് പിന്തുടരുന്നു. ഡാറ്റയുടെ ഉപയോഗം കുറയാനും കണ്ടന്റ് അതിവേഗം സെൻഡ് ആകാനും വേണ്ടിയിട്ടാണ് വാട്സ്ആപ്പിൽ അയയ്ക്കുന്ന ചിത്രങ്ങൾ ഓട്ടോമാറ്റിക്കായി കംപ്രസ് ചെയ്യുന്നത്.

ചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോ

ഡാറ്റ
 

യൂസറിന്റെ ഡാറ്റ അനാവശ്യമായി വേസ്റ്റ് ആകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് ഈ ഡിഫോൾട്ട് ക്രമീകരണത്തിലൂടെ വാട്സ്ആപ്പ് ചെയ്യുന്നത്. എന്നാൽ എല്ലാവർക്കും ഈ ഫീച്ചറിനോട് താത്പര്യം ഉണ്ടാകില്ല. ദിവസവും മൂന്നും നാലും ജിബി ഡാറ്റ പുട്ട് പോലെ തീർക്കുന്നവരുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഇഷ്ടപ്പെട്ട് ആർക്കെങ്കിലുമൊക്കെ അയയ്ക്കുന്ന ഫോട്ടോകൾ പിക്സലേറ്റ് ആയിപ്പോയ എത്ര സംഭവങ്ങൾ അല്ലേ?

ഡോക്യുമെന്റ് ഓപ്ഷൻ

ഡോക്യുമെന്റ് ഓപ്ഷൻ

ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കൾക്കും മറ്റും ഫോട്ടോസ് അയയ്ക്കാൻ നാം വാട്സ്ആപ്പിലെ ഡോക്യുമെന്റ് ഓപ്ഷൻ ഉപയോഗിക്കുന്നത്. ചിത്രങ്ങളുടെ ക്വാളിറ്റി നഷ്ടപ്പെടില്ലെന്നതാണ് ഇതിന് കാരണം. ഡോക്യുമെന്റ്സ് ഓപ്ഷനെക്കുറിച്ച് കുറച്ച് കൂടി കഴിഞ്ഞ് പറയാം. കാരണം ഡോക്യുമെന്റ്സ് ഓപ്ഷനിലൂടെ ഫയലുകളോ ചിത്രങ്ങളോ സെൻഡ് ചെയ്യുമ്പോൾ ഡാറ്റ കുറച്ചധികം യൂസ് ആകും.

ഡാറ്റ കാലിയാകും

ഡോക്യുമെന്റ്സ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഫോട്ടോകളും വീഡിയോകളും സെൻഡ് ചെയ്യുമ്പോൾ ഒരു തരത്തിലുമുള്ള കംപ്രഷനും ചിത്രങ്ങൾക്കോ ഫയലുകൾക്കോ ഉണ്ടാവുന്നില്ല. ഇന്നത്തെ ഫോണുകളിൽ എടുക്കുന്ന ഒരു ചിത്രത്തിന് തന്നെ വലിയ ഫയൽ സൈസ് ഉണ്ട്. 10 ഫോട്ടോ അയച്ചാൽ തന്നെ ഫോണിലെ ഡാറ്റ കാലിയാകുന്നതാണ് ഡോക്യുമെന്റ്സ് ഓപ്ഷൻ ഉപയോഗിക്കുമ്പോഴുള്ള തിരിച്ചടി.

വാട്സ്ആപ്പിൽ തന്നെ പരിഹാരം

പക്ഷെ, ഇതിനും വാട്സ്ആപ്പിൽ തന്നെ പരിഹാരം ഉണ്ട്. അതായത് ചിത്രങ്ങൾ സെൻഡ് ചെയ്യുമ്പോൾ തീരെ ക്വാളിറ്റി കുറയുന്നതും അംഗീകരിക്കാൻ കഴിയില്ല. എടുത്ത ഫോട്ടോയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയച്ച് ഡാറ്റ തീർക്കാനും താത്പര്യമില്ല. ഇതിന് രണ്ടിനും ഇടയിൽ നിൽക്കുന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ സെൻഡ് ചെയ്യുന്നതാണ് പോംവഴി. അതായത് വാട്സ്ആപ്പിൽ നിങ്ങൾ അയക്കുന്ന എല്ലാ ചിത്രങ്ങളും വളരെ ചെറിയ കംപ്രഷനോടെ ഉയർന്ന ക്വാളിറ്റിയിൽ സെൻഡ് ചെയ്യാൻ കഴിയും. ഇത് എങ്ങനെയാണ് സെറ്റ് ചെയ്യുന്നതെന്ന് നോക്കാം.

പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്

അപ്‌ലോഡ് ക്വാളിറ്റി ഓപ്ഷൻ
 • ഇതിനായി ആദ്യം വാട്സ്ആപ്പ് ആപ്പ് സെറ്റിങ്സിലേക്ക് പോകുക
 • ശേഷം സ്റ്റോറേജ് ആൻഡ് ഡാറ്റ ഓപ്ഷനിലേക്കും പോകണം
 • തുടർന്ന് സ്ക്രീനിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തേക്ക് സ്ക്രോൾ ചെയ്യുക
 • അവിടെ നിങ്ങൾക്ക് അപ്‌ലോഡ് ക്വാളിറ്റി ഓപ്ഷൻ കാണാൻ കഴിയും
 • അപ്‌ലോഡ് ക്വാളിറ്റി ഓപ്ഷനിൽ ടാപ്പ് ചെയ്യുമ്പോൾ ക്വാളിറ്റി മോഡുകളും കാണാൻ കഴിയും
 • ബെസ്റ്റ് ക്വാളിറ്റി മോഡ്
  • ഓട്ടോ ( റെക്കമൻഡഡ് ), ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇവിടെയുള്ളത്
  • ഇതിൽ നിന്നും "ബെസ്റ്റ് ക്വാളിറ്റി" മോഡ് സെലക്റ്റ് ചെയ്യുക
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഫോട്ടോസ് അയയ്ക്കുമ്പോൾ ഉള്ള പോരായ്മകൾ മാറിക്കിട്ടും.ബെസ്റ്റ് ക്വാളിറ്റി മോഡ് സെലക്റ്റ് ചെയ്യുമ്പോൾ ചിത്രങ്ങൾ സെന്റ് ആകാൻ സമയം എടുക്കുമെന്ന് വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Best Mobiles in India

English summary
We used to talk about how to set disappearing messages and how to read them without seeing the sender on WhatsApp. This article is to introduce you to some more such WhatsApp tips. Today we will explain how to increase the quality of photos sent on WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X