വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?

|

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും സമാനതകൾ ഇല്ലാത്ത ഫീച്ചറുകളും വാട്സ്ആപ്പിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഇടയ്ക്കിടെ കൊണ്ട് വരാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോം ഈയിടെയും നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഉപയോഗപ്രദമായ നിരവധി ഫീച്ചറുകൾക്കൊപ്പം ചില കുറുക്ക് വഴികളും വാട്സ്ആപ്പിൽ ഉണ്ട്.

ട്രിക്ക്

ഈ പറഞ്ഞ ട്രിക്കുകളിൽ ഒന്നാണ് ആപ്ലിക്കേഷനിൽ നിങ്ങളുടെ പേര് അദൃശ്യമായി സൂക്ഷിക്കാൻ ഉള്ള ഓപ്ഷൻ. അതേ വാട്സ്ആപ്പിൽ നിങ്ങളുടെ പേര് മറ്റാരും കാണാതെ സൂക്ഷിക്കാൻ കഴിയും. സാധാരണ ഗതിയിൽ വാട്സ്ആപ്പിൽ നിങ്ങളുടെ പേര് ചേർക്കുന്ന സ്റ്റെപ്പുകൾ ഒഴിവാക്കാൻ കഴിയില്ല. എന്നാൽ സ്വകാര്യത സംരക്ഷിക്കുന്നതിന് ഏറെ സഹായകരമാണ് പേര് അദൃശ്യമാക്കി വയ്ക്കുന്ന ട്രിക്ക്.

ജോക്കർ മാൽവെയർ വീണ്ടുമെത്തി, ഫോണിൽ നിന്ന് ഈ 7 ആപ്പുകൾ ഡിലീറ്റ് ചെയ്യുകജോക്കർ മാൽവെയർ വീണ്ടുമെത്തി, ഫോണിൽ നിന്ന് ഈ 7 ആപ്പുകൾ ഡിലീറ്റ് ചെയ്യുക

പ്രോസസ്

പേര് അദ്യശ്യമാക്കി വയ്ക്കുക എന്നൊക്കെ കേൾക്കുമ്പോൾ ബുദ്ധിമുട്ടേറിയ പ്രോസസ് ആയി കാണേണ്ടതില്ല. വളരെ ലളിതമായി ചെയ്യാവുന്ന കാര്യം തന്നെയാണ് ആപ്ലിക്കേഷനിൽ പേര് അദൃശ്യമാക്കി വയ്ക്കുന്നത്. ഇത് എങ്ങനെയെന്ന് വിശദീകരിക്കാൻ ആണ് ഈ ലേഖനം. അപ്പോൾ വാട്സ്ആപ്പ് ആപ്ലിക്കേഷനിൽ നിങ്ങളുടെ പേര് അദൃശ്യമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

വാട്സ്ആപ്പിൽ നിങ്ങളുടെ പേര് എങ്ങനെ അദൃശ്യമാക്കാം

വാട്സ്ആപ്പിൽ നിങ്ങളുടെ പേര് എങ്ങനെ അദൃശ്യമാക്കാം

നേരത്തെ സൂചിപ്പിച്ചത് പോലെ, വാട്സ്ആപ്പ് ഉപയോക്താവിനെ അവരുടെ നെയിം സെക്ഷൻ ശൂന്യമായി സൂക്ഷിക്കാൻ അനുവദിക്കുന്നില്ല, പക്ഷേ അത് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്സ് ഉണ്ട്. ഇത് മനസിലാക്കാൻ താഴേക്ക് വായിക്കുക.

 

  • ആദ്യം നിങ്ങളുടെ മൊബൈലിലും പിസിയിലും വാട്സ്ആപ്പ് ആപ്പ് ലോഞ്ച് ചെയ്യുക.
  • അടുത്തതായി ഈ രണ്ട് ചിഹ്നങ്ങൾ കോപ്പി ചെയ്യുക. ചിഹ്നങ്ങൾ: ( ⇨ ຸ )
  • തുടർന്ന് സെറ്റിങ്സ് ഓപ്ഷനിലേക്ക് പോകുക.
  • നിങ്ങളുടെ നിലവിലെ വാട്സ്ആപ്പ് പേരിൽ ടാപ്പ് ചെയ്യുക, തുടർന്ന് പെൻസിൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
  • നിങ്ങൾ നേരത്തെ പകർത്തിയ ചിഹ്നങ്ങൾ ഇവിടെ പേസ്റ്റ് ചെയ്യുക.
  • ശേഷം പേസ്റ്റ് ചെയ്തവയിൽ നിന്നും അമ്പടയാള ചിഹ്നം, അതായത് (⇨ ) നീക്കം ചെയ്യുക.
  • ശേഷം ഓകെ ബട്ടണിൽ ബട്ടണിൽ ടാപ്പ് ചെയ്യുക. ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ നിങ്ങളുടെ പേര് വാട്സ്ആപ്പിൽ നിന്നും അപ്രത്യക്ഷമാകും.
  • സ്മാർട്ട് വാച്ചുകൾ മുതൽ സ്മാർട്ട് ഗ്ലാസുകൾ വരെ; 2021ൽ പുറത്തിറങ്ങിയ മികച്ച വെയറബിൾസ്സ്മാർട്ട് വാച്ചുകൾ മുതൽ സ്മാർട്ട് ഗ്ലാസുകൾ വരെ; 2021ൽ പുറത്തിറങ്ങിയ മികച്ച വെയറബിൾസ്

    സേവ് ഓപ്‌ഷൻ

    മറ്റൊരു തീതിയിലും വാട്സ്ആപ്പിൽ നിങ്ങളുടെ പേര് അപ്രതൃക്ഷമാക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

    ആദ്യം തൊട്ട് താഴെയായി രണ്ട് ഹൈഫണുകൾക്കിടയിൽ നൽകിയിരിക്കുന്ന സിംബലുകൾ സെലക്റ്റ് ചെയ്യുക.

    - (⠀) - തുടർന്ന് വാട്സ്ആപ്പിലേക്ക് പോകുക

    വാട്സ്ആപ്പ് ഇന്റർഫേസിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ( ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.

    തുറന്ന് വരുന്ന മെനുവിൽ നിന്നും സെറ്റിങ്സ് തിരഞ്ഞെടുക്കുക

    ശേഷം പ്രൊഫൈൽ തുറന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യുക

    തുടർന്ന് നേരത്തെ കോപ്പി ചെയ്ത (⠀) ചിഹ്നം പേസ്റ്റ് ചെയ്ത് സേവ് ഓപ്‌ഷൻ ടാപ്പ് ചെയ്യുക.

    ടാപ്പ്

    ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ വാട്സ്ആപ്പ് പ്രൊഫൈലിൽ നിങ്ങളുടെ പേര് കാണാൻ കഴിയില്ല. സുഹൃത്തുക്കൾ നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുമ്പോൾ ഒരു ബ്ലാങ്ക് സ്പേസ് മാത്രമാകും കാണാൻ കഴിയുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഉണ്ട്. ആരെങ്കിലും നിങ്ങളെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കുകയാണെങ്കിൽ, അവർ നിങ്ങളെ കോൺടാക്‌റ്റായി ചേർത്തിട്ടില്ലെങ്കിൽ അവർക്ക് നിങ്ങളുടെ പേര് കാണാൻ കഴിയില്ല.

    2021ൽ ടെക്ക് ലോകത്തെ പിടിച്ചുകുലുക്കിയ നിയമ പോരാട്ടങ്ങൾ2021ൽ ടെക്ക് ലോകത്തെ പിടിച്ചുകുലുക്കിയ നിയമ പോരാട്ടങ്ങൾ

    ഉടൻ പ്രതീക്ഷിക്കാവുന്ന വാട്സ്ആപ്പ് ഫീച്ചറുകൾ

    ഉടൻ പ്രതീക്ഷിക്കാവുന്ന വാട്സ്ആപ്പ് ഫീച്ചറുകൾ

    ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ ഉടൻ അവതരിക്കപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്ന നിരവധി ഫീച്ചറുകൾ ഉണ്ട്. മെസേജ് റിയാക്ഷനുകൾ, കമ്മ്യൂണിറ്റീസ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഇവ. ദിവസങ്ങൾക്കുള്ളിൽ 2022 തുടങ്ങുമെന്നതിനാൽ പുതുവർഷത്തിലാകും ഇവയെല്ലാം അവതരിപ്പിക്കപ്പെടുക. പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളും ലീക്കുകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ യൂസേഴ്സിനെ വാട്സ്ആപ്പിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തങ്ങളുടെ ഉപയോക്താക്കൾ പോകാതിരിക്കാനും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നു. എന്തായാലും ഈ ഫീച്ചറുകളെപ്പറ്റി വിശദമായി മനസിലാക്കാം.

    കമ്മ്യൂണിറ്റീസ്

    കമ്മ്യൂണിറ്റീസ്

    ഗ്രൂപ്പ് അഡ്മിൻമാർക്ക് ഗ്രൂപ്പുകളിൽ കൂടുതൽ നിയന്ത്രണം നൽകുന്ന കമ്മ്യൂണിറ്റിസ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് വിവരം. വാബെറ്റഇൻഫോ പോലെയുള്ള ടെക്ക് മാധ്യമങ്ങളാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വിടുന്നത്. റിപ്പോർട്ട് അനുസരിച്ച് ഗ്രൂപ്പുകൾക്കുള്ളിൽ തന്നെ ഗ്രൂപ്പുകൾ സൃഷ്‌ടിക്കുന്നതിന് വാട്സ്ആപ്പ് അഡ്മിൻമാർക്ക് അധികാരം ലഭിക്കും. ഡിസ്‌കോർഡ് കമ്മ്യൂണിറ്റിക്ക് കീഴിൽ സെറ്റ് ചെയ്തിരിക്കുന്ന ഒന്നിലധികം ചാനലുകൾക്ക് ഈ ഫീച്ചർ സമാനം ആയിരിക്കുകയും ചെയ്യും. ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പുകൾക്കുള്ളിൽ ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന ഉപഗ്രൂപ്പുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ്ഡ് ആയിരിക്കും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഷെയർ ചെയ്യാവുന്ന ലിങ്കിലൂടെ കമ്മ്യൂണിറ്റിയിൽ ചേരാനും പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. അഡ്മിൻമാർക്ക് ആളുകളെ ഈ ഉപഗ്രൂപ്പുകളിൽ ചേർക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

    ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഭാഷ മാറ്റുന്നതെങ്ങനെ?ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഭാഷ മാറ്റുന്നതെങ്ങനെ?

    മെസേജ് റിയാക്ഷൻസ്

    മെസേജ് റിയാക്ഷൻസ്

    ഉപയോക്താക്കൾക്ക് ഓരോ മെസേജുകൾക്കും റിപ്ലെ ടൈപ്പ് ചെയ്യുകയോ ഇമോജി തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് പകരം ഒരു ഇമോജി ഉപയോഗിച്ച് മെസേജുകളോട് പ്രതികരിക്കാൻ കഴിയും. ഇതാണ് മെസേജ് റിയാക്ഷൻസ് ഫീച്ചർ. നേരത്തെ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലഭ്യമായ മെസേജ് റിയാക്ഷൻ ഓപ്ഷൻ തന്നെയാണ് വാട്സ്ആപ്പിലും കമ്പനി കൊണ്ട് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത്തരത്തിൽ മെസേജുകളോട് പ്രതികരിക്കാൻ 6 ഇമോജികൾ വരെ യൂസേഴ്സിന് നൽകിയേക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

Best Mobiles in India

English summary
WhatsApp is one of the most used instant messaging apps. The user-friendly interface and useful features have played a crucial role in popularizing WhatsApp. WhatsApp occasionally comes up with several features to enhance the user experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X