Home
How to

വാട്സ്ആപ്പ് ശല്യക്കാരുടെ വാ പൊത്താം; വാട്സ്ആപ്പ് കോൺടാക്റ്റ്സിനെ മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?

നമ്മുക്കെല്ലാവർക്കും കാണും വാട്സ്ആപ്പിൽ ഗുഡ്മോർണിങ് മെസേജുകളും ഫോട്ടോകളും തുരുതുരാ അയക്കുന്ന ഒരു സുഹൃത്ത്. വാട്സ്ആപ്പിന്റെ തുടക്കകാലത്തെ ഫ്രൂട്ടിയിൽ എയ്ഡ്സ് രോഗി രക്തം കലർത്തിയത് പോലെയുള്ള ഫോർവേഡുകളൊക്കെ ഇപ്പോഴും അയക്കുന്ന ഒരാൾ. ആള് പാവമാണെങ്കിലും ഫോർവേഡ് മെസേജുകൾ അയച്ച് വെറുപ്പിച്ച് കൊല്ലുന്ന ആ ചങ്ങാതിയെ ബ്ലോക്ക് ചെയ്യാൻ പലപ്പോഴും തോന്നിയിട്ടുണ്ടാവും. പക്ഷെ അടുപ്പമുള്ള ആൾ ആയത് കൊണ്ട് തന്നെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാനും പറ്റുന്നില്ല. എന്ത് ചെയ്യും? ഇത്തരക്കാരെ ബ്ലോക്ക് ചെയ്യാതെ തന്നെ നമ്മുടെ ചാറ്റ് ബോക്സിൽ നിന്ന് അകറ്റി നിർത്താൻ വഴികളുണ്ട്.

വാട്സ്ആപ്പ്

വാട്സ്ആപ്പ് ചാറ്റുകൾ ഇൻബോക്സിൽ നിന്നും മറച്ച് വയക്കുന്ന ഫീച്ചറാണ് ആർക്കൈവ് ഓപ്ഷൻ. അടുത്തിടെ ഈ ഫീച്ചർ കമ്പനിയൊന്ന് പുതുക്കി അവതരിപ്പിച്ചിരുന്നു. ഒരു കോൺടാറ്റിനെ എന്നന്നേക്കുമായി മ്യൂട്ട് ചെയ്യാൻ സഹായിക്കുന്ന ഓപ്ഷനാണ് ആർക്കൈവ് ഫീച്ചറിലെ പുതിയ അപ്ഡേറ്റ്. അങ്ങനെ ദിവസേന നമ്മളെ ശല്യപ്പെടുത്തുന്ന ആ കൂട്ടുകാരനെ ബ്ലോക്ക് ചെയ്യാതെ നിശബ്ദനാക്കാൻ സാധിക്കും. ആർക്കൈവ്സ് ഫീച്ചർ ഉപയോഗിച്ച് എങ്ങനെ ഒരു കോൺടാക്റ്റിനെ മ്യൂട്ട് ആക്കണമെന്ന് അറിയാൻ താഴേക്ക് വയിക്കുക.

ചാറ്റ്

ഇത്തരം ശല്യക്കാരെ ആർക്കൈവ് ചെയ്യുമ്പോൾ ടെൻഷൻ വേണ്ട. നിങ്ങൾക്ക് ആ ചാറ്റ് നഷ്ടപ്പെടാൻ ഒന്നും പോകുന്നില്ല. താൽക്കാലികമായി നിങ്ങളുടെ ചാറ്റ് ബോക്സിൽ നിന്നും മറഞ്ഞ് കിടക്കുമെന്ന് മാത്രം. എത് സമയത്തും ആ കോൺടാക്റ്റ് അല്ലെങ്കിൽ ചാറ്റ് അൺആർക്കൈവ് ചെയ്യാവുന്നതാണ്. അങ്ങനെ അൺആർക്കൈവ് ചെയ്ത് കഴിഞ്ഞാൽ ചാറ്റുകളും കോൺടാക്റ്റും വീണ്ടും നമ്മുടെ ഇൻബോക്സിൽ കാണാൻ കഴിയും. അപ്പോൾ എങ്ങനെയാണ് ഒരു കോൺടാക്റ്റിനെ എന്നേക്കുമായി മ്യൂട്ട് ചെയ്യുന്നതെന്ന് നോക്കാം.

വാട്സ്ആപ്പിൽ ഒരാളെ ശാശ്വതമായി മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?

വാട്സ്ആപ്പിൽ ഒരാളെ ശാശ്വതമായി മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?

  • ആദ്യം നമ്മുടെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഏറ്റവും പുതിയ വേർഷൻ ആണോ എന്ന് നോക്കുക. അല്ലെങ്കിൽ ആപ്പ് അപ്ഡേറ്റ് ചെയ്യുക.
  • ആപ്പ് തുറന്ന് ശല്യക്കാരനായ കോൺടാക്റ്റ് തെരഞ്ഞെടുക്കുക. ( ഒരേ സമയം എത്ര പേരെ വേണമെങ്കിലും തെരഞ്ഞെടുക്കാം )
  • ആൻഡ്രോയിഡ് ഡിവൈസുകളിൽ കോൺടാക്റ്റിൽ ദീർഘനേരം അമർത്തിപ്പിടിക്കുക.
  • സ്ക്രീനിന്റെ മുകളിലുള്ള ഡൌൺ ആരോ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
  • ഐഒഎസിൽ, ഒന്നുകിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക, അല്ലെങ്കിൽ കോൺടാക്റ്റിൽ ദീർഘനേരം അമർത്തിയ ശേഷം ആർക്കൈവ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇതോടെ ആ കോൺടാക്റ്റ് ആർക്കൈവിലേക്ക് പോകും.
  • ഐഒഎസിലും ആൻഡ്രോയിഡിലും, ആർക്കൈവ് ചെയ്ത കോൺടാക്‌റ്റുകൾ ഒരു ക്ലിക്കിൽ ആക്‌സസ് ചെയ്യാനോ അൺആർക്കൈവ് ചെയ്യാനോ കഴിയും.

    ആർക്കൈവ് ചെയ്‌ത വാട്സ്ആപ്പ് കോൺടാക്‌റ്റുകൾ എങ്ങനെ കണ്ടെത്താം?

    ആർക്കൈവ് ചെയ്‌ത വാട്സ്ആപ്പ് കോൺടാക്‌റ്റുകൾ എങ്ങനെ കണ്ടെത്താം?

    ആർക്കൈവ്ഡ് കോൺടാക്റ്റുകൾ കണ്ടെത്താൻ ഐഒഎസിലും ആൻഡ്രോയിഡിനും ഒരേ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും.

    • ആദ്യം വാട്സ്ആപ്പ് ആപ്ലിക്കേഷൻ തുറക്കുക.
    • ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളിൽ വാട്സ്ആപ്പ് ഹോം സ്‌ക്രീനിന്റെ മുകളിൽ തന്നെ ആർക്കൈവ് ചാറ്റ് സെക്ഷൻ കാണിക്കും.
    • ആർക്കൈവ് ചെയ്‌ത ചാറ്റുകൾ കണ്ടെത്താൻ, അവിടെയുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങൾ ഒരു കോൺടാക്റ്റ് എങ്കിലും ആർക്കൈവ് ചെയ്തിട്ടില്ലെങ്കിൽ, ആർക്കൈവ് ടാബ് ദൃശ്യമാകില്ല.

       

      കോൺടാക്റ്റുകൾ അൺആർക്കൈവ് ചെയ്യുന്നതെങ്ങനെ

      കോൺടാക്റ്റുകൾ അൺആർക്കൈവ് ചെയ്യുന്നതെങ്ങനെ

      • നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ഐഫോണിലോ വാട്സ്ആപ്പ് ആപ്പ് തുറക്കുക.
      • ഹോംസ്‌ക്രീനിന്റെ മുകളിലുള്ള ആർക്കൈവ് സെക്ഷനിലേക്ക് പോകുക.
      • നിങ്ങൾ അൺആർക്കൈവ് ചെയ്യാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റിൽ ലോങ് പ്രസ് ചെയ്ത ശേഷം അവിടെയുള്ള ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
      • ഇങ്ങനെ ഒരിക്കൽ ആർക്കൈവ് ചെയ്ത് നിശബ്ദനാക്കിയ കോൺടാക്റ്റിനെ വീണ്ടും കാണാനും അയാളുടെ മെസേജുകൾ പരിശോധിക്കാനും നിങ്ങൾക്ക് കഴിയും.

        ആർക്കൈവ്

        ആർക്കൈവ് ചാറ്റ് ഫീച്ചറിന്റെ നവീകരിച്ച ഫീച്ചർ ഉള്ള ഫോണുകളിലേ ഈ സംവിധാനങ്ങൾ ലഭ്യമാകുകയുള്ളൂ. അതിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ നിങ്ങളുടെ ഫോണിലുണ്ടെന്ന് ഉറപ്പ് വരുത്തണം. പുതിയ അപ്ഡേറ്റിലെ ഒരു നല്ല കാര്യം നോട്ടിഫിക്കേഷൻ നൽകി ബുദ്ധിമുട്ടിക്കില്ലെന്നതാണ്. ഒരു കോൺടാക്റ്റ് ആർക്കൈവ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അയാൾ അയക്കുന്ന പുതിയ സന്ദേശങ്ങളോ ​​കോളുകളോ തുടങ്ങി ​​ഒന്നിനേക്കുറിച്ചും നമ്മുക്ക് നോട്ടിഫിക്കേഷനുകൾ ലഭിക്കില്ല.

        സെർച്ച്

        ഇത് പോലെ എല്ലാവരും എപ്പോഴും സെർച്ച് ചെയ്യുന്ന മറ്റൊരു കാര്യമാണ് ഒരേ സമയം രണ്ട് വാട്സ്ആപ്പ് അക്കൌണ്ടുകൾ യൂസ് ചെയ്യുന്നത് എങ്ങനെയെന്നത്. പ്രൊഫഷണൽ ലൈഫും വ്യക്തി ജീവിതവും അകറ്റി നിർത്താൻ അഗ്രഹിക്കുന്നവർക്ക് ഒരേ സമയം ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൌണ്ടുകൾ സൂക്ഷിക്കാൻ കഴിയുന്നത് വലിയ സഹായമാണ്. ഉപയോക്താക്കളുടെ ഈ ആവശ്യം മൊബൈൽ കമ്പനികൾ മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നാലെ അടുത്ത കാലത്തിറങ്ങിയ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഡ്യുവൽ ആപ്പ് സപ്പോർട്ടിങ് സിസ്റ്റവും എത്തി.

        മൊബൈൽ

        ലോകത്തെ ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്പ് എതെന്ന് ചോദിച്ചാൽ വാട്സ്ആപ്പ് എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. തങ്ങളുടെ കോടിക്കണക്കിന് യൂസേഴ്സിനായി ദിനം പ്രതിയെന്നോണമാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതും. വാട്സ്ആപ്പിന്റെ പ്രധാന ന്യൂനതകളിൽ ഒന്നാണ് മൾട്ടിപ്പിൾ അക്കൌണ്ടുകളെ സപ്പോർട്ട് ചെയ്യാത്തത്. ഒരാൾക്ക് ഒരു നമ്പരിൽ നിന്നും ഒന്നിൽക്കൂടുതൽ വാട്സ്ആപ്പ് അക്കൌണ്ടുകൾ തുടങ്ങാനാകില്ല. ഈ ന്യൂനത പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് മിക്ക മൊബൈൽ കമ്പനികളും തങ്ങളുടെ ഡിവൈസുകളിൽ പുതിയതായി ഡ്യുവൽ മോഡ് അവതരിപ്പിച്ചത്.

        ആൻഡ്രോയിഡ്

        നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഒരേ സമയം ഒരേ ആപ്ലിക്കേഷന്റെ രണ്ട് വ്യത്യസ്ത പതിപ്പുകൾ ഉപയോഗിക്കാൻ ഡ്യുവൽ മോഡ് സഹായിക്കുന്നു. രണ്ടും വ്യത്യസ്ത പതിപ്പുകൾ ആയതിനാൽ തന്നെ വേറേ വേറേ അക്കൌണ്ടുകളും നമ്മുക്ക് ഉപയോഗിക്കാൻ ആകും. സാധാരണ രണ്ട് വാട്സ്ആപ്പുകൾ ഉപയോഗിക്കുന്നവർ പ്രത്യേകം ഫോണുകൾ ഉപയോഗിക്കണമായിരുന്നു. പുതിയ ഫീച്ചർ വന്നതോടെ ആ ബുദ്ധിമുട്ടിൽ നിന്നും യൂസേഴ്സ് രക്ഷപ്പെട്ടു.

         

        കമ്പനി

        വൺപ്ലസ്, ഷവോമി, സാംസങ്, ഓപ്പോ, റിയൽമി, വിവോ എന്നിവയിലെല്ലാം ഈ ഫീച്ചർ അവൈലബിൾ ആണ്. ഓരോ കമ്പനിയുടെ ഫോണുകളിലും ഫീച്ചറിന് ഓരോ പേരുകൾ ആയിരിക്കുമെന്ന് മാത്രം. 'ഡ്യുവൽ മോഡ്', ഡ്യുവൽ ആപ്പുകൾ' അല്ലെങ്കിൽ 'പാരലൽ ആപ്പുകൾ' എന്നിങ്ങനെ ഫീച്ചറിന് വ്യത്യസ്തമായ പേരുകളാണ് ഓരോ കമ്പനിയും നൽകുന്നത്. ഇങ്ങനെ പല കമ്പനികളുടെ ഫോണുകളിലും പല പേരുകളിൽ വിളിക്കുന്നതിനാൽ യൂസേഴ്സിന് ലേശം ആഴയക്കുഴപ്പവും സംഭവിക്കുന്നുണ്ട്. എങ്കിലും മുകളിൽ പറഞ്ഞ പേരുകളിലൊന്നിൽ ഈ ഫീച്ചർ യൂസേഴ്സിന് ലഭ്യമാകും.

Best Mobiles in India

English summary
You may have felt the need to block that friend who irritates you by sending forward messages on WhatsApp. There are ways to keep such people out of our chat box without blocking them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X