ലാപ്ടോപ്പിലോ പിസിയിലോ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യുന്നതെങ്ങനെ ?

|

മൊബൈൽ ആപ്ലിക്കേഷനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഫീച്ചറാണ് വാട്ട്‌സ്ആപ്പ് വീഡിയോ കോൾ. ഈ ഫീച്ചറിന് ശേഷം ഇപ്പോൾ വാട്ട്‌സ്ആപ്പ് അടുത്തിടെ ഡെസ്ക്ടോപ്പ് ആപ്പിനായി വീഡിയോ കോളിംഗ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ്. നിർഭാഗ്യവശാൽ, ഈ വീഡിയോ കോൾ ഫീച്ചർ ഇതുവരെ വാട്ട്‌സ്ആപ്പ് വെബ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടില്ലെങ്കിലും വെബ് ഉപയോക്താക്കൾക്കും ഈ വാട്ട്‌സ്ആപ്പ് ഫീച്ചർ ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ട്. വാട്ട്‌സ്ആപ്പ് വെബിൽ വീഡിയോ കോളിംഗ് ഫീച്ചർ ഉപയോഗിച്ച് കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ഡെസ്‌ക്‌ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യ്ത് അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതാണ്. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പ് വീഡിയോ കോളിംഗ് ഫീച്ചർ വിൻഡോസിലും മാക്കിലും ഒരു പ്രശ്നവും കൂടാതെ പ്രവർത്തിക്കുന്നതാണ്.

വാട്ട്‌സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?

വാട്ട്‌സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?

  • 1. നിങ്ങളുടെ വിൻഡോസ് / മാക് ലാപ്‌ടോപ്പ് അല്ലെങ്കിൽ പിസിയിൽ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ഡൗൺലോഡ് ചെയ്യുക. ഇത് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
  • 2. വാട്ട്‌സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യ്ത് കഴിഞ്ഞാൽ അത് നിങ്ങളുടെ പിസിയിൽ ഇൻസ്റ്റാൾ ചെയ്യുക.
  • 3. നിങ്ങളുടെ യൂസർനെയിം, പാസ്സ്‌വേർഡ്‌ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • വിൻഡോസ് 10 64 ബിറ്റ് എഡിഷൻ 1903 അല്ലെങ്കിൽ മാകോസ് 10.13 അല്ലെങ്കിൽ പുതിയ എഡിഷനുകളിൽ മാത്രമേ ഈ പുതിയ വീഡിയോ കോൾ ഫീച്ചർ സപ്പോർട്ട് ലഭ്യമാകൂ എന്ന കാര്യം പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് വൺ ടു വൺ കോളുകൾ മാത്രമേ അനുവദിക്കൂകയുള്ളു എന്ന കാര്യവും ഉപയോക്താക്കൾ ശ്രദ്ധിക്കണം. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി ഗ്രൂപ്പ് കോൾ സപ്പോർട്ട് ഔദ്യോഗികമായി അവതരിപ്പിക്കുവാൻ വാട്ട്‌സ്ആപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

    പിസി വഴി എങ്ങനെ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യാം?

    പിസി വഴി എങ്ങനെ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യാം?

    • 1. നിങ്ങളുടെ പിസിയിൽ വിൻഡോസ് അല്ലെങ്കിൽ മാക്കിനായി വാട്ട്‌സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
    • 2. നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്ന ക്യുആർ കോഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുക.
    • 3. ഇത് കഴിയുമ്പോൾ നിങ്ങളുടെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറിൽ വാട്ട്‌സ്ആപ്പ് ദൃശ്യമാകുന്നത് കാണുവാൻ സാധിക്കും.
    • 4. ഒരു ചാറ്റ് തുറന്ന് അതിൽ മുകളിൽ വലത് കോണിലായി കാണുന്ന വീഡിയോ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
    • 5. നിങ്ങൾക്ക് ഇപ്പോൾ പിസി ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ്.
    • പിസിയിൽ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യുവാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ

      പിസിയിൽ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യുവാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ

      • ഒരു ഓഡിയോ ഔട്ട്പുട്ട് ഡിവൈസും കോളുകൾ ചെയ്യുവാൻ ഒരു മൈക്രോഫോണും ആവശ്യമാണ്.
      • പ്രത്യകമായോ അല്ലെങ്കിൽ ഒരു ഇൻ-ബിൽഡ് ക്യാമറ ആവശ്യമാണ്.
      • മികച്ച വേഗതയുള്ള ഒരു ഇന്റർനെറ്റ് കണക്ഷൻ.
      • ലാപ്ടോപ്പിലോ പിസിയിലോ വാട്ട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യുന്നതെങ്ങനെ ?

        നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വാട്ട്‌സ്ആപ്പ് വെബ് വഴി ലാപ്ടോപ്പ്/ഡെസ്ക്ടോപ്പുമായി ബന്ധിപ്പിക്കുന്നതിന് ഫോണിൽ നിന്ന് ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ഫോണിൽ ഫേസ് റെക്കഗ്‌നിഷൻ അല്ലെങ്കിൽ ഫിംഗർപ്രിന്റ് അൺലോക്ക് ഉപയോഗിക്കാൻ ആവശ്യപ്പെടും. ഈ ഫീച്ചർ ഉപയോഗിച്ച്, ഒരു വെബ് / ഡെസ്ക്ടോപ്പ് ലോഗിൻ ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മറ്റൊരാൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് ഒരു നോട്ടിഫിക്കേഷൻ ലഭിക്കും.

Best Mobiles in India

English summary
While we wait for WhatsApp to add video calling to its online platform, users can download the WhatsApp Desktop program to their computer or laptop and use it to video call their friends and family.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X