ചിത്രങ്ങളും ഫോട്ടോകളും എഡിറ്റ് ചെയ്യുവാൻ സൗകര്യമൊരുക്കി വാട്ട്സ്ആപ്പിൽ പുതിയ സവിശേഷതകൾ

|

വാട്ട്സ്ആപ്പ് വെബിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ അയക്കുന്നതിന് മുൻപ് അത് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സ്ആപ്പ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. മൊബൈൽ എഡിഷന് തുല്യമായ വെബ് എക്സ്‌പീരിയൻസ് നൽകുന്നതാണ് ഈ പുതിയ ഫീച്ചർ. മൊബൈൽ എഡിഷനിലേക്ക് പുതിയ ഇമോജികളും വാട്ട്സ്ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു. നമുക്ക് ഇവിടെ വാട്ട്സ്ആപ്പ് വെബിൽ അവതരിപ്പിച്ച പുതിയ സവിശേഷത എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിശോധിക്കാം.

 

വാട്ട്സ്ആപ്പിൽ ചിത്രങ്ങളും ഫോട്ടോകളും എഡിറ്റ് ചെയ്യുവാൻ പുതിയ ഇമേജ് എഡിറ്റർ

വാട്ട്സ്ആപ്പിൽ ചിത്രങ്ങളും ഫോട്ടോകളും എഡിറ്റ് ചെയ്യുവാൻ പുതിയ ഇമേജ് എഡിറ്റർ

വാട്ട്സ്ആപ്പ് വെബ് ആപ്ലിക്കേഷനിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഇമേജ് എഡിറ്റിംഗ് ഓപ്ഷൻ ‘ഡ്രോയിംഗ് ടൂൾസ്' ബണ്ടിലിൻറെ ഭാഗമാണ്, ഇത് ചിത്രങ്ങൾ നിങ്ങൾ മറ്റൊരാൾക്ക് അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാൻ കഴിയും. വാട്ട്‌സ്ആപ്പിൻറെ സ്മാർട്ട്‌ഫോൺ ആപ്പുകളിൽ ഈ സവിശേഷത ഇപ്പോൾ ലഭ്യമാണ്. നിങ്ങൾക് പകർത്തിയ ഫോട്ടോകളോ അല്ലെങ്കിൽ ചിത്രങ്ങളോ അയക്കുന്നതിന് മുൻപ് വേണ്ട രീതിയിൽ മാറ്റം വരുത്തുവാനും ഇമോജി ഉൾപ്പെടുത്താനും ഫിൽട്ടറുകളും ടെക്സ്റ്റുകളും ചേർക്കാൻ സാധിക്കുന്നു എന്നതാണ് ഈ പുതിയ ഫീച്ചർ നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്ന സൗകര്യം. ഇനി മുതൽ ഇത് ഫീച്ചർ നിങ്ങൾക്ക് വാട്ട്സ്ആപ്പ് വെബിലും ചിത്രത്തിന് മുകളിൽ ടൈപ്പ് ചെയ്യാനും സ്റ്റിക്കറുകൾ ഒട്ടിക്കുവാനും കഴിയും, ക്രോപ്പ് ചെയ്യാനും സഹായിക്കും. സ്മാർട്ഫോണിലും കംപ്യൂട്ടറിലും ഇത് ഉപയോഗിക്കേണ്ട രീതി ഒന്നുതന്നെയാണ്.

വാട്ട്സ്ആപ്പിൽ പുതിയ ഇമോജികൾ ഇപ്പോൾ ലഭ്യമാണ്

വാട്ട്സ്ആപ്പിൽ പുതിയ ഇമോജികൾ ഇപ്പോൾ ലഭ്യമാണ്

2.21.16.10 എഡിഷനൊപ്പം വാട്ട്സ്ആപ്പിൽ പുതിയ ഇമോജികളും ഇപ്പോൾ ലഭ്യമാണ്. ആൻഡ്രോയിഡിലും ഐഒഎസ് ആപ്പിലും ഈ സേവനം ലഭ്യമാണ്. വാബീറ്റ ഇൻഫോയിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം ഈ പുതിയ ഇമോജികൾ വാട്ട്സ്ആപ്പ് ബീറ്റ എഡിഷനിലും ലഭ്യമാക്കിയിട്ടുണ്ട്. 217 പുതിയ ഇമോജികൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വാട്ട്സ്ആപ്പിൻറെ ബീറ്റ എഡിഷൻ ഉപയോഗിക്കുന്നവർക്കാണ് നിലവിൽ ഈ പുതിയ ഇമോജികൾ ഉപയോഗിക്കുവാൻ അവസരമൊരുക്കിയിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ്' ഫീച്ചർ സേവനവും നിങ്ങൾക്ക് ഉപയോഗിക്കാം
 

വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ്' ഫീച്ചർ സേവനവും നിങ്ങൾക്ക് ഉപയോഗിക്കാം

ആൻഡ്രോയിഡിലെ ബീറ്റ ടെസ്റ്ററുകൾക്കായി വാട്ട്‌സ്ആപ്പ് ഈയിടെ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗും വാട്ട്‌സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ടുമാണ് ഈ സവിശേഷത ആദ്യം സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യം, വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻറെ ബീറ്റ എഡിഷനിൽ കുറച്ച് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ അവതരിപ്പിക്കാൻ തുടങ്ങി. എന്നാൽ, ഫേസ്ബുക്കിങ് ഉടമസ്ഥതയിൽ വരുന്ന വാട്ട്‌സ്ആപ്പിൽ ഇപ്പോൾ 'വ്യൂ വൺസ്' എന്ന ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് ഫോട്ടോകളും, വീഡിയോകളും അയച്ചാൽ മെസ്സേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കൽ മാത്രമേ അവ കാണാൻ സാധിക്കൂകയുള്ളു എന്നതാണ് കാര്യം.

ചിത്രങ്ങളും ഫോട്ടോകളും എഡിറ്റ് ചെയ്യുവാൻ സൗകര്യമൊരുക്കി വാട്ട്സ്ആപ്പിൽ പുതിയ സവിശേഷതകൾ

'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിച്ചുകൊണ്ട് അയക്കുന്ന ഫോട്ടോകളും വിഡിയോകളും മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുവാൻ സാധ്യമായിരിക്കില്ല. നിങ്ങൾ അയച്ച മെസേജ് സ്വീകർത്താവ് ഒരിക്കൽ പോലും തുറന്ന്‌ നോക്കിയില്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ ആ സന്ദേശം തനിയെ ഇല്ലാതാകും. എന്നാൽ, സ്ക്രീൻഷോട്ട്, സ്ക്രീൻ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകൾ വഴി ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യുന്നത് തടയുവാൻ ഈ ഫീച്ചറിനാകില്ല. ആൻഡ്രോയ്ഡ് 2.21.14.3 എഡിഷൻ ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ സവിശേഷത ഉപയോഗിക്കാനാകുമെന്ന് വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കും.

Best Mobiles in India

English summary
WhatsApp has updated its browser version Whatsapp Web with a few new capabilities. A new, better way to edit photographs before emailing them to your friends is one of the new features, which aligns the Web experience with the mobile version.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X