വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

|

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. യൂസേഴ്സിന് കൂടുതൽ പുതിയ ഫീച്ചേഴ്സ് നൽകുന്ന മെസേജിങ് ആപ്ലിക്കേഷനും വാട്സ്ആപ്പ് തന്നെ. ദിനംപ്രതിയെന്നോണമാണ് വാട്സ്ആപ്പ് ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. മറ്റ് ആപ്പുകളേക്കാൾ കൂടുതൽ യൂസർ ഫ്രണ്ട്ലിയായ ഈ ഫീച്ചറുകളും വാട്സ്ആപ്പിന്റെ ആഗോളപ്രശസ്തിക്ക് കാരണമാണ്. വാട്ട്സ്ആപ്പിന്റെ നിരവധി ഫീച്ചറുകളിൽ ചിലത് മാത്രമാണ് വോയ്സ് മെസേജിങ്, ലൊക്കേഷൻ ഷെയറിങ്, വാട്സ്ആപ്പ് പേ എന്നിവ. കൂടാതെ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനും വാട്സ്ആപ്പിൽ സൌകര്യമുണ്ട്. ഒപ്പം നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാളെ ബ്ലോക്ക് ചെയ്യാനും കഴിയും. ഇങ്ങനെ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ ആ വ്യക്തിക്ക് നിങ്ങൾക്ക് സന്ദേശങ്ങൾ അയക്കാനോ നിങ്ങളുടെ സ്റ്റാറ്റസ് കാണാനോ കഴിയില്ല. തിരിച്ചും നിങ്ങൾക്കും ഇതിനൊന്നും സാധിക്കില്ല.

 
വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

ഇനി നിങ്ങളെ ഒരാൾ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാൻ കഴിയുമെന്ന് നോക്കാം. നിങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് മനസിലാക്കാൻ നിലവിൽ വാട്സ്ആപ്പിൽ ഫീച്ചറുകളൊന്നുമില്ല. പകരം മറ്റ് ചില വഴികളിലൂടെ ഇത് മനസിലാക്കാനും സാധിക്കും.

വാട്ട്‌സ്ആപ്പിൽ മറ്റൊരാളെ എങ്ങനെ ബ്ലോക്ക് ചെയ്യാം?

വാട്ട്‌സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിന് മുമ്പ്, നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരാളെ എങ്ങനെ ബ്ലോക്ക് ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. വാട്സ്ആപ്പിൽ ഒരാളെ ബ്ലോക്ക് ചെയ്യാൻ ഈ ഘട്ടങ്ങൾ പാലിക്കുക.

  • വാട്ട്‌സ്ആപ്പ് തുറന്ന് മുകളിലെ മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
  • ഇപ്പോൾ കാണുന്ന ലിസ്റ്റിൽ നിന്നും സെറ്റിങ്സ് സെലക്ട് ചെയ്യുക.
  • സെറ്റിങ്സ് തുറന്ന് അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുറന്ന് വരുന്ന ലിസ്റ്റിൽ പ്രൈവസി, സെക്യൂരിറ്റി എന്നീ ടാബുകൾ കാണാനാകും. ഇതിൽ 'പ്രൈവസി' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • മെനുവിൽ ബ്ലോക്ക്ഡ് കോൺടാക്ട്സ് എന്ന ഓപ്ഷൻ കാണും ഇതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് മുകളിൽ കാണുന്ന (കോൺടാക്ട് ആഡിങ് ) ഐക്കണിൽ ടാപ്പ് ചെയ്ത് ബ്ലോക്ക് ചെയ്യേണ്ട കോൺടാക്സ് സെല്കട് ചെയ്താൽ ആ നമ്പർ ബ്ലോക്ക് ആകും.

ഒരാളെ ബ്ലോക്ക് ചെയ്യാൻ കൂടുതൽ ലളിതമായ മറ്റൊരു വഴിയുണ്ട്. കോൺടാക്ട് തുറന്ന് ശേഷം, മൂന്ന് ഡോട്ടുകൾ>മോർ> ബ്ലോക്ക് എന്ന പാത്ത് പിന്തുടർന്നാലും ഒരാളെ നിങ്ങളുടെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യാം. എങ്ങനെ ആളുകളെ ബ്ലോക്ക് ചെയ്യാം എന്ന് മനസിലാക്കിയ സ്ഥിതിക്ക് നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നത് എങ്ങനെയെന്ന് നോക്കാം. നേരത്തെ പറഞ്ഞത് പോലെ ഇതിനായി വാട്സ്ആപ്പ് പ്രത്യേക ഫീച്ചർ ഒന്നും നൽകിയിട്ടില്ല.

മറ്റാരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്നറിയാൻ

  • ലാസ്റ്റ് സീൻ, പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ് എന്നിവ പരിശോധിക്കുക

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തെന്ന് തോന്നുന്നെങ്കിൽ ആദ്യം അവരുടെ ലാസ്റ്റ് സീൻ, സ്റ്റാറ്റസ് എന്നിവ പരിശോധിക്കും. അവയൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളെ അയാൾ ബ്ലോക്ക് ചെയ്തിരിക്കാനുള്ള സാധ്യത ഉണ്ട്. പക്ഷെ പൂർണമായി ഉറപ്പിക്കാനും സാധിക്കില്ല. കാരണം പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ എന്നിവ ഹൈഡ് ചെയ്യാനും വാട്സ്ആപ്പിൽ ഓപ്ഷ്യനുണ്ട്

  • മെസേജുകളിലെ ബ്ലൂ ടിക്ക്

ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്ന് മനസിലാക്കാനുള്ള മറ്റൊരു വഴിയാണിത്. ബ്ലോക്ക് ചെയ്തതായി സംശയിക്കുന്ന ആൾക്ക് ഒരു ടെക്സ്റ്റ് മെസേജ് അയക്കുക. എന്നിട്ട് ഡെലിവറി സ്റ്റാറ്റസ് കാണിക്കുന്ന ടിക്ക് ഐക്കൺ നീലയായി മാറുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാനുള്ള സാധ്യത വർധിക്കുന്നു. ഇതും പക്ഷെ പൂർണമായി ഉറപ്പിക്കാനാകില്ല. പ്രൈവസിക്ക് വേണ്ടി ചിലർ ബ്ലൂ ടിക്കും ഓഫ് ചെയ്തിടാറുണ്ട്.

 
  • വാട്സ്ആപ്പ് കോൾ

സംശയിക്കുന്ന ആളെ വാട്സ്ആപ്പിൽ കോൾ ചെയ്യാൻ ശ്രമിക്കുക. കോൾ കണക്ട് ആവുന്നില്ലെങ്കിൽ അതിന് കാരണം അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തത് ആവാം.

  • വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രമിക്കുക

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പരാജയപ്പെട്ടാലും നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പിക്കാൻ ആകില്ല. പക്ഷെ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്ന് ഉറപ്പിക്കാൻ കഴിയുന്ന മറ്റൊരു വഴിയുണ്ട്. അതാണ് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുക എന്നത്. ബ്ലോക്ക് ചെയ്തതായി സംശയിക്കുന്ന ആളുമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ അയാളെ എതെങ്കിലും ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാനോ ശ്രമിക്കുക. നിങ്ങൾ പരാജയപ്പെട്ടാൽ ഉറപ്പിക്കാം നിങ്ങളെ അയാൾ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന്. ഇത്രയും വഴികളാണ് ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്ന് അറിയാൻ ഉള്ളത്. വാട്സ്ആപ്പിൽ അൺബ്ലോക്ക് റിക്വസ്റ്റ് കൊടുക്കാനും ഓപ്ഷനുകളൊന്നും ഇല്ല. ബ്ലോക്ക് ചെയ്ത ആളെ അല്ലാതെ കോൺടാക്ട് ചെയ്ത് ആവശ്യപ്പെട്ടാൽ മാത്രമെ ബ്ലോക്ക് ഒഴിവാക്കാനാകൂ.

Best Mobiles in India

English summary
Let's see if you can find out if someone has blocked you on WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X