Home
How to

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി അടിപൊളിയാക്കാം! മ്യൂസിക് ഉൾപ്പെടുത്താനുള്ള ഫീച്ചർ എത്തി, എങ്ങനെയെന്നല്ലേ... ഇതാ

ഉപഭോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ വാട്‌സ്ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃകമ്പനിയായ മെറ്റ. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കി വാട്സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിൽ സംഗീതം ചേർക്കുന്നതിന് ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് വാഗ്ദാനം ചെയ്തുള്ള ഫീച്ചർ ജനുവരിയിലാണ് അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ആണ് ഈ ഫീച്ചർ ലഭ്യമാക്കിയിരുന്നത്.

ഇൻസ്റ്റഗ്രാമിൽ മെറ്റ നൽകുന്നതുപോലെ ഒരു മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ തിരയാൻ കഴിയും.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി അടിപൊളിയാക്കാം!

ഉപയോക്താവ് ഒരു ഗാനം തെരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാനും കഴിയുന്ന തരത്തിലാണ് സംവിധാനം. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിഡിയോ സ്റ്റാറ്റസിൽ വീഡിയോയുടെ ദൈർഘ്യവുമായി പൊരുത്തപ്പെടുത്തി മ്യൂസിക്ക് ചേർക്കാൻ സാധിക്കും.

ഉപയോക്താവ് സ്റ്റാറ്റസ് പങ്കിട്ടു കഴിഞ്ഞാൽ, കാണുന്നവർക്ക് താഴെയുള്ള പാട്ട് ലേബലിൽ ടാപ്പ് ചെയ്ത് ട്രാക്കിന്റെ പേര്, ആർട്ടിസ്റ്റ്, ആൽബം ആർട്ട് എന്നിവ അറിയാൻ കഴിയും. ഓവർലേയിലെ ത്രീ-ഡോട്ട് മെനു ബട്ടണിൽ ടാപ്പ് ചെയ്ത് ഗാനത്തിന്റെ ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കാണാനും കഴിയും. നിലവിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളിൽ നിന്നും എഡിറ്റ് ചെയ്തിട്ടാണ്.

വാട്സ്ആപ്പ് വീഡിയോ കോളുകളിലും പുതിയ മാറ്റം കൊണ്ടു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇനി മുതൽ വീഡിയോ കോൾ എടുക്കുമ്പോൾ ക്യാമറ തനിയേ ഓൺ ആവില്ല.
നിലവിൽ കോൾ എടുത്തുകഴിയുമ്പോൾ ആദ്യം തന്നെ ഫ്രണ്ട് ക്യാമറ ഓൺ ആകും. ശേഷമേ ഉപയോക്താക്കൾക്ക് ക്യാമറ ഓഫ് ആക്കാനോ പോസ് ചെയ്യാനോ പറ്റുകയുള്ളു.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി അടിപൊളിയാക്കാം!

എന്നാൽ പുതിയ ഫീച്ചർ വരുന്നതോടു കൂടി ക്യാമറ ഓൺ ആകാതെ കോൾ എടുക്കാൻ പറ്റും. കോൾ വരുമ്പോൾ ഒപ്പം തന്നെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഒപ്പം കാണിക്കും. ഇത് ചെയ്തതിനു ശേഷം കോൾ എടുത്താൽ വാട്സാപ്പ് വോയ്‌സ് കോൾ പോലെയാകും ഉണ്ടാവുക. പിന്നീട് എപ്പോൾ വേണമെങ്കിലും വീഡിയോ ഓൺ ചെയ്യാം.

പുതിയ ഫീച്ചർ വാട്‌സാപ്പ് വീഡിയോ കോൾ വഴിയുള്ള തട്ടിപ്പുകൾ തടയിടാനും സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ കോൾ വിളിച്ച് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതിനെ തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് നെറ്റിസൺസ് പറയുന്നത്. ഫീച്ചർ എന്നുമുതൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഭാവിയിൽ 'ത്രഡഡ് മെസേജ് റിപ്ലൈ' ഫീച്ചർ കാണാൻ സാധിച്ചേക്കും.

ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനൽ മെസേജുമായി കണക്റ്റ് ചെയ്ത് കാണാൻ ഇതുവഴിയാകും. ഒരുപാട് ചാറ്റുകൾ സ്‌ക്രോൾ ചെയ്ത് സമയം പാഴാക്കുന്നത് ഇതോടെ ഒഴിവാകും. എങ്ങനെയാണ് ഈ ഫീച്ചർ വാട്സ്ആപ്പിൽ പ്രവർത്തിക്കുക എന്നതിന്റെ സ്‌ക്രീൻഷോട്ട് ചുവടെ കാണാം. എന്നാൽ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചർ എത്രത്തോളം വിജയമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഏറെ ചർച്ചകൾ നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളിൽ ഒരുപക്ഷേ ഈ ഫീച്ചർ വിജയമായേക്കും.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X