ആരാണ് നിങ്ങളെ ഫേസ്ബുക്കില്‍ ട്രാക്ക് ചെയ്യുന്നത്?

|

ഫേസ്ബുക് ലോക കാര്യങ്ങള്‍ അറിയാനും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്താനുമെല്ലാം ഏറെ നല്ലതാണ്. എന്നാല്‍ അതോടൊപ്പം ചില ദോഷവശങ്ങളുമുണ്ട് ഈ സൈറ്റിന്. സുരക്ഷിതത്വമില്ലായ്മതന്നെയാണ് പ്രധാനം. അതായത് നിങ്ങളറിയാതെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പല കമ്പനികളും ശേഖരിക്കുന്നു എന്നതുതന്നെ.

ബിഎസ്എന്‍എല്‍ നമ്പറിലേക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം?ബിഎസ്എന്‍എല്‍ നമ്പറിലേക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം?

ആരാണ് നിങ്ങളെ ഫേസ്ബുക്കില്‍ ട്രാക്ക് ചെയ്യുന്നത്?

എങ്ങനെയെന്നല്ലേ, ഫേസ്ബുക് അക്കൗണ്ടിലുടെ ഏതെങ്കലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഏതെങ്കിലും വെബ്‌സൈറ്റില്‍ ലോഗ്ഇന്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടും വ്യക്തിപരമായ വിവരങ്ങളും വരെ ആ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.

ഇ-മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഇതില്‍ പെടും. തീര്‍ന്നില്ല, നിങ്ങളുടെഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരുടെ വിവരങ്ങള്‍ പോലും ഈ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇത്തരത്തില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് തടയണമെന്നുണ്ടോ. എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഏതാനും സ്‌റ്റെപ്പുകള്‍ പിന്‍തുടര്‍ന്നാല്‍ മതി.

ബിഎസ്എന്‍എല്‍ വമ്പിച്ച ക്യാഷ്ബാക്ക് ഓഫറോടു കൂടി!ബിഎസ്എന്‍എല്‍ വമ്പിച്ച ക്യാഷ്ബാക്ക് ഓഫറോടു കൂടി!

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യം ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം മുകളില്‍ കാണുന്ന സെറ്റിംഗ് ബട്ടണില്‍ ക്ലിക് ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഇനി താഴേക്ക് സ്‌ക്രോള്‍ ചെയ്ത ശേഷം സെറ്റിംഗ്‌സ് എന്ന ടാബില്‍ ക്ലിക് ചെയ്യുക.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഇടതുവശത്തു കാണുന്ന ആപ്‌സ് എന്നതില്‍ ക്ലിക് ചെയ്യുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ഇപ്പോള്‍ കുറെ ആപ്ലിക്കേഷനുകള്‍ കാണാം. ഇതെല്ലാം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കാന്‍ അനുമതിയുള്ള ആപ്ലിക്കേഷനുകളാണ്.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

എന്നാല്‍ ഇതുകൊണ്ട് തീര്‍ന്നില്ല, കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ പേജിന്റെ ഏറ്റവും താഴെയായി ഷോ ഓള്‍ ആപ്‌സ് എന്നു കാണാം അതില്‍ ക്ലിക് ചെയ്യണം.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

ഇനി ഓരോ ആപ്ലിക്കേഷനിലും എഡിറ്റ് എന്ന ബട്ടനില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ തുറക്കുന്ന പേജില്‍ രണ്ടാമതായി ദിസ് ആപ് നീഡ്‌സ് എന്നു കാണാം. അതിനുനേരെ ചേര്‍ത്ത വിവരങ്ങളെല്ലാം ആ ആപ്ലിക്കേഷന്‍ സെര്‍വറില്‍ ഉണ്ടായിരിക്കുമെന്നാണ് അര്‍ഥം. അടിസ്ഥാനപരമായ വിവരങ്ങള്‍ക്കു പുറമെ, ഇ-മെയില്‍ അഡ്രസ്, ജനന തീയതി, ലൊക്കേഷന്‍ എന്നിവയൊക്കെ പല ആപ്ലിക്കേഷനുകളും ശേഖരിച്ചിട്ടുണ്ടാവും.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

അടിസ്ഥാനപരമായ വിവരങ്ങള്‍ എന്നു പറയുമ്പോള്‍ പേര്, പ്രൊഫൈല്‍ ചിത്രം, യൂസര്‍ ഐഡി, സുഹൃത്തുക്കളുടെ ലിസ്റ്റ്, തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. കൂടുതല്‍ അറിയണമെങ്കില്‍ ചിത്രത്തില്‍ കാണിച്ച വിധത്തില്‍ ബേസിക് ഇന്‍ഫര്‍മേഷന്‍ എന്നതിനൊപ്പമുള്ള ചോദ്യചിഹ്നത്തില്‍ കര്‍സര്‍ വച്ചാല്‍ മതി.

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

ഇനി ഓരോ ആപ്ലിക്കേഷനും നേരെയായി എഡിറ്റ് എന്ന ഓപ്ഷനും X എന്ന ഓപ്ഷനും കാണാം. X എന്നത് ഡിലിറ്റ് ചെയ്യുന്നതിനുള്ളതാണ്.

സ്‌റ്റെപ്പ് 9

സ്‌റ്റെപ്പ് 9

ഏതെല്ലാം ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ മനസിലായല്ലോ. ആ ആക്‌സസ് തടയണമെങ്കില്‍ ഓരോ ആപ്ലിക്കേഷന്റേയും നേരെയായി കാണുന്ന ഡിലിറ്റ് (X) ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതി. പിന്നീടൊരിക്കലും ആ ആപ്ലിക്കേഷന് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളില്‍ ആക്‌സസ് ഉണ്ടാവില്ല.

മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?

Best Mobiles in India

English summary
If you're using Facebook, you're giving the company a ton of information about yourself which it is selling to advertisers in one form or another.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X