എന്തു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു? എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം?

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അതിലെ ഏറ്റവും പ്രധാന പ്രശ്‌നം സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു എന്നുളളതാണ്. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം? ഗെയിമുകള്‍ കളിക്കുമ്പോഴും വീഡിയോ കാണുമ്പോഴും ഫോണ്‍ ചൂടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അധിക ചൂട് ഫോണുകളെ നശിപ്പിക്കുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്യുന്നു.

7 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 4ജി ഡാറ്റയുമായി വോഡാഫോണ്‍ പെരുമഴ!

എന്തു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു? എങ്ങനെ ഇതു പരിഹരിക്കാം?

സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നത് അതിന്റെ പ്രോസസര്‍ കൊണ്ടായിരിക്കാം ഉപയോഗിക്കുന്ന ആപ്പുകളായിരിക്കാം എന്നിങ്ങനെ പല കാരണങ്ങള്‍ ആകാം.

മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളായ എക്‌സ്പീരിയ Z5 നും ഈ പ്രശ്‌നം നേരിടുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകളുടെ ചൂട് പരിഹരിക്കാനായി ഈ താഴെ പറയുന്ന ടിപ്‌സുകള്‍ പാലിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അനാവശ്യമായ ഫംഗ്ഷനുകള്‍ ഒഴിവാക്കുക

ജിയോ 4ജി ഡാറ്റ അവതരിപ്പിച്ചതോടെ എപ്പോഴും മൊബൈല്‍ ഫോണ്‍ ഡാറ്റ ഓണ്‍ ആയി തന്നെ ഇരിക്കും. എന്നാല്‍ ഇതു കൂടാതെ ലൊക്കേഷന്‍, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഓണായിരിക്കും. ഇതെല്ലാം ഓണ്‍ ആയിരുന്നാല്‍ ഫോണ്‍ ബാറ്റിറി ചൂടാകും എന്നുളളതിന് യാതൊരു സംശയവും ഇല്ല.

വാലിഡിറ്റി കഴിയുന്നതിനു മുന്‍പ് ജിയോ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യൂ: ഇവിടെ ഓപ്ഷനുകള്‍ കാണാം!

വളരെ ഏറെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കരുത്

ഒരേ സമയം അനേകം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചൂടാക്കിയേക്കാം. സിക്ലീനര്‍, ക്ലീന്‍മാസ്റ്റര്‍ എന്നിവ ഉപയോഗിച്ച് ഫോണ്‍ ക്ലീന്‍ ചെയ്യാം.

അപ്‌ഡേറ്റുകള്‍

നിങ്ങളുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഒഎസും കൃത്യ സമയത്തു തന്നെ അപ്‌ഡേറ്റ് ചെയ്തു എന്നു ഉറപ്പു വരുത്തണം. ആവശ്യമില്ലാത്ത ആപ്‌സുകള്‍ റണ്‍ ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകും എന്നുളളത് ഉറപ്പാണ്.

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്‌സുകള്‍ തന്നെ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത വര്‍ദ്ധിപ്പിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Phone getting warm during playing games and watching videos is an ordinary. But overheating can damage devices and affect performance.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot