Home
How to

പൈസ കൊടുത്ത് സ്ഥലം വാങ്ങല്ലേ! ഫ്രീ ഗൂഗിൾ സ്റ്റോറേജ് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ

Gmail നമുക്കെല്ലാവർക്കും അത്യാവശ്യമായ ഒരു ഫ്രീ വെബ് ബേസ്ഡ് ഇമെയിൽ സർവീസ് ആണ്. എന്നിരുന്നാലും, ഇപ്പോൾ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നം Gmail ഫ്രീ സ്റ്റോറേജ് നിയന്ത്രിച്ചിരിക്കുന്നു എന്നതാണ്. എല്ലാ ഗൂഗിൾ അക്കൗണ്ടുകളിലും 15GB സൗജന്യ ഇടം മാത്രമേ ഇവ ഫ്രീ ആയി നൽകുന്നുള്ളൂ. പരിമിതമായ സ്റ്റോറേജ് കാരണം പലപ്പോഴും പല വേണ്ട ഫയലുകളും ഡിലീറ്റ് ആക്കേണ്ടി വരാറുണ്ട്.

സ്റ്റോറേജ് ഫുൾ ആയിരിക്കുമ്പോൾ മെയിൽ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയാതാകുന്നു എന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ പണം നൽകി സ്റ്റോറേജ് വാങ്ങാനാകും എന്ന ഓപ്‌ഷൻ ഉള്ളത്കൊണ്ട് തന്നെ പലരും പണം അടച്ച് സ്റ്റോറേജ് മേടിക്കാറുമുണ്ട്. എന്നാൽ അത് അനിവാര്യമാണോ? നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ സ്‌റ്റോറേജ് തീർന്നാൽ സബ്‌സ്‌ക്രിപ്‌ഷനുകളൊന്നും വാങ്ങാതെ സ്‌റ്റോറേജ് ഉപയോഗിക്കാനാകുന്ന ട്രിക്കുകളാണ് ഈ ലേഖനത്തിൽ ഉടനീളം പറയുന്നത്.

പൈസ കൊടുത്ത് സ്ഥലം വാങ്ങല്ലേ! ഗൂഗിൾ സ്റ്റോറേജ് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ

ഈ ട്രിക്കുകൾ ഉപയോഗിക്കാൻ സ്മാർട്ട്ഫോണിന് പകരം നിങ്ങളുടെ പിസി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ എളുപ്പവും സുഗമവും. നമ്മളിൽ പലരും ശ്രദ്ധിക്കാത്ത ചില ഫയലുകൾ ഉണ്ട്. ഒരു വലിയ പെർസെന്റജ് സ്റ്റോറേജ് ഇതിന് ആവശ്യമായി വരാറുണ്ട്. ഈ വലിയ ഫയലുകൾ ഇല്ലാതാക്കിയാൽ, നമ്മുടെ ഗൂഗിൾ അക്കൗണ്ടിൽ കുറച്ച് സ്റ്റോറേജ് ഉണ്ടാക്കാം.

അതിനായി: ഗൂഗിൾ ഡ്രൈവ് ഓപ്പൺ ചെയ്ത് സ്ക്രീനിൻ്റെ ഇടതുവശത്തുള്ള "സ്റ്റോറേജ്" ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളുടെ ഫയലുകളെ വലുത് മുതൽ ചെറുത് വരെയുള്ള ക്രമത്തിൽ ഓട്ടോമാറ്റിക്ക് ആയി ലിസ്റ്റ് ചെയ്യും. അങ്ങനെ ഓട്ടോമാറ്റിക്കായി ലിസ്റ്റ് ചെയ്തില്ലായെങ്കിൽ, Storage Used എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ ലിസ്റ്റ് വരുന്നതാണ്. ശേഷം, നിങ്ങൾ ഡിലീറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്ന വലിയ ഫയലുകൾ തിരഞ്ഞെടുത്ത് അവ ഡിലീറ്റ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

അതിന് ശേഷം ഇടതുവശത്തുള്ള മെനുവിൽ, ട്രാഷ് മെനു കാണാനാകും. അതിൽ Empty trash എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്ത് Delete forever ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ആ ഫയൽ പൂർണമായും ഡിലീറ്റ് ആകുന്നതാണ്. അങ്ങനെ നിങ്ങൾക്ക് കുറച്ച് സ്റ്റോറേജ് ലഭിക്കുന്നതാണ്.

ഇമെയിലുകളിൽ ചിലപ്പോൾ വലിയ അറ്റാച്ചുമെൻ്റുകൾ ഉണ്ടാകാറുണ്ട്. അത് ഗൂഗിൾ അക്കൗണ്ടിന്റെ നല്ലൊരു ശതമാനം സ്റ്റോറേജ് കുറയ്ക്കാറുണ്ട്. ചെറിയ സ്റ്റോറേജ് ആണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ഈ അറ്റാച്ചുമെൻ്റുകൾ ഡിലീറ്റ് ആകാവുന്നതാണ്. അതിനായി താഴെ പറയുന്ന രീതി ഫോള്ളോ ചെയ്യൂ.

Gmail അക്കൗണ്ട് ഓപ്പൺ ആക്കി സെർച്ച് ബാറിൽ പോയി has attachment larger: 10MB എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ 10MBയിൽ കൂടുതൽ അറ്റാച്ച്‌മെൻ്റുകളുള്ള എല്ലാ ഇമെയിലുകളും നിങ്ങൾക്ക് കാണാനാകും. അവ സെലക്ട് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ആക്കാവുന്നതാണ്. അതിന് ശേഷം ഇടതുവശത്തുള്ള മെനുവിൽ, ട്രാഷ് മെനു എന്ന ഓപ്‌ഷനിലെ Empty trash എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്ത് Delete forever ക്ലിക്ക് ചെയ്യാൻ മറക്കാതിരിക്കുക.

Gmail അക്കൗണ്ടിൽ സ്പാം ഇമെയിലുകൾക്ക് ധാരാളം ഉണ്ടാകാറുണ്ട്. സ്‌പാം ഇമെയിലുകൾ എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കാം: Gmail അക്കൗണ്ട് ഓപ്പൺ ആക്കി സ്ക്രീനിൻ്റെ ഇടതുവശത്ത് ഉള്ള സ്പാം എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്യുക. അതിനു ശേഷം Delete all spam messages now എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

മിക്കവരുടെയും സ്‌റ്റോറേജിൻ്റെ ഭൂരിഭാഗവും ഗൂഗിൾ ഫോട്ടോസ് ആണ്. ഗൂഗിൾ ഫോട്ടോസിൽ ഒരു ഫോട്ടോ തന്നെ ഒരുപാട് തവണ സേവ് ആയിട്ടുണ്ടാകാം. അങ്ങനുള്ള ഡ്യൂപ്ലിക്കറ്റ് ഫോട്ടോസും വീഡിയോസും ഡിലീറ്റ് ആക്കാം. ഈ പറഞ്ഞ കാര്യങ്ങൾ നിരന്തരം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ ഫ്രീ സ്റ്റോറേജ് എപ്പോഴും ഉണ്ടാകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
This article is all about tricks to use up storage in your Google account without buying any subscriptions if you run out of storage. Let's see what those are.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X