ഫോണ്‍ ഹാക്ക് ചെയ്യാന്‍ വൈഫൈ ഉപയോഗിക്കുന്നതില്‍ നിന്നും എങ്ങനെ തടയാം..?

|

ഹാക്കിംഗ് ഒരു പുതിയ സാങ്കേതിക വിദ്യ തന്നെയാണ്. കാരണം വ്യക്തിഗത ഡേറ്റകള്‍ മോഷ്ടിക്കുന്നതിനായി പുതിയ ആശയങ്ങള്‍ ഉപയോഗിച്ചാണ് ഓരോ തവണയും ഹാക്കര്‍മാര്‍ അതിവേഗം വളര്‍ന്നു വരുന്നത്. അതില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വൈഫൈ ഹാക്കിംഗ് ആണ്.

 
ഫോണ്‍ ഹാക്ക് ചെയ്യാന്‍ വൈഫൈ ഉപയോഗിക്കുന്നതില്‍ നിന്നും എങ്ങനെ തടയാം..?

ഇത് പ്രധാനമായും രണ്ടു തരം ഉണ്ട്. ഒന്നാമത്തേത് നിങ്ങളുടെ ഉപകരണത്തില്‍ വൈഫൈ കണക്ട് ചെയ്യുന്നത് ഹാക്കര്‍മാര്‍ തടയുന്നു, രണ്ടാമത്തേത് വളരെ അപകടകരമായതാണ്, അതായത് നിങ്ങള്‍ കണക്ട് ചെയ്ത ഉപകരണത്തിലേക്ക് എത്തിച്ചേരാന്‍ നിങ്ങളുടെ വൈഫൈ ഹാക്കമാര്‍ ഹാക്ക് ചെയ്യും.

അതിനു ശേഷം അവര്‍ വൈഫൈ തുറന്നു വയ്ക്കും. ഈ തുറന്ന വൈഫൈയില്‍ ആരെങ്കിലും ഉപകരണം ബന്ധിപ്പിക്കുകയാണെങ്കില്‍ ആ ഉപകരണത്തിന്റെ MAC അഡ്രസും IP അഡ്രസും റൗട്ടറില്‍ രജിസ്റ്റര്‍ ചെയ്യും. ഹാക്കര്‍ ആദ്യം സ്‌നിപ്പിംഗ് ടൂള്‍ ഉപയോഗിച്ച് ട്രാഫിക്കിനെ തടയും. തുടര്‍ന്ന് ഡാറ്റ പാക്കറ്റുകളായി ട്രാന്‍സ്ഫര്‍ ചെയ്യും. നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി എളുപ്പത്തില്‍ കണ്ടെത്തുന്നതിന് ഈ പാക്കറ്റുകള്‍ ഹാക്കര്‍മാര്‍ തടസ്സപ്പെടുത്തുന്നു.

ഒരു ഉപകരണത്തില്‍ ഹാക്ക് ചെയ്തിരിക്കുന്ന ഡിവൈസിലെ വൈഫൈ ഹാക്ക് ചെയ്തിരിക്കുന്നതിനേക്കാള്‍ എളുപ്പമാണ് വൈഫൈ ഹാക്കിംഗ്. ഇപ്പോള്‍ ധാരാളം ഫ്രീ ടൂളുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത വൈഫൈ റൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയും.

WEP സെക്യൂരിറ്റിയുളള റൂട്ടര്‍ ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. WEP എന്നാല്‍ നിങ്ങളുടെ വയര്‍ലെസ് കണക്ഷന്‍ സുരക്ഷിതമാക്കാനുളള ഒരു തരം എന്‍ക്രിപ്ഷന്‍ ടൂള്‍ ആണ്.

ഒരു ഡീഫോള്‍ട്ട് വൈഫൈ പാസ്‌വേഡ് ഉപയോഗിക്കുന്നതാണ് നമ്മളില്‍ പലരും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. നിങ്ങളുടെ വൈഫൈ കണക്ഷന്‍ ഹാക്ക് ചെയ്യാന്‍ വേണ്ടി മാത്രമല്ല ഹാക്കര്‍മാര്‍ ഡീഫോള്‍ട്ട് പാസ്‌വേഡ് ഉപയോഗിക്കുന്നത്, കൂടാതെ കണക്ട് ചെയ്ത ഉപകരണത്തില്‍ ആക്‌സസ് ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ വൈഫൈ സംരക്ഷിക്കാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൂടാതെ ഇത് നിങ്ങളുടെ ഉപകരണത്തെ മാല്‍വയറുകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യും.

നിങ്ങളുടെ വൈഫൈ റൂട്ടര്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്നും മറ്റു ഉപയോക്താക്കളെ തടയാനും സാധിക്കും. അതിനായി ഏറ്റവും മികച്ചത് Fing App എന്ന ആപ്ലിക്കേഷനാണ്.

ഈ ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം.


. ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും Fig App ഡൗണ്‍ലോഡ് ചെയ്യുക.


. ഉപകരണത്തില്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞതിനു ശേഷം അതു തുറക്കുക. ശേഷം ഹോം സ്‌ക്രീനില്‍ വൈഫൈ കണക്ഷന്‍ തുറക്കുക.

. അവിടെ വൈഫൈ കണക്ഷനുളളില്‍ Refresh, Settings എന്ന രണ്ട് ഓപ്ഷനുകള്‍ കാണാം.

. Refresh ല്‍ നിങ്ങളുടെ റൂട്ടറില്‍ കണക്ട് ചെയ്തിരിക്കുന്ന ഉപകരണത്തിന്റെ ലിസ്റ്റ് കാണാം. കൂടാതെ കണക്ട് ചെയ്തിരിക്കുന്ന ഉപകരണം ഒരു ലാപ്‌ടോപ്പ് ആണോ മൊബൈല്‍ ആണോ എന്നും നിങ്ങളെ അറിയിക്കും.

. കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളുടെ MAC വിലാസം നിങ്ങള്‍ക്ക് കാണാവുന്നതാണ്. നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപകരണത്തിന്റെ ഡിവൈസ് MAC വിലാസം പകര്‍ത്തുക. ഇത് നിങ്ങള്‍ക്ക് വെബ്‌സൈറ്റ്, നെറ്റ്‌വര്‍ക്കിംഗ് പിംഗിംഗിനായി ഉപയോഗിക്കാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
WiFi can be used to hack your phone, How to prevent it

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X