വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്

|

വായുവും വെള്ളവും ആഹാരവും വസ്ത്രവുമെല്ലാം പോലെ ഇന്ന് മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ഇന്റർനെറ്റ്. ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാതെ ഒരു ദിവസം തള്ളി നീക്കുന്നത് പോലും ചിന്തിക്കാൻ കഴിയാത്ത കാലമാണിത്. അതിനാൽ തന്നെ വീട്ടിലും ഓഫീസിലും എല്ലാം വൈഫൈ കണക്ഷനുകളും ഉണ്ടാകും. വീട്ടിൽ കണക്ഷൻ ഉണ്ടായിരിക്കുമ്പോൾ തന്നെ ചില സമയത്ത് ഇത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യങ്ങൾ വരാറില്ലേ. എത്ര നേരം ശ്രമിച്ചാലും ഡിവൈസിൽ വൈഫൈ കണക്റ്റ് ആകുകയും ചെയ്യില്ല. ഇത്തരം സമയങ്ങളിൽ ദേഷ്യവും അസ്വസ്ഥതയും എല്ലാം ഒരുമിച്ച് കയറി വരും. അധികം ഫ്രസ്ട്രേഷനടിക്കാതെ ഈ WiFi പ്രശ്നം പരിഹരിക്കാനുള്ള ഏതാനും ടിപ്സ് നോക്കാം.

 

വൈഫെ പണി മുടക്കം, കാരണങ്ങൾ

വൈഫെ പണി മുടക്കം, കാരണങ്ങൾ

വൈഫൈ കണക്റ്റിവിറ്റി നിങ്ങളുടെ ഡിവൈസിൽ ഓൺ ആകാത്തതിനും കണക്ഷൻ കിട്ടാത്തതിനും പല വിധ കാരണങ്ങൾ ഉണ്ടാകും. ചിലപ്പോഴത് വൈഫൈ റൂട്ടറിന്റെ പ്രശ്നം ആയിരിക്കാം. അല്ലെങ്കിൽ ഉപയോഗിക്കുന്ന ഡിവൈസിന്റെ പ്രശ്നം ആയിരിക്കാം. അധികം സ്മാർട്ട്ഫോൺ പരിചയം ഇല്ലാത്തവർക്ക് പറ്റുന്ന ചില അബദ്ധങ്ങളിൽ ഒന്നാണ് ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടുന്നത്. പിന്നെ ഇന്റർനെറ്റ് കണക്ഷനിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ബാധിക്കാറുണ്ട്.

 

വൈഫൈ പണി തന്നാൽ ചെയ്യേണ്ട പണികൾ

ഫോൺ റീസ്റ്റാർട്ട് ചെയ്യാം

ഫോൺ റീസ്റ്റാർട്ട് ചെയ്യാം

കൂട്ടത്തിൽ ഏറ്റവും എളുപ്പം ചെയ്യാവുന്ന ഈസിയായിട്ടുള്ള പരിപാടിയാണ് ഫോൺ റീസ്റ്റാർട്ട് ചെയ്യുകയെന്നത്. ഫോണിന്റെ ഒരുമാതിരി ചെറിയ പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കാൻ റീബൂട്ട് ചെയ്യുന്നത് സഹായിക്കും. ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്ത് നോക്കൂ. ഒരു പക്ഷെ നിങ്ങളുടെ വൈഫൈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടാവും.

8.4% പലിശനിരക്കിൽ എസ്ബിഐ ഹോം ലോൺ തരും; നിങ്ങൾക്ക്​ കിട്ടുമോ എന്ന് അ‌റിയാനുള്ള വഴിയിതാ8.4% പലിശനിരക്കിൽ എസ്ബിഐ ഹോം ലോൺ തരും; നിങ്ങൾക്ക്​ കിട്ടുമോ എന്ന് അ‌റിയാനുള്ള വഴിയിതാ

ബാറ്ററി സേവർ ഓഫ് ചെയ്തിടുക
 

ബാറ്ററി സേവർ ഓഫ് ചെയ്തിടുക

ബാറ്ററി സേവർ മോഡും വൈഫൈയും ചില സമയത്ത് തമ്മിൽ ചേരാത്ത ഫീച്ചറുകളാണ്. വൈഫൈ കൂടുതൽ ബാറ്ററി ഉപയോഗിക്കും. ഇതിനാൽ തന്നെ ബാറ്ററി സേവർ മോഡ് ഓൺ ആകുമ്പോൾ ഓട്ടോമാറ്റിക്കായി വൈഫൈ ഓഫ് ചെയ്യാനും ഈ ഫീച്ചറിന് സാധിക്കും. വൈഫൈ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിന് ഒരു കാരണം ബാറ്ററി സേവർ മോഡ് ഓൺ ആയിരിക്കുന്നതാകാം. ഇത് ഓഫ് ആക്കിയിട്ട് നോക്കുക.

എയർപ്ലെയ്ൻ മോഡ്

എയർപ്ലെയ്ൻ മോഡ്

ചില സമയത്ത് നമ്മുടെ ഡിവൈസുകളിൽ എയർപ്ലെയ്ൻ മോഡ് അറിയാതെ ഓൺ ആകും. എയർപ്ലെയ്ൻ മോഡിൽ എല്ലാ വയർലെസ് കണക്ഷനുകളും ഓഫ് ആകുകയും ചെയ്യും ( എയർപ്ലെയ്ൻ മോഡ് നേരത്തെ ഓൺ ആയിക്കിടക്കുമ്പോൾ വൈഫൈ കണക്റ്റ് ആക്കാനും സാധിക്കും ). എയർപ്ലെയ്ൻ മോഡ് ഓൺ ആയിരിക്കുമ്പോൾ തന്നെ വൈഫൈ യൂസ് ചെയ്യണം എന്നുണ്ടെങ്കിൽ ഒരിക്കൽ കൂടി കണക്റ്റ് ചെയ്യാൻ ശ്രമിച്ചാൽ മതി.

വീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾവീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾ

വൈഫെ നെറ്റ്വർക്ക് ഫൊർഗെറ്റ് ചെയ്യുക

വൈഫെ നെറ്റ്വർക്ക് ഫൊർഗെറ്റ് ചെയ്യുക

വൈഫൈ ഓൺ ആക്കിയിട്ടും ചിലപ്പോൾ നെറ്റ്വർക്കിലേക്ക് കണക്റ്റ് ആകാറില്ല. ഇത്തരം സമയങ്ങളിൽ വൈഫൈ നെറ്റ്വർക്ക് ഫൊർഗെറ്റ് ചെയ്ത ശേഷം വീണ്ടും കണക്റ്റ് ചെയ്യാൻ നോക്കണം. ഇതിനായി വൈഫൈ സെറ്റിങ്സിലേക്ക് പോയി നെറ്റ്വർക്കിൽ ലോങ് പ്രസ് ചെയ്യുക. ഓപ്പൺ ആകുന്ന ഓപ്ഷനുകളിൽ വൈഫൈ ഫൊർഗെറ്റ് / റീമൂവ് ഓപ്ഷനിൽ ടാപ്പ് ചെയ്താൽ മതിയാകും.

ഫോൺ പവർ സൈക്കിൾ ചെയ്യുക

ഫോൺ പവർ സൈക്കിൾ ചെയ്യുക

ഫോൺ പൂർണമായി സ്വിച്ച് ഓഫ് ചെയ്യുക ( റീ സ്റ്റാർട്ട് അല്ല ). റീമൂവബിൾ ബാറ്ററി ഉള്ള ഡിവൈസ് ആണെങ്കിൽ ബാറ്ററി ഊരി കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇട്ട് യൂസ് ചെയ്യുക. നോൺ റീമൂവബിൾ ബാറ്ററി ആണെങ്കിൽ ഡിവൈസ് സ്വിച്ച് ഓഫ് ചെയ്ത് 5-10 മിനിറ്റിന് ശേഷം വീണ്ടും ഓൺ ചെയ്യാം. റീ സ്റ്റാർട്ട് പോലെ തന്നെ മിക്കവാറും പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

തേർഡ് പാർട്ടി ആപ്പുകളും പണി തരും

തേർഡ് പാർട്ടി ആപ്പുകളും പണി തരും

വൈറസുകളും ട്രോജനുകളുമൊക്കെയായി വരുന്ന ഉഡായിപ്പ് തേർഡ് പാർട്ടി ആപ്പുകളും ( നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ) വൈഫൈ പണി മുടക്കത്തിന് കാരണം ആകാറുണ്ട്. അടുത്തിടെ ഏതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. അത് പോലെ തന്നെ പരിചയമില്ലാത്ത ആപ്പുകൾ, ഹൈഡ് ആയിക്കിടക്കുന്ന ആപ്പുകൾ എന്നിവയൊക്കെ പരിശോധിക്കുക.

അൺഇൻസ്റ്റാൾ

സംശയം തോന്നിയാൽ അൺഇൻസ്റ്റാൾ ചെയ്ത് നോക്കുക. ഫോൺ സേഫ് മോഡിലാക്കി റൺ ചെയ്ത് നോക്കിയാൽ തേർഡ് പാർട്ടി ആപ്പുകളാണോ പ്രശ്നം എന്നറിയാം. ഈ മോഡിൽ പ്രീഇൻസ്റ്റാൾഡ് ആപ്പുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഈ സമയത്ത് വൈഫൈ നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ പ്രശ്നക്കാരെ തിരിച്ചറിയാൻ കഴിയും.

നെറ്റ്വർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യാം

നെറ്റ്വർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യാം

ഇത്രയും ചെയ്തിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നെറ്റ്വർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യാവുന്നതാണ്. നെറ്റ്വർക്ക് റീസെറ്റ് ചെയ്യുമ്പോൾ സേവ് ചെയ്തിട്ടുള്ള വൈഫൈ നെറ്റ്വർക്കുകൾ, പാസ്വേഡുകൾ മറ്റ് സെറ്റിങ്സ് എന്നിവയൊക്കെ ഡീലീറ്റ് ആകും. വൈഫൈ പാസ്വേഡുകൾ നഷ്ടപ്പെടാതിരിക്കാൻ ബാക്കപ്പ് ചെയ്യുകയോ എഴുതി സൂക്ഷിക്കുകയോ ചെയ്യുക. സെറ്റിങ്സ് > സിസ്റ്റം > റീസെറ്റ് > റീസെറ്റ് വൈഫൈ, മൊബൈൽ & ബ്ലൂടൂത്ത് എന്ന പാത്ത് പിന്തുടർന്നാൽ നെറ്റ്വർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യാം. സോഫ്റ്റ്വെയർ അപ്ഡേറ്റ്, ഫാക്ടറി റീസെറ്റ് എന്നീ ഓപ്ഷനുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

Best Mobiles in India

English summary
Even when you have a WiFi connection at home, don't you sometimes find yourself unable to use it properly? No matter how many times you try, the device won't connect to WiFi. Let's look at some tips to solve this problem without causing too much frustration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X