പുതിയ വിൻഡോസ് 10 എഡിഷൻ സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്നതെങ്ങനെ ?
പുതിയ വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഇറങ്ങിയതിലുള്ള സന്തോഷത്തിലാണ് ടെക് ലോകം. ഇപ്പോൾ അവരെ കൂടുതൽ അമ്പരിപ്പിക്കുവാൻ ഒരു പുതിയ വാർത്തയും കൂടി വന്നിരിക്കുകയാണ്. വിൻഡോസ് 11 അപ്‌ഡേറ്റ് ഔദ്യോഗികമായി പുറത്തിറങ്ങിയാൽ വിൻഡോസ് 10 ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, വിൻഡോസ് 7, വിൻഡോസ് 8.1 ഉപയോക്താക്കൾക്ക് എന്ത് സംഭവിക്കും? വിൻഡോസ് 11 അപ്‌ഡേറ്റ് ഇനിയും പുറത്തിറങ്ങാത്തപ്പോൾ വിൻഡോസ് 7, വിൻഡോസ് 8.1 ഉപയോക്താക്കൾക്ക് അവരുടെ പിസി വിൻഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സമയമാണിത്. അങ്ങനെ ചെയ്താൽ അവർക്കും ഈ വിൻഡോസ് 11 സൗജന്യ സേവനം ലഭിക്കുന്നതായിരിക്കും.

വിൻഡോസ് 7, വിൻഡോസ് 8.1 ഉപയോക്താക്കൾക്കുള്ള സൗജന്യ അപ്ഗ്രേഡ് ഓഫർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചുവെങ്കിലും, വിൻഡോസ് 7, വിൻഡോസ് 8 എന്നിവയിൽ നിന്ന് വിൻഡോസ് 10 അപ്‌ഡേറ്റിലേക്ക് നിങ്ങളുടെ പിസി അപ്ഗ്രേഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു മാർഗമുണ്ട്. മൈക്രോസോഫ്റ്റ് പ്രത്യേക അപ്ഗ്രേഡ് ഓഫർ സൈറ്റുകൾ ഔദ്യോഗികമായി നീക്കം ചെയ്തിട്ടുണ്ടെങ്കിലും വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയിൽ പ്രവർത്തിക്കുന്ന പിസി അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി മൈക്രോസോഫ്റ്റ് ഇപ്പോഴും വിൻഡോസ് 10 ലൈസൻസുകൾ ആക്റ്റീവ് ചെയ്യുന്നത് തുടരുന്നു. അപ്ഗ്രേഡ് പ്രക്രിയ വളരെ എളുപ്പമാണ്, ആർക്കും ഇത് ചെയ്യാവുന്നതുമാണ്. ആകെ ചെയ്യാനുള്ളത് വിൻഡോസ് 10 അപ്ഗ്രേഡ് ചെയ്യുവാൻ നിങ്ങളുടെ കംപ്യൂട്ടറിന് ഏറ്റവും കുറഞ്ഞ സെറ്റിങ്‌സ് സപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

വിൻഡോസ് 7 ൽ നിന്ന് വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ നിങ്ങളുടെ സെറ്റിങ്‌സുകളെയും അപ്ലിക്കേഷനുകളെയും നീക്കം ചെയ്യുമെന്ന് ശ്രദ്ധിക്കേണ്ടതാണ്. അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ ഡാറ്റയും അപ്ലിക്കേഷനുകളും ബാക്കപ്പ് ചെയ്യുന്നത് എല്ലായ്പ്പോഴും സാധ്യമല്ല. അതിനാൽ, ഇൻസ്റ്റാൾ ചെയ്‌ത എല്ലാ അപ്ലിക്കേഷനുകളും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുവഴി നിങ്ങൾക്ക് അവ വീണ്ടും ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കനാകും. വിൻഡോസ് 8.1 ൽ നിന്ന് വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ലളിതവും ഡാറ്റ നഷ്‌ടപ്പെടാതെയും വരുന്നു.

വിൻഡോസ് 7 / വിൻഡോസ് 8.1 ൽ നിന്ന് വിൻഡോസ് 10 ലേക്ക് എങ്ങനെ അപ്ഗ്രേഡ് ചെയ്യാം ?
- നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ ഡോക്യൂമെന്റുകളും അപ്ലിക്കേഷനുകളും ഡാറ്റയും ആദ്യം ബാക്കപ്പ് ചെയ്യുക.
- മൈക്രോസോഫ്റ്റിൻറെ വിൻഡോസ് 10 ഡൗൺലോഡ് വെബ്സൈറ്റ് തുറക്കുക.
- ക്രീയേറ്റ് വിൻഡോസ് 10 ഇൻസ്റ്റലേഷൻ മീഡിയ വിഭാഗത്തിലെ 'Download Tool Now' ഓപ്ഷൻ തിരഞ്ഞെടുത്ത് ഈ അപ്ലിക്കേഷൻ 'Run' ചെയ്യുക.
- 'Upgrade This PC Now' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ സ്വകാര്യ ഫയലുകൾ സൂക്ഷിക്കണോ അതോ പുതിയതായി ആരംഭിക്കണോ എന്ന് ഒരു പ്രോംപ്റ്റ് ചോദിക്കും. പുതിയത് ആരംഭിക്കുകയോ ഫയലുകൾ സൂക്ഷിക്കുകയോ ചെയ്യുന്നത് വിൻഡോസ് 10 അപ്‌ഗ്രേഡിനായി എല്ലാ അപ്ലിക്കേഷനുകളും സെറ്റിങ്‌സും ഇല്ലാതാക്കുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആവശ്യമനുസരിച്ച് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- വിൻഡോസ് 10 അപ്ഗ്രേഡ് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് വിൻഡോസ് 10 നായി ഒരു ഡിജിറ്റൽ ലൈസൻസ് ലഭിക്കും. Settings > Update & Security > Activation എന്ന ഓപ്ഷൻ കീഴിൽ നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയും.


Click it and Unblock the Notifications