വിന്‍ഡോസ് കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

By Super
|
വിന്‍ഡോസ് കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

കമ്പ്യൂട്ടര്‍ സ്ഥിരം ഉപയോഗിക്കുന്നവര്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ മൗസിന് പകരം കീബോര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ? മൗസ് ഒരു നേരം പണിമുടക്കിലായും നമ്മുടെ പണിതടസ്സപ്പെടാതിരിക്കാന്‍ ചില കീബോര്‍ഡ് ഷോര്‍ട്ടുകട്ടുകള്‍ ഓര്‍ത്തുവെക്കുന്നത് നല്ലതാണ്.

Win- സ്റ്റാര്‍ട് മെനു ഓപണ്‍ ചെയ്യാന്‍

Win+R - റണ്‍ ഡയലോഗ് ബോക്‌സ് തുറക്കാന്‍

Win+M- തുറന്നുവെച്ച എല്ലാ വിന്‍ഡോസും മിനിമൈസ് ചെയ്യുന്നതിന്

Win+Shift+M- മിനിമൈസ് ചെയ്ത് വെച്ച വിന്‍ഡോകള്‍ മാക്‌സിമൈസ് ചെയ്യാന്‍

Win+L- വിന്‍ഡോസ് എക്‌സ്പിയില്‍ കീബോര്‍ഡ് ലോക്ക് ചെയ്യാന്‍

Win+E - മൈ കമ്പ്യൂട്ടര്‍ തുറക്കുന്നതിന്

Win+F- സിസ്റ്റത്തില്‍ സെര്‍ച്ച് ചെയ്യാന്‍

Win+U- യൂട്ടിലിറ്റി മാനേജര്‍ തുറക്കാന്‍

Win+D- വിവിധ വിന്‍ഡോകള്‍ തുറന്നുനില്‍ക്കുമ്പോള്‍ എളുപ്പം ഡെസ്‌ക്ടോപിലേക്ക്

Win+F1- വിന്‍ഡോസ് ഹെല്‍പ് ആന്റ് സപ്പോര്‍ട്ട് സെന്ററിലേക്ക് നേരിട്ടെത്താന്‍

Win+Pause- സിസ്റ്റം പ്രോപര്‍ട്ടീസ് ഡയലോഗ് ബോക്‌സ് കാണുന്നതിന്

Win+Tab- ടാസ്‌ക്ബാറിലെ വിവിധ പ്രോഗ്രാമുകളിലെത്തുന്നതിന്

Win+F+Ctrl- സെര്‍ച്ച് ബോക്‌സ് തുറക്കാന്‍

Alt+Tab- ഒന്നിലധികം വിന്‍ഡോസ് തുറന്നുവെച്ചിരിക്കുമ്പോള്‍ അവയിലൊന്നില്‍ എത്താന്‍

Alt+F4- ഏതെങ്കിലും ഒരു വിന്‍ഡോ ക്ലോസ് ചെയ്യുന്നതിന്

Alt+Enter- സെലക്റ്റ് ചെയ്ത ഒരു ഫയലിന്റെ പ്രോപര്‍ട്ടി വിവരങ്ങടങ്ങിയ വിന്‍ഡോ തുറക്കാന്‍

Alt+ SPACEBAR- തുറന്നുവെച്ച ഒരു വിന്‍ഡോയുടെ മെനുബാറിലെത്താന്‍

Alt+ SPACEBAR +N- ആക്റ്റീവായ പ്രോഗ്രാം മിനിമൈസ് ചെയ്യുന്നതിന്

Alt+ SPACEBAR +R- ആക്റ്റീവ് പ്രോഗ്രാം റീസ്‌റ്റോര്‍ ചെയ്യാന്‍

Alt+ SPACEBAR+C- ആക്റ്റീവ് പ്രോഗ്രാം ക്ലോസ് ചെയ്യുന്നതിന്

Alt+ SPACEBAR+X- ആക്റ്റീവ് പ്രോഗ്രാം മാക്‌സിമൈസ് ചെയ്യാന്‍

Ctrl+Alt+Delete- വിന്‍ഡോസ് ടാസ്‌ക് മാനേജര്‍ ഓപണ്‍ ചെയ്യാന്‍

Ctrl+Esc- സ്റ്റാര്‍ട്‌മെനു ഓപണ്‍ ചെയ്യാന്‍

Shift- സിഡി ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നത് നിര്‍ത്താന്‍

Shift+Delete- സിസ്റ്റത്തിലെ ഒരു ഫയലോ പ്രോഗ്രാമോ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യുന്നതിന്. ഇങ്ങനെ ചെയ്യുമ്പോള്‍ റീ സൈക്കിള്‍ ബിന്നില്‍ പോലും ഇത് കാണാനാകില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X