ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ATMല്‍ നിന്നും പണമെടുക്കാം...!

|

ഒരു എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ സാധാരണ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഡെബിറ്റ് കാര്‍ഡുമായി എടിഎമ്മില്‍ പോയി, കാര്‍ഡ് അതിലേക്ക് ഇട്ട് പിന്‍ നമ്പര്‍ എന്റര്‍ ചെയ്ത്, പണം എടുക്കുന്നു, അല്ലേ.

 
ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ATMല്‍ നിന്നും പണമെടുക്കാം...!

എന്നാല്‍ ഇനി മുതല്‍ ഇതിനെല്ലാം ഒരു മാറ്റം വരാന്‍ പോകുകയാണ്. അതായത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കണം എങ്കില്‍ ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ല. കേട്ടിട്ട് ആശ്ചര്യം തോന്നുന്നുണ്ടല്ലേ? അത് എങ്ങനെയാണെന്നു നോക്കാം.

QR കോഡ്

QR കോഡ്

ക്യൂആര്‍ കോഡ് അടിസ്ഥാനത്തിലൂടെ പണം പിന്‍വലിക്കാനുളള സംവിധാനം ബാങ്കുകള്‍ ഉടന്‍ ആരംഭിക്കും. ഈ പുതിയ പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം.

. ആദ്യം നിങ്ങളുടെ ATM kiosk നല്‍കുക.

. അടുത്തതായി ബാങ്കിംഗ് ആപ്ലിക്കേഷന്‍ തുറക്കുക.

. പണം പിന്‍വലിക്കാനായി ഒരു യുണീക് QR കോഡ് സൃഷ്ടിക്കുക.

. തുടര്‍ന്ന് ടെല്ലര്‍ മെഷീനില്‍ QR കോഡ് കാണിക്കുക, അത് സ്‌കാന്‍ ചെയ്യും.

. തുടര്‍ന്ന് പണം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ആവശ്യമുളള കറന്‍സി ഡിനോമിനേഷനുകള്‍

ആവശ്യമുളള കറന്‍സി ഡിനോമിനേഷനുകള്‍

ക്യൂആര്‍ കോഡ് സൃഷ്ടിക്കുന്ന സമയത്ത് ബാങ്കിംഗ് ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ആവശ്യമുളള കറന്‍സി ഡിനോമിനേഷനുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കും. എടിഎം ടെല്ലര്‍ മെഷീന്‍ അതു വായിക്കുകയും നിങ്ങള്‍ക്ക് ആവശ്യമായ കൃത്യമായ ഡിനോമിനേഷനുകള്‍ നല്‍കുകയും ചെയ്യും.

ബാങ്കിംഗ് ആപ്പ് സൃഷ്ടിച്ച് ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ചു കൊണ്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ചെക്ക് ബുക്ക് എന്നിവയും ചെയ്യാനാകും. പുതിയ സ്‌കാനിംഗ് സംവിധാനം സജ്ജമാക്കാന്‍ എടിഎം ടെല്ലര്‍ മെഷീന്‍ ആവശ്യമായതിനാല്‍ ഇതിനു കുറച്ചു സമയം എടുക്കുന്നതാണ്. ഈ പുതിയ സംവിധാനത്തിലൂടെ പണം എടുക്കണമെങ്കില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണ്.

ബാംങ്കിംഗ് സിസ്റ്റത്തില്‍ ക്യൂആര്‍ കോഡുകള്‍ ഉയരുന്നു
 

ബാംങ്കിംഗ് സിസ്റ്റത്തില്‍ ക്യൂആര്‍ കോഡുകള്‍ ഉയരുന്നു

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്നത് ഒരു പുതിയ പദ്ധതിയാണ്. എന്നാല്‍ ക്യൂആര്‍ കോഡ് എന്ന സംവിധാനം ആദ്യത്തേതല്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ ക്യൂആര്‍ കോഡുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു. കൂടാതെ ഇത് ആദ്യമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകളില്‍ ആണ്.

ഇന്ത്യ പോസ്റ്റ്‌പെയ്ഡ് ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ക്ക് ഇപ്പോള്‍ സ്‌കാന്‍ ചെയ്ത് പണം എടുക്കാന്‍ കഴിയും. അവര്‍ക്ക് എടിഎമ്മില്‍ പോകേണ്ട ആവശ്യമില്ല. അവര്‍ക്ക് പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ പോസ്റ്റ്മാനോട് വീട്ടിലേക്കു വരാനോ ആവശ്യപ്പെടാം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുളള ഉപകരണവുമായാകും അവര്‍ വരുന്നത്. അതിനു ശേഷം ഉപയോക്താവിന് അവര്‍ തുക നല്‍കുകയും ചെയ്യും. ക്യൂആര്‍ കോഡ് സ്മാര്‍ട്ട്‌ഫോണിലൂടെ സ്‌കാന്‍ ചെയ്യുന്നതിനാല്‍ പുതിയ ഡെബിറ്റ് കാര്‍ഡിന് ചിലവു കുറയും.

റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍: ഈ റീച്ചാര്‍ജ്ജുകള്‍ക്ക് 100% ക്യാഷ്ബാക്ക് ഓഫര്‍..!റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍: ഈ റീച്ചാര്‍ജ്ജുകള്‍ക്ക് 100% ക്യാഷ്ബാക്ക് ഓഫര്‍..!

Best Mobiles in India

Read more about:
English summary
Withdraw Cash From ATM Without Debit Cards, How

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X