സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..

|

വാട്സ്ആപ്പില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ? പറ്റുമെന്ന് ചിലരെങ്കിലും പറഞ്ഞാലും ഭൂരിപക്ഷം പേർക്കും അതിന് സാധിക്കില്ല. പേഴ്സണലായും ഔദ്യോഗികമായുമുള്ള സംഭാഷണങ്ങൾക്ക് മിക്കവാറും ആളുകളും ഇന്ന് ആശ്രയിക്കുന്നത് വാട്സ്ആപ്പിനെയാണ്. യൂസ‍ർ ഫ്രണ്ട്ലി ആയിട്ടുള്ള ഇന്റർഫേസും സൗകര്യങ്ങളും വാട്സ്ആപ്പിനെ എല്ലാവരുടെയും പ്രിയപ്പെട്ട ചാറ്റിങ് ആപ്ലിക്കേഷനാക്കുന്നു. വാട്സ്ആപ്പിന്റെ പോപ്പുലാരിറ്റി, ആപ്ലിക്കേഷൻ വഴി നടക്കുന്ന ത‌ട്ടിപ്പുകളും കൂടാൻ കാരണമാകുന്നുണ്ട് (WhatsApp).

 

ഫിഷിങ് ലിങ്കുകൾ

ഫിഷിങ് ലിങ്കുകൾ അയച്ച് യൂസേഴ്സിന്റെ സ്വകാര്യ വിവരങ്ങളും പണവും തട്ടിയെടുക്കുന്നത് മുതൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വരെ നീളുന്നുണ്ട് വാട്സ്ആപ്പിലെ തട്ടിപ്പുകളുടെ ലിസ്റ്റ്. തട്ടിപ്പുകൾ മാത്രമല്ല നമ്മുക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ കാരണം സ്വകാര്യ വിവരങ്ങൾ പുറത്താകുന്നതും സാധാരണമാണ്. സുരക്ഷിതമായ വാട്സ്ആപ്പ് ഉപയോ​ഗത്തിനുള്ള ഏതാനും ട്രിക്സ് അറിയാൻ തുട‍ർന്ന് വായിക്കുക.

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ

വാട്സ്ആപ്പിൽ മറ്റൊരാൾക്ക് പങ്ക് വയ്ക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും സുരക്ഷിതമാണെന്നും അവ ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പിക്കാൻ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഉപയോഗപ്പെടുത്താൻ കഴിയും. അയച്ച മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകാനുള്ള സമയം സെറ്റ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. മെസേജ് കിട്ടിയ ആൾ ഒരിക്കൽ കണ്ട് കഴിഞ്ഞാൽ ഫോട്ടോകളും വീഡിയോകളും അപ്രത്യക്ഷമാകുന്ന വ്യൂ വൺസ് ഫീച്ചറും ഉപയോഗപ്പെടുത്തണം. ഇത്തരം സന്ദേശങ്ങളും ഫോട്ടോകളും സ്ക്രീൻഷോട്ട് എടുക്കാനും സാധിക്കില്ല.

പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്

2-സ്റ്റെപ്പ് വെരിഫിക്കേഷൻ
 

2-സ്റ്റെപ്പ് വെരിഫിക്കേഷൻ

വാട്സ്ആപ്പിന് അധിക സുരക്ഷിതത്വം ഉറപ്പ് നൽകുന്ന ഫീച്ചർ ആണിത്. നിങ്ങളുടെ വാട്സ്ആപ്പ് റീസെറ്റ് ചെയ്യാനും വെരിഫൈ ചെയ്യാനും ഒരു ആറക്ക പിൻ നമ്പർ നൽകേണ്ടി വരുന്നു. സിം കാർഡ് കളഞ്ഞ് പോകുമ്പോഴോ, ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങളിൽ വാട്സ്ആപ്പ് മറ്റാരും ആക്സസ് ചെയ്യാതിരിക്കാൻ ഈ സൌകര്യം സഹായിക്കും.

പരിചയമില്ലാത്ത നമ്പരുകൾ

പരിചയമില്ലാത്ത നമ്പരുകൾ

വാട്സ്ആപ്പിൽ നമ്പരുകൾ ബ്ലോക്ക് ചെയ്യാൻ വളരെ എളുപ്പമാണ്. ശല്യപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കുന്നവരെ തുടങ്ങി സാമാന്യ മര്യാദയില്ലാത്ത എന്ത് തരം പെരുമാറ്റവും റിപ്പോർട്ട് ചെയ്യാൻ കഴിയും. റിപ്പോർട്ട് ചെയ്തതിന്റെ ഹിസ്റ്ററി ഫോണിൽ സൂക്ഷിച്ച് വയ്ക്കാനും ഇന്ന് വാട്സ്ആപ്പിൽ സൌകര്യം ഉണ്ട്. പൊലീസിനും ഫാക്റ്റ് ചെക്കേഴ്സിനുമൊക്കെ ഇത് കൈമാറാൻ കഴിയുമെന്നതാണ് ഫീച്ചർ കൂടുതൽ ഉപയോഗപ്രദമാണെന്ന് പറയാൻ കാരണം.

വ്യക്തി വിവരങ്ങൾ

വ്യക്തി വിവരങ്ങൾ

നിങ്ങളെ സംബന്ധിച്ച എന്ത് ഡാറ്റയായാലും അത് വാട്സ്ആപ്പ് വഴി പങ്ക് വയ്ക്കാതിരിക്കുന്നതാണ് നല്ലത്. അഡ്രസ്, ഫോൺ നമ്പറുകൾ, പാസ്വേഡുകൾ, കാർഡ് നമ്പറുകൾ, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ എന്നിവയൊക്കെ വാട്സ്ആപ്പ് വഴി ഷെയർ ചെയ്യുന്നത് പൂർണമായും അവസാനിപ്പിക്കുക.

ആർക്കൊക്കെ പ്രൊഫൈൽ പിക്ചർ കാണാം

ആർക്കൊക്കെ പ്രൊഫൈൽ പിക്ചർ കാണാം

വാട്സ്ആപ്പിലെ പേഴ്സണൽ വിവരങ്ങളിൽ വലിയ നിയന്ത്രണങ്ങൾ വയ്ക്കാനുള്ള അവസരം കമ്പനി യൂസേഴ്സിന് നൽകുന്നുണ്ട്. പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ്, എബൌട്ട്, സ്റ്റാറ്റസ് എന്നിവയൊക്കെ ആർക്കൊക്കെ കാണാം എന്നത് സെറ്റ് ചെയ്യാൻ ഓരോ യൂസറിനും കഴിയും. നിങ്ങളുടെ പ്രൊഫൈൽ പിക്ചർ പരിചയമില്ലാത്തവരുമായി ഷെയർ ചെയ്യാനും പാടില്ല.

ആരുമറിയാതെ മെസേജ് വായിക്കാം, മായ്ച്ച് കളയാം; അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പ് ട്രിക്സ്ആരുമറിയാതെ മെസേജ് വായിക്കാം, മായ്ച്ച് കളയാം; അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പ് ട്രിക്സ്

നിങ്ങൾ ഓൺലൈനിലുണ്ടെന്നത് ആർക്കൊക്കെ കാണാം

നിങ്ങൾ ഓൺലൈനിലുണ്ടെന്നത് ആർക്കൊക്കെ കാണാം

യൂസേഴ്സിന് അവർ ഓൺലൈനിൽ ഉണ്ടെന്ന കാര്യം ആർക്കൊക്കെ കാണാമെന്നത് നിയന്ത്രിക്കാനും സാധിക്കും. ഓൺലൈൻ പ്രസൻസ് പ്രൈവറ്റ് ആയി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. നിങ്ങൾ ഓൺലൈൻ ആണെന്നത് ചിലർക്ക് കാണാം ചിലർക്ക് കാണാൻ കഴിയില്ല എന്ന രീതിയിൽ സെറ്റ് ചെയ്യാനും ഇപ്പോൾ സൌകര്യമുണ്ട്.

ക്ലിക്ക് ചെയ്യുന്നതും സൂക്ഷിച്ച്

ക്ലിക്ക് ചെയ്യുന്നതും സൂക്ഷിച്ച്

ഇന്റർനെറ്റിൽ ഇല്ലാത്ത തരികിടയൊന്നും ഇല്ലെന്നറിയാമല്ലോ? പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും വരുന്ന മെസേജുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ക്ലിക്ക് ചെയ്താൽ തട്ടിപ്പ് സൈറ്റുകളിലേക്കും മറ്റുമായിരിക്കും നിങ്ങൾ എത്തിപ്പെടുക. ഇതിനൊപ്പം മാൽവെയറുകളും നിങ്ങളുടെ ഡിവൈസുകളിലേക്കെത്തും. പരിചയമില്ലാത്ത നമ്പരുകളിൽ നിന്ന് വരുന്ന സംശയാസ്പദമായ മെസേജുകൾ റിപ്പോർട്ട് ചെയ്യുക. മെസേജിന്റെ വശത്തായി ലോങ് പ്രസ് ചെയ്താൽ റിപ്പോർട്ടിങ്ങിനും ബ്ലോക്കിങ്ങിനുമുള്ള ഓപ്ഷനുകൾ കാണാം.

യൂസേഴ്സ് ശ്രദ്ധിക്കുക! ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭിക്കില്ലയൂസേഴ്സ് ശ്രദ്ധിക്കുക! ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭിക്കില്ല

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുമ്പോൾ

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുമ്പോൾ

വാട്സ്ആപ്പ് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക. ഫോണിലേക്കാണെങ്കിലും കമ്പ്യൂട്ടറിലേക്കാണെങ്കിലും ഇതിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഡെസ്ക്ടോപ്പിലേക്ക് വാട്സ്ആപ്പ് ഡൌൺലോഡ് ചെയ്യാൻ https://www.whatsapp.com/download/ എന്ന യുആർഎൽ ഉപയോഗിക്കാം. ഫോണിൽ ഡൌൺലോഡ് ചെയ്യുമ്പോൾ അത് ഗൂഗിൾ പ്ലേയിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആയിരിക്കാനും ശ്രദ്ധിക്കുക.

Best Mobiles in India

English summary
Can you imagine using a smartphone without WhatsApp? Even if some people say they can, most of them can't. Most people today rely on WhatsApp for both personal and official conversations. The user-friendly interface and features make WhatsApp everyone's favorite chat app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X