Home
How to

ഇന്ത്യയിൽ നിന്നും ഷവോമി എംഐ 11 അൾട്രാ പ്രീ-ബുക്കിംഗ് ചെയ്യുന്നതെങ്ങനെ ?

ഈ വർഷം ആദ്യം അവതരിപ്പിച്ചതുമുതൽ ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോൺ പ്രമികൾക്കിടയിൽ ഒരു വലിയ ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ എംഐ 11എക്‌സ്, എംഐ 11എക്‌സ് പ്രോ എന്നിവയ്‌ക്കൊപ്പം ഈ സ്മാർട്ഫോണും അവതരിപ്പിച്ചു. രണ്ട് എംഐ 11 എക്‌സ് മോഡലുകളും രാജ്യത്ത് വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും എംഐ 11 അൾട്രയുടെ ലഭ്യതയെ കുറിച്ച് ഇതുവരെ ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല. കയറ്റുമതിയിലെ കാലതാമസമാണ് ഇന്ത്യയിൽ ലഭ്യമല്ലാത്തത് എന്നാണ് പറയുന്നത്. ഈ വർഷം ജൂലൈ ആദ്യം ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സൂചന ലഭിച്ചിരുന്നു. ഇന്ത്യയിൽ എംഐ 11 അൾട്രയ്ക്കായി കമ്പനി രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. നിങ്ങളുടെ ഈ പുതിയ ഷവോമി എംഐ 11 അൾട്രാ എങ്ങനെ പ്രീ-ബുക്ക് ചെയ്യാമെന്നത് ഇവിടെ പരിശോധിക്കാം.

ഷവോമി എംഐ 11 അൾട്രാ പ്രീ-ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു; എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഷവോമി എംഐ 11 അൾട്രാ പ്രീ-ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു; എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഇന്ത്യയിൽ ഷവോമി തന്നെ ഈ പുതിയ എംഐ 11 അൾട്ര സൂപ്പർഫോണിൻറെ ലഭ്യതയും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഗ്യാരണ്ടീഡ് ആക്സസ്' എംഐ 11 അൾട്രാ ആക്സസ് കമ്പനി പ്രഖ്യാപിച്ചു. ഇത് വാങ്ങുവാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾ കമ്പനിയുടെ ഏറ്റവും പ്രീമിയം ഓഫറിംഗിൽ നിന്നും ഒരു "അൾട്രാ ഗിഫ്റ്റ് കാർഡ്" വാങ്ങേണ്ടതുണ്ട്. ഇത് ഒരു പരിമിത അളവിൽ മാത്രാമാണ് ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ സ്റ്റോക്ക് അവസാനിക്കുന്നതിനുമുമ്പ് നിങ്ങൾക്ക് എംഐ 11 അൾട്ര സ്മാർട്ഫോൺ ലഭിക്കുവാൻ രജിസ്ട്രേഷനുകൾ വേഗത്തിൽ പൂർത്തിയാക്കണം.

എംഐ 11 അൾട്രാ പ്രീ-ബുക്ക്

ഉപയോക്താക്കൾ വാങ്ങേണ്ട 'അൾട്രാ ഗിഫ്റ്റ് കാർഡിന്' 1,999 രൂപയാണ് വില വരുന്നത്. ഈ ഗിഫ്റ്റ് കാർഡിന് അൾട്രാ മർച്ചൻഡൈസ് സൂപ്പർഫാൻ ബോക്‌സ് പോലുള്ള കൂടുതൽ ഓഫറുകൾ ഉണ്ടായിരിക്കും, 4,099 രൂപ വരെ വിലയുള്ള രണ്ട് ഫ്രീ-സ്ക്രീൻ റീപ്ലേസ്‌മെന്റ് വരെ ലഭിക്കുന്നതാണ്. ഗിഫ്റ്റ് കാർഡിൽ ഒരു എംഐ 11 അൾട്രാ എഫ് കോഡും ഉൾപ്പെടും, അത് മറ്റ് ഉപയോക്താക്കളുമായി നിങ്ങൾക്ക് പങ്കിടാവുന്നതാണ്. കൂടാതെ, 99 രൂപ വിലയുള്ള ഗിഫ്റ്റ് കാർഡിൽ ടൈംസ് പ്രൈം വാർഷിക അംഗത്വം നൽകും. അതിനാൽ, നിങ്ങൾ എംഐ 11 അൾട്രാ പ്രീ-ബുക്ക് ചെയ്യുന്നതിനായി ഗിഫ്റ്റ് കാർഡ് പേയ്മെന്റ് നടത്തുക മാത്രമല്ല, അതിൽ കൂടുതൽ ആനുകൂല്യങ്ങളും നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.

ഗിഫ്റ്റ് കാർഡ് വാങ്ങുന്നതിനും ഇന്ത്യയിൽ എംഐ 11 അൾട്രാ പ്രീ-രജിസ്റ്റർ ചെയ്യുന്നതെങ്ങനെ ?

ഗിഫ്റ്റ് കാർഡ് വാങ്ങുന്നതിനും ഇന്ത്യയിൽ എംഐ 11 അൾട്രാ പ്രീ-രജിസ്റ്റർ ചെയ്യുന്നതെങ്ങനെ ?

  • സ്റ്റെപ്പ് 1: പ്രീ-ബുക്കിംഗും ഗിഫ്റ്റ് കാർഡ് വാങ്ങലും തുടരാൻ നിങ്ങൾക്ക് ഒരു രജിസ്റ്റർ ചെയ്ത എംഐ ഐഡി ആവശ്യമാണ്. നിങ്ങൾക്ക് ഒരു എംഐ ഐഡി ഉണ്ടെങ്കിൽ 'mi.com' സന്ദർശിച്ച് നിങ്ങളുടെ യോഗ്യത വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
  • സ്റ്റെപ്പ് 2: അൾട്രാ ഗിഫ്റ്റ് കാർഡ് വാങ്ങുന്നത് നിങ്ങൾക്ക് പരിമിതമായ കാലയളവ് വിൽപ്പന ഉപയോഗപ്പെടുത്തുവാൻ കഴിയും. വാങ്ങുമ്പോൾ ഉപയോഗിക്കേണ്ട ഒരു എഫ് കോഡും നിങ്ങൾക്ക് ലഭിക്കും. കളർ ഓപ്ഷനുകൾ‌ മാറ്റുന്നതിന് പിന്നീട് ഒരു വ്യവസ്ഥയും ഉണ്ടാകാത്തതിനാൽ‌ നിങ്ങൾ‌ അനുയോജ്യമായ കളർ ഓപ്ഷൻ‌ തിരഞ്ഞെടുത്തുവെന്ന് ഉറപ്പാക്കുക.
  • സ്റ്റെപ്പ് 3: നിങ്ങളുടെ ഇ-മെയിൽ ഐഡിയിൽ നിന്നും ലഭിക്കുന്ന എഫ് കോഡ് വിൽപ്പന ദിവസം 24 മണിക്കൂർ സാധുവായിരിക്കും. വിൽപ്പന വിശദാംശങ്ങൾ കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്ന് പറയുന്നു.

More from GizBot

Best Mobiles in India

English summary
While both Mi 11X variants have been released in the country, the Mi 11 Ultra's availability has remained unknown till now. The reason for its unavailability in India is due to a delay in shipments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X