ഷവോമിയുടെ മീ ഗിഫ്റ്റ് കാര്‍ഡ് എങ്ങനെ നേടാം?

Posted By: Samuel P Mohan

ഇന്ത്യയില്‍ നിന്നും ഷവോമി ഫോണുകള്‍ വാങ്ങുന്നവര്‍ക്കായി 'മീ ഗിഫ്റ്റ് കാര്‍ഡ് പ്രോഗ്രാം' ഒരുക്കിയിരിക്കുകയാണ് ഷവോമി. ഷവോമി ഉത്പന്നങ്ങളായ സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍, ആക്‌സറീസുകള്‍ എന്നീ ഉത്പന്നങ്ങളാണ് ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷവോമിയുടെ മീ ഗിഫ്റ്റ് കാര്‍ഡ് എങ്ങനെ നേടാം?

ക്വിക്ക്ക്ലിവര്‍ (Qwikcilver), SaaS അടിസ്ഥാനമാക്കിയുളള പ്രീപെയ്ഡ് കാര്‍ഡ് സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്നിവ ചേര്‍ന്നാണ് മീ ഗിഫ്റ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 100 മുതല്‍ 10,000 രൂപവരെയുളള ഗിഫ്റ്റ് കാര്‍ഡുകള്‍ ഈ-മെയില്‍ വഴി നിങ്ങള്‍ക്ക് ആര്‍ക്കു വേണമെങ്കിലും അയയ്ക്കാം. കൂടാതെ ഒരു ഓര്‍ഡറില്‍ പരമാവധി നിങ്ങള്‍ക്ക് 10 ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും കഴിയും.

മീ സ്‌റ്റോര്‍ ആപ്പ് വഴിയും Mi.com-മിലും ഒരു കൂട്ടം ഗിഫ്റ്റ് കാര്‍ഡുകള്‍ ഉണ്ട്. ഒരു വ്യക്തിക്ക് ഗിഫ്റ്റ് കാര്‍ഡ് ഈ-മെയില്‍ വഴി ലഭിച്ചു കഴിഞ്ഞാല്‍, അത് നിങ്ങളുടെ മീ.അക്കൗണ്ടിലേക്ക് തല്‍ക്ഷണം ചേര്‍ക്കാം.

എങ്ങനെ ഒരു മീ ഗിഫ്റ്റ് കാര്‍ഡ് വാങ്ങാം?

മീ ഗിഫ്റ്റ് കാര്‍ഡ് വാങ്ങാന്‍ ആദ്യം നിങ്ങള്‍ മീ.കോമിലേക്ക് സന്ദര്‍ശിക്കുക തുടര്‍ന്ന് സമര്‍പ്പിത പേജിലേക്കും. അവിടെ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ മീ ഗിഫ്റ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക. കൂടാതെ അയച്ച ആളുടെ വിശദാംശങ്ങള്‍, സ്വീകര്‍ത്താവിന്റെ വിശദാംശങ്ങള്‍, ഗിഫ്റ്റ് കാര്‍ഡ് തുക, ഡെലിവറി തീയതി എന്നിവ പൂരിപ്പിക്കുക.

ഇതു പൂര്‍ത്തിയായി കഴിഞ്ഞാല്‍ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇഎംഐ എന്നിവയിലൂടെ പണമടയ്ക്കാം. ഇതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം ഇ-മെയില്‍ വഴി ഗിഫ്റ്റ് കാര്‍ഡും അതിന്റെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങളും ലഭിക്കുന്നതാണ്.

എങ്ങനെ മീ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗപ്പെടുത്താം?

മീ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗപ്പെടുക്കാന്‍ ആദ്യം മിനി ആപ് സ്റ്റോറിലേക്ക് പോവുക> അതിനു ശേഷം മൈ അക്കൗണ്ട്> തുടര്‍ന്ന് ആഡ് ഗിഫ്റ്റ് കാര്‍ഡ്. ഇനി 16 അക്ക മീ ഗിഫ്റ്റ് കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക അതിനു ശേഷം മെയില്‍ വഴി ലഭിച്ച 6 അക്ക പിന്‍ നമ്പറും. 'Add gift Card Button'ല്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ മീ അക്കൗണ്ടില്‍ തുക ചേര്‍ക്കപ്പെടും. ഇനി ഈ തുകയ്ക്ക് ലഭ്യമായ ഉത്പന്നം വാങ്ങാം. മീ ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്കു ലഭിച്ച അന്നു മുതല്‍ ഒരു വര്‍ഷമാണ് ഇതിന്ഡറെ വാലിഡിറ്റി.

ഷവോമി ഫോണുകളുടെ വിജയതന്ത്രം പരീക്ഷിക്കാന്‍ ഗൂഗിള്‍; പിക്‌സലിന്റെ വില കുറഞ്ഞ ഫോണുകള്‍ എത്തുന്നു!

English summary
Xiaomi has launched the Mi Gift Card program in India along with Qwikcilver, a SaaS-based prepaid card solutions provider. You can send gift cards to anyone through email and these gift cards are available from Rs. 100 to Rs. 10,000. You can purchase a maximum of 10 gift cards in one order. Here we will detail how you can purchase and redeem Mi Gift Cards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot